Month: January 2021
-
Lead News
കോവിഡ് വാക്‌സിനേഷന്‍ വിജയകരമാക്കാന്‍ ആക്ഷന്‍പ്ലാന്‍,ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍, ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങളുള്ളത് എറണാകുളം ജില്ലയില്‍, ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള സജ്ജീകരണം
തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തത് വിജയകരമായി നടപ്പിലാക്കുന്നതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് വാക്‌സിന്‍ എത്തുന്ന മുറയ്ക്ക് അത് കൃത്യമായി വിതരണം ചെയ്ത് വാക്‌സിനേഷന്‍ വിജയപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയാണ് ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളാണ് കോവിഡ് വാക്‌സിനേഷനായി ലോഞ്ചിംഗ് സമയത്ത് സജ്ജമാക്കുന്നത്. പിന്നീട് കൂടുതല്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നതാണ്. ഇതനുസരിച്ച് എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം കേന്ദ്രങ്ങളുള്ളത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളാണുണ്ടാകുക. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതം ഉണ്ടാകും. ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക. സര്‍ക്കാര്‍ മേഖലയിലെ അലോപ്പതി-ആയുഷ്, സ്വകാര്യ ആശുപത്രികളുള്‍പ്പെടെ എല്ലാത്തരം സ്ഥാപനങ്ങളേയും ഉള്‍പ്പെടുത്തുന്നതാണ്. ആരോഗ്യ മേഖലയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങി എല്ലാത്തരം ജീവനക്കാരേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടായിരിക്കും വാക്‌സിന്‍ നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ നടന്ന കോവിഡ് വാക്‌സിനേഷന്‍ ഉന്നതതല യോഗത്തിലാണ്…
Read More » -
എൻസിപി മുന്നണി വിടുന്നത് ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ ശ്രമം
പാലാ സീറ്റിനെ ചൊല്ലി എൻസിപിയിൽ ഉടലെടുത്ത തർക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുന്നു. മന്ത്രി എ കെ ശശീന്ദ്രനുമായും മാണി സി കാപ്പൻ എംഎൽഎയുമായും മുഖ്യമന്ത്രി ചർച്ച നടത്തും. എൻസിപി ഇടതുമുന്നണി വിടുന്ന സാഹചര്യം ഒഴിവാക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. പാലാ സീറ്റ് മാണി വിഭാഗത്തിന് വിട്ടു നൽകിക്കൊണ്ടുള്ള ഒത്തുതീർപ്പിന് തയ്യാറല്ലെന്നാണ് എൻസിപി നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യത്തിൽ എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറിൽ നിന്ന് അവർക്ക് കൃത്യമായ ഉറപ്പും ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ മുന്നണിയിൽ നിന്ന് ഒരു ഘടകക്ഷി വിട്ടു പോവുക എന്നത് എൽഡിഎഫിനെ സംബന്ധിച്ച് തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് എൻ സി പി നേതൃത്വവുമായി മുഖ്യമന്ത്രി കൂടിക്കാഴ്ചക്ക് തയ്യാറെടുക്കുന്നത്. ഈയാഴ്ച തന്നെ മാണി സി കാപ്പനുമായും എ കെ ശശീന്ദ്രനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
Read More » -
LIFE
ഗാനഗന്ധര്‍വന് ഇന്ന് 80-ാം പിറന്നാള്‍
മലയാളികളുടെ ഗാനഗന്ധര്‍വന്‍ യേശുദാസിന് ഇന്ന് 80-ാം പിറന്നാള്‍. അരനൂറ്റാണ്ടിലേറെയായി മലയാളിയുടെ ചുണ്ടിലെയും മനസിലെയും ഈണമാണ് യേശുദാസ്. ഒന്‍പതാം വയസില്‍ ആലാപന രംഗത്തെത്തിയ യേശുദാസ് എണ്‍പതാം വയസിലെത്തി നില്‍ക്കുമ്പോഴും മലയാള ചലച്ചിത്ര സംഗീത ലോകത്തിന്റെ ഉച്ചസ്ഥായിയിലാണ്. പിറന്നാള്‍ ദിനം പതിവുപോലെ മൂകാംബിക ക്ഷേത്ര സന്നിധിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ദാസേട്ടന്‍ ചെലവഴിക്കുന്നു. ഗായകന്‍ ഗാനാര്‍ച്ചന ദേവിക്ക് പിറന്നാള്‍ നിവേദ്യമായി അര്‍പ്പിക്കും. ഇരുപത്തി രണ്ടാം വയസിലാണ് ‘കാല്‍പ്പാടുകള്‍’ എന്ന ചിത്രത്തിലടെ ‘ജാതിഭേദം മതദ്വേഷം…’ എന്ന ഗാനത്തിലൂടെ പിന്നണി ഗാനരംഗത്തെത്തിയത്. ഇന്നും ഏതു പൊതുപരിപാടിയിലും യേശുദാസ് ആദ്യം പാടുന്ന ഗാനം ഇതുതന്നെ. അന്ന് തുടങ്ങിയ സംഗീത സപര്യയില്‍ പിന്നീടിന്നുവരെ അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, കര്‍ണ്ണാടക സംഗീത രംഗത്തും ഈ ഗായകന്‍ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഒരു മതത്തോടും സ്ഥായിയായ അനുഭാവം പുലര്‍ത്താത്ത അദ്ദേഹത്തെ ചിലവേളകളില്‍ ആരാധകര്‍ ദാര്‍ശനികനായിപ്പോലും കാണുന്നു. ജനപ്രിയ…
Read More » -
Lead News
ഗര്‍ഭിണികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സീന്‍ നല്‍കില്ല
കോവിഡ് വാക്‌സീന്‍ വിതരണഘട്ടത്തോട് അടുക്കുമ്പോള്‍ നിരവധി നിര്‍ദേശങ്ങളാണ് അധികൃതര്‍ മുന്നോട്ട് വെയ്ക്കുന്നത്. സംസ്ഥാനത്തെ ഗര്‍ഭിണികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സീന്‍ നല്‍കില്ലയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. മുലയൂട്ടുന്ന അമ്മമാരെയും ഒഴിവാക്കായിട്ടുണ്ട്. ദിവസവും ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്ക് വീതമാണ് വാക്‌സീന്‍ നല്‍കുന്നത്. 133 കേന്ദ്രങ്ങളിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സീന്‍ വിതരണം നടത്തുക. എഴുപത് വയസിന് മേല്‍ പ്രായമുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സംരക്ഷണകേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ എന്നിവരാണ് വാക്സിന്റെ പ്രാഥമികവിതരണ പട്ടികയിലുള്ളത്.
Read More » -
Lead News
അമ്മ മകനെ പീഡിപ്പിച്ച സംഭവം; നടപടി ക്രമങ്ങള്‍ പാലിച്ചല്ല പൊലീസ് കേസെടുത്തതെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി
കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ വീണ്ടും വഴിത്തിരിവ്. അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തത് നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പറഞ്ഞു. കുട്ടിയുടെ മൊഴിയെടുക്കുകയോ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്ത് പൊലീസിന് റിപോര്‍ട് നല്‍കുകയോ ചെയ്തിട്ടില്ലന്ന് ചെയര്‍പേഴ്സണ്‍ അഡ്വ. എന്‍ സുനന്ദ പറഞ്ഞു. നേരത്തെ അമ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ സഹോദരനെ നിര്‍ബന്ധിച്ചിരുന്നതായി ഇളയ കുട്ടി പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ എതിര്‍ത്തതിന്റെ വൈരാഗ്യം മൂലം കേസില്‍ കുടുക്കിയതാണെന്നാണ് യുവതി പറഞ്ഞത്. നിയമപരമായി വിവാഹമോചനം നേടാതെയാണ് ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചതെന്നും ആരോപണമുണ്ട്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളോളം തന്നെ ഭര്‍ത്താവ് പീഡിപ്പിപ്പിക്കുകയായിരുന്നെന്നും യുവതി പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ പീഡനത്തെത്തുടര്‍ന്ന് യുവതി മാറിത്താമസിക്കുകയും തുടര്‍ന്ന് ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കുകയുമായിരുന്നു. കുട്ടികളേയും ഭര്‍ത്താവ് കൊണ്ടുപോയിരുന്നു. ഭര്‍ത്താവിനൊപ്പമുള്ള കുട്ടിയാണ് യുവതിയ്‌ക്കെതിരെ മൊഴി നല്‍കിയിരുന്നത്. നിയമപരമായി വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ചതിനെ എതിര്‍ത്തും ജീവനാംശം ആവശ്യപ്പെട്ടും യുവതി പരാതി നല്‍കിയിരുന്നു. ഇതിലെ…
Read More » -
Lead News
സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ജനുവരി പത്തിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ട്. ജനുവരി പതിനൊന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും ജനുവരി 12ന് ലക്ഷദ്വീപിലും ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ട്.
Read More » -
Lead News
കേരളം അടക്കം 7 സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി
രാജ്യത്ത് പക്ഷിപ്പനി പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ട്. കേരളം അടക്കം 7 സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി സ്ഥിരികരിച്ചത്. മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാനുള്ള ജാഗ്രത വേണമെന്ന മുന്നറിയിപ്പാണ് കേന്ദ്ര സര്‍കാര്‍ നല്‍കിയിട്ടുള്ളത്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും ഒടുവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. കൂടാതെ മധ്യപ്രദേശ്, കേരളം, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത്, യു പി എന്നിവടങ്ങളിലും പക്ഷിപ്പനി കണ്ടെത്തി. ഡല്‍ഹിയിലെ മയൂര്‍ വിഹാറില്‍ അടക്കം കാക്കകള്‍ ചത്ത് വീഴുന്ന സാഹചര്യം ഉണ്ടായി. യുപി കാണ്‍പൂരില്‍ മൃഗശാല അടച്ചു. ഡല്‍ഹി ഗാസിപ്പുരിലെ ചിക്കന്‍ മാര്‍ക്കറും ഇതോടെ അടച്ചു. കൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗ വ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച് വരുന്നതായി അധികൃതര്‍ അറിയിച്ചു,
Read More » -
LIFE
അനുപമയുടെ ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ പുറത്തിറങ്ങി
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മേരിയായി വന്ന് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. പിന്നീട് ജയിംസ് ആന്റ് ആലീസ്, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയ മലയാള സിനിമകളില്‍ അഭനയിച്ച താരം തെലുങ്കിലും തമിഴിലേക്കും ചേക്കേറിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഹ്രസ്വചിത്രം പുറത്തിറങ്ങിയിരിക്കുകയാണ്. താരത്തിന്റെ മലടയാളത്തിലേക്കുളള വീണ്ടും ഒരു കടന്ന് വരവാണ് ഈ ഹ്രസ്വചിത്രം. ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മൂന്നാമിടം, കെയര്‍ ഓഫ് സൈറ ഭാനു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആര്‍.ജെ ഷാന്‍ ആണ്. തിരക്കഥയും ഷാന്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. വ്യത്യസ്ത പ്രമേയവുമായി എത്തിയിരിക്കുന്ന ഈ മലയാള ഹ്രസ്വചിത്രം തെലുങ്ക്, കന്നഡ, എന്നീ ഭാഷകളിലേക്കും മെആഴിമാറ്റം ചെയ്യപ്പെടുന്നുണ്ട്. കുഞ്ചാക്കോ ബോബന്‍, മഞ്ജുവാര്യര്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ യൂട്യൂബ് ലിങ്ക് റിലീസ് ചെയ്തത്. 247ന്റെ യൂട്യൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. പോഷ് മാജിക്കാ ക്രീയേഷന്‍സിന്റെ ബാനറില്‍…
Read More » -
Lead News
കോവിഡ് വാക്‌സിന്‍ വിതരണം; നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും
രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ രാജ്യത്ത് രണ്ടു വാക്സിനുകള്‍ക്ക് അടിയന്തര അനുമതി നല്‍കിയതിന് ശേഷമാണ് കൂടിക്കാഴ്ച. രാജ്യത്ത് ജനുവരി 16 മുതലാണ് വാക്‌സിനേഷന്‍ തുടങ്ങുക. ഓക്സ്ഫഡും ആസ്ട്രസെനകയും ചേര്‍ന്ന് നിര്‍മിച്ച കോവിഷീല്‍ഡ്, ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഭാരത് ബയോടെകിന്‍റെ കോവാക്സിന് എന്നിവക്കാണ് അടിയന്തര ഉപയോഗത്തിന് അനുമതി. വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി രാജ്യം മുഴുവന്‍ മൂന്നുവട്ട ഡ്രൈ റണ്‍ നടത്തിയിരുന്നു. ഒരു കോടി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ടുകോടി മുന്‍നിര പോരാളികള്‍ക്കും ആദ്യം വാക്‌സിന്‍ ലഭ്യമാക്കും. കൂടാതെ മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട മറ്റു അസുഖങ്ങളുള്ള 27 കോടി പേര്‍ക്കും വാക്‌സിന്‍ നല്‍കും.
Read More » -
Lead News
പി.സി. ജോർജിനെ യു.ഡി.എഫിൽ എടുക്കുന്നതിന് വ്യാപക എതിർപ്പ്
പി.സി. ജോർജിനെ യു.ഡി.എഫിൽ എടുക്കുന്നതിനെതിരെ കോൺഗ്രസിലും മുന്നണിയിലും വ്യാപക എതിർപ്പ് . യൂത്ത് കോൺഗ്രസും യൂത്ത് ലീഗും പ്രതിഷേധം നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. മുന്നണിയുടെ വിശ്വാസ്യത കൂടുതൽ ഇല്ലാതാക്കുന്നതാകും ജോർജുമായുള്ള ബന്ധം എന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ജോർജിനെ ഒരിക്കലും വിശ്വസിക്കാനാവില്ലെന്നും ഇവർ പറയുന്നു പൂഞ്ഞാറിലെ കോൺഗ്രസ്, ലീഗ് പ്രാദേശിക നേതൃത്വങ്ങൾ. വിഷയം ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് സംസ്ഥാന നേതാക്കൾ ഞായറാഴ്ച കോട്ടയത്ത് എത്തും. പി.സി. ജോർജിനെ യു.ഡി.എഫിൽ എടുത്താൽ ഈരാറ്റുപേട്ടയിലെ കോണ്‍ഗ്രസിെൻറ മുഴുവന്‍ ബ്ലോക്ക്, മണ്ഡലം ഭാരവാഹികളും സ്ഥാനം രാജിവെക്കുമെന്ന് കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് വൈസ് പ്രസിഡൻറ് നിസാർ കുർബാനി പറഞ്ഞു. ”ജോര്‍ജിനെ എടുത്താല്‍ പൂഞ്ഞാർ മാത്രമല്ല, കാഞ്ഞിരപ്പള്ളി, പാലാ ഉള്‍പ്പെടെ മണ്ഡലങ്ങളും നഷ്ടപ്പെടും. എതിര്‍പ്പ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല” -കുര്‍ബാനി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്ന് ജോര്‍ജ് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തേയും പൂഞ്ഞാറിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികൾ ജോര്‍ജ്…
Read More »