Lead NewsNEWSTRENDING

അമേരിക്കയിൽ കോവിഡിന്റെ പുതിയ വകഭേദം; മാരകമെന്ന് റിപ്പോര്‍ട്ട്

മേരിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദം മാരകമെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ബ്രിട്ടനില്‍ പടര്‍ന്നു പിടിക്കുന്ന അതിതീവ്രശേഷിയുള്ള വൈറസിനേക്കാള്‍ മാരകമാണ് അമേരിക്കയിലേതെന്നാണ് സൂചന.

ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് അമേരിക്കയിലും രൂക്ഷമായി പടരാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

അടുത്തിടെ കോവിഡ് കേസുകൾ ഇരട്ടിയലധികം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു ഇടയാക്കിയത് പുതിയ വൈറസാണെന്നാണ് വിലയിരുത്തൽ. വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്‌സിനെ ഉദ്ധരിച്ച് സിഎന്‍എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Back to top button
error: