Lead NewsNEWS

വൈദ്യുത ഗ്രിഡില്‍ തകരാര്‍; ഇരുട്ടിലായി പാകിസ്ഥാന്‍

വൈദ്യുത ഗ്രിഡിലുണ്ടായ തകരാറിനെ തുടര്‍ന്ന് പാകിസ്ഥാന്‍ ഇരുട്ടിലായി. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ദക്ഷിണ പാക്സ്ഥാനില്‍ ശനിയാഴ്ച രാത്രി 11.41 നുണ്ടായ തകരാറാണ് രാജ്യമാകെ ഇരുട്ടിലാകാന്‍ കാരണം.

ഗ്രിഡിലെ ഏതെങ്കിലും ഒരു സെക്ഷനില്‍ തകരാറുണ്ടായാല്‍ അത് ജാര്യമാകെ വെദ്യുതി തടസ്സത്തിന് കാരണമാകും. തലസ്ഥാന നഗരമായ ഇസ്ലാമാബാദ്, കറാച്ചി, ലോഹോര്‍ എന്നിങ്ങനെ പ്രധാന സ്ഥലങ്ങളിലെല്ലാം വൈദ്യുതി തടസ്സം നേരിട്ടു.

അതേസമയം, ചില ഭാഗങ്ങളില്‍ വൈദ്യുതി വിതരണം പുനസ്ഥാപിച്ചുവെന്നും മറ്റിടങ്ങളില്‍ അതിനുളള ജോലികള്‍ നടക്കുകയാണെന്നും ഊര്‍ജമന്ത്രാലയം വ്യക്തമാക്കി.

Back to top button
error: