NEWS

കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച്‌ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും

കോവിഡ് വാക്‌സിന്റെ പരീക്ഷണത്തിലാണ് ലോകരാജ്യങ്ങള്‍. ഇപ്പോഴിതാ എലിസബത്ത് രാജ്ഞിയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും വാക്‌സിന്റെ ആദ്യ ഡോസ് എടുത്തിരിക്കുകയാണ്. ബ്രിട്ടനില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത 1.5 ദശലക്ഷം പോര്‍ക്കൊപ്പമാണ് ഇരുവരും വാക്‌സിന്‍ സ്വീകരിച്ചതെന്ന് ബെക്കിങ്ഹാം കൊട്ടാര പ്രതിനിധികള്‍ അറിയിച്ചു.

ഇംഗ്ലണ്ടില്‍ കോവിഡ് വ്യാപം രൂക്ഷമായ സാഹചര്യത്തില്‍ ഇരുവരും വിന്‍ഡ്‌സര്‍ കൊട്ടാരത്തിലാണ് നിലവില്‍ താമസിക്കുന്നത്. രാജ്ഞിക്ക് 94 വയസ്സും രാജകുമാരന് 99 വയസ്സുമാണുളളത്. പ്രയാധിക്യമായതിനാല്‍ ഇരുവരുടേയും ആരോഗ്യവിഷയത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാതിരിക്കാന്‍ രാജ്ഞിയുടെ നിര്‍ദേശപ്രകാരമാണ് ഇരുവരും വാക്‌സിന്‍ സ്വീകരിച്ച വിവരം പുറത്തുവിട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Signature-ad

ഡിസംബര്‍ എട്ട് മുതലാണ് ബ്രിട്ടനില്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചത്. ഇതിലൂടെ
വാക്സിന്‍ നല്‍കുന്ന ലോകത്തിലെ ആദ്യരാജ്യമായി ബ്രിട്ടന്‍ മാറി. എഴുപത് വയസിന് മേല്‍ പ്രായമുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സംരക്ഷണകേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ എന്നിവരാണ് വാക്സിന്റെ പ്രാഥമികവിതരണ പട്ടികയിലുള്ളത്.

Back to top button
error: