Lead NewsNEWS

കോവിഡ് വാക്‌സിന്‍ വിതരണം; നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

രാജ്യത്ത്​ കോവിഡ്​ വാക്​സിന്‍ വിതരണം ആരംഭിക്കുന്നതിന്​ മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്​ഥാന മുഖ്യമന്ത്രിമാരുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ഡ്രഗ്​സ്​ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്​ ഇന്ത്യ രാജ്യത്ത്​ രണ്ടു വാക്​സിനുകള്‍ക്ക്​ അടിയന്തര അനുമതി നല്‍കിയതിന്​ ശേഷമാണ്​ കൂടിക്കാഴ്ച.

രാജ്യത്ത്​ ജനുവരി 16 മുതലാണ്​ വാക്​സിനേഷന്‍ തുടങ്ങുക. ഓക്​സ്​ഫഡും ആസ്​ട്രസെനകയും ചേര്‍ന്ന്​ നിര്‍മിച്ച കോവിഷീല്‍ഡ്​, ഇന്ത്യ ​തദ്ദേശീയമായി നിര്‍മിച്ച ഭാരത്​ ബയോടെകിന്‍റെ കോവാക്​സിന്‍ എന്നിവക്കാണ്​ അടിയന്തര ഉപയോഗത്തിന്​ അനുമതി. വാക്​സിന്‍ വിതരണത്തിന്​ മുന്നോടിയായി രാജ്യം മുഴുവന്‍ മൂന്നുവട്ട ഡ്രൈ റണ്‍ നടത്തിയിരുന്നു.

ഒരു കോടി ആരോഗ്യ ​പ്രവര്‍ത്തകര്‍ക്കും രണ്ടുകോടി മുന്‍നിര പോരാളികള്‍ക്കും ആദ്യം വാക്​സിന്‍ ലഭ്യമാക്കും. കൂടാതെ മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട മറ്റു അസുഖങ്ങളുള്ള 27 കോടി പേര്‍ക്കും വാക്​സിന്‍ നല്‍കും.

Back to top button
error: