Lead NewsNEWS

ആദ്യം ചര്‍ച്ച നടത്തിയത് മുല്ലപ്പള്ളിയെന്നു വെൽഫയർ പാർട്ടി; പരാജയത്തിൽ പഴിചാരുകയാണ് മുല്ലപ്പള്ളിയെന്നും വെൽഫയർ പാർട്ടി

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ആദ്യം ചര്‍ച്ച നടത്തിയത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നുവെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. സംസ്ഥാന നേതാക്കളിലെ ഒരു സംഘം തന്നെ അദ്ദേഹവുമായി സംസാരിച്ചിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം രൂപപ്പെട്ട സൗഹൃദാന്തരീക്ഷത്തില്‍ അത്തരം നീക്കുപോക്കുകള്‍ക്ക് അനുകൂലമായ പ്രതികരണമാണ് ഉണ്ടായത്.

യുഡിഎഎഫിനു പരാജയം ഉണ്ടാകുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം മുല്ലപ്പള്ളിക്കുണ്ട് . അതില്‍ നിന്നും രക്ഷപ്പെടാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ പഴിചാരുകയാണെന്നും ഹമിദ് മാധ്യമങ്ങളോട് പറഞ്ഞു.

Signature-ad

യുഡിഎഫ് ബന്ധം അവസാനിപ്പിച്ചുവെന്നും, നിയമസഭാ തെരഞ്ഞെടുപ്പില്‍ നീക്കുപോക്കില്ലെന്നും ഹമീദ് വ്യക്തമാക്കി . തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നീക്കുപോക്ക് വെറും പ്രാദേശികമായ നീക്കുപോക്ക് മാത്രമായിരുന്നു. രാഷ്ട്രീയ സഖ്യമല്ല, മുന്നണിയുടെ ഭാഗമായിരുന്നില്ല.

നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അത്തരമൊരു സഖ്യമില്ല. ഒരുമുന്നണിയുടെ മുന്നിലും മുന്നണി പ്രവേശനത്തിന് വേണ്ടിയോ നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യത്തിനോ നീക്കുപോക്കിനോ വേണ്ടിയോ സമീപിച്ചിട്ടില്ലെന്നും ഹമീദ് പറഞ്ഞു.

നിയമസഭ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ക്ക് തങ്ങളുടേതായ രാഷ്ട്രീയമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ രംഗത്തുണ്ടാകും. യുഡിഎഫുമായി ഇപ്പോഴോ നേരത്തേയോ സഖ്യമില്ല.ഇനി നീക്കുപോക്കുമില്ല. . തങ്ങളുടെ രാഷ്ട്രീയത്തെ പ്രതിനിധീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തന രീതിയായിരിക്കും തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുകയെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു

Back to top button
error: