Month: January 2021
-
Lead News
പക്ഷിപ്പനി; കാണ്‍പൂര്‍ മൃഗശാലയിലെ എല്ലാ പക്ഷികളേയും കൊല്ലാന്‍ തീരുമാനം
പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാണ്‍പൂര്‍ മൃഗശാലയിലെ എല്ലാ പക്ഷികളേയും കൊല്ലാന്‍ തീരുമാനം. മാത്രമല്ല മൃഗശാല അടച്ചുപൂട്ടാനും തീരുമാനിച്ചു. അതേസമയം, ആരോഗ്യകുപ്പ് മൃഗശാലയില്‍ എത്തി പക്ഷികളെ കൊല്ലാനുളള നടപടികള്‍ ആരംഭിച്ചു. ആദ്യം കോഴികളെയും തത്തകളെയുമാണ് കൊല്ലുക. അതിനു ശേഷം താറാവുകളെയും മറ്റുപക്ഷികളെയും കൊല്ലും. ഞായറാഴ്ച വൈകിട്ടോടെ എല്ലാ പക്ഷികളെയും കൊല്ലണമെന്നാണ് ഉത്തരവ് ലഭിച്ചിരിക്കുന്നത്. നാല് ദിവസം മുന്‍പാണ് മൃഗശാലയിലെ കാട്ടുകോഴികള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തുടര്‍ന്ന് മൃഗശാലയുടെ ഒരു കിലോമീറ്റര്‍ വരെ ചുറ്റളവിലുളള പ്രദേശങ്ങളെ കണ്ടയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല 10 കിലോ മീറ്റര്‍ ചുറ്റളവില്‍ മാംസം വില്‍ക്കുന്നതും നിരോധിച്ചിരുന്നു.
Read More » -
Lead News
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഡാറ്റാ കാര്‍ഡുകള്‍
തമിഴ്‌നാട്ടില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ ഡാറ്റാ കാര്‍ഡുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി കെ. പളനിസ്വാമി.കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയതിനാല്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് സൗജന്യ ഡാറ്റാകാര്‍ഡുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ദിവസം 2 ജിബി വീതമായിരിക്കും ഡാറ്റാ കാര്‍ഡുവഴി ലഭ്യമാക്കുക. ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ വരെയാണ് കാര്‍ഡുകളുടെ കാലാവധി. ഏകദേശം 9.69 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.
Read More » -
Lead News
ഹരിയാനയില്‍ കര്‍ഷകര്‍ക്കെതിരേ കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്
ഹരിയാനയില്‍ ബിജെപി യോഗത്തിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്കെതിരേ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ച് പോലീസ് നടപടി. കര്‍ണാല്‍ ടോള്‍ പ്ലാസക്കടുത്താണ് സംഭവം. ഇന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ഗ്രാമം സന്ദര്‍ശിക്കുന്നുണ്ട്. ഇത് തടയാനെത്തിയ കര്‍ഷകര്‍ക്കെതിരേ പോലിസ് കണ്ണീര്‍ വാതകവും ജലപീരങ്കിലും പ്രയോഗിച്ച് മാര്‍ച്ചിനെ പ്രതിരോധിക്കുകയായിരുന്നു. കാര്‍ഷിക നിയമത്തിന്റെ ഗുണവശങ്ങളെക്കുറിച്ച് കര്‍ഷകര്‍ക്കും ഗ്രാമവാസികള്‍ക്കും ബോധവല്‍ക്കരണപരിപാടി നടത്താനും ബിജെപി പദ്ധതിയിട്ടിട്ടുണ്ട്. പരിപാടിയുടെ പശ്ചാത്തലത്തില്‍ ഗ്രാമത്തില്‍ കനത്ത പോലിസ് വിന്യാസമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഖട്ടാറിന്റെ സന്ദര്‍ശനത്തിനെതിരേ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജ്ജേവാലെ രംഗത്തെത്തിയിരുന്നു. അന്നം തരുന്ന കര്‍ഷകരുടെ അവസ്ഥയെ മുതലെടുക്കരുതെന്നായിരുന്നു സുര്‍ജേവാലയുടെ ട്വീറ്റ്. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളില്‍ അനാവശ്യ ഇടപെടല്‍ നടത്തരുതെന്നും സുര്‍ജേവാലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Read More » -
Lead News
രജനികാന്ത് രാഷ്ട്രീയത്തില്‍ വരണം; തെരുവില്‍ ആരാധകരുടെ പ്രതിഷേധം
നടന്‍ രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനം ആവശ്യപ്പെട്ട് ആരാധകരുടെ പ്രതിഷേധം. ചെന്നൈ വള്ളുവര്‍കോട്ടത്താണ് പ്രതിഷേധം നടക്കുന്നത്. ഒരു ലക്ഷത്തോളം ആളുകള്‍ സമരത്തിന്റെ ഭാഗമായിട്ടുണ്ട്. അനാരോഗ്യത്തെ തുടര്‍ന്നായിരുന്നു രജനികാന്ത് രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ചത്. സൂപ്പര്‍താരം രാഷ്ട്രീയപ്രവേശനം ഉപേക്ഷിച്ചെങ്കിലും ആരാധകര്‍ പിന്നോട്ട് പോകാന്‍ തയ്യാറല്ല. പോസ്റ്ററുകളും ബാനറുകളുമായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആരാധകര്‍ തെരുവിലിറങ്ങി. രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളും പ്രതിഷേധത്തില്‍ ഒപ്പമുണ്ട്. ഇനിയും ആളുകള്‍ സമരത്തിന്റെ ഭാഗമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത പൊലീസ് സുരക്ഷയിലാണ് വള്ളുവര്‍ കോട്ടം. പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം വലിയ രീതിയില്‍ പ്രചരണം നടന്നിരുന്നു. പ്രതിഷേധത്തിന് പിന്തുണയുമായി വിജയ്, അജിത് ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളും വള്ളുവര്‍ കോട്ടത്തെത്തി. വള്ളുവര്‍കോട്ടത്തെ പ്രതിഷേധത്തിന് വൈകിട്ട് വരെയാണ് പൊലീസ് അനുമതി നല്‍കിയതെങ്കിലും സമരം നീണ്ടു പോകാനാണ് സാധ്യത. അതേസമയം, രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ച് നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് രജനികാന്ത്. രാഷ്ട്രീയ പ്രവേശന പ്രഖ്യാപിച്ചതു മുതല്‍ ബൂത്ത് തല പ്രവര്‍ത്തനം സജീവമായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അനാരോഗ്യം മൂലം തീരുമാനത്തില്‍ നിന്ന്…
Read More » -
LIFE
വിജയ് ചിത്രം മാസ്റ്ററിനെ ഉദ്ദേശിച്ചല്ല; നിലപാട് വ്യക്തമാക്കി ഫിയോക്
തീയേറ്റര്‍ തുറക്കണ്ട എന്ന് തീരുമാനിച്ചതില്‍ പ്രതികരണവുമായി ഫിയോക് ഭാരവാഹികള്‍. വിജയ് ചിത്രം മാസ്റ്ററിനെ ഉദ്ദേശിച്ചല്ല അങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടത്. സിനിമകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് തന്നെയാണ് കേരളത്തിലെ ഓരോ തിയേറ്റര്‍ ഉടമയുടെയും ആഗ്രഹമെന്നും എന്നാല്‍ സര്‍ക്കാര്‍ അനുകൂല സാഹചര്യം ഒരുക്കണമെന്നും ഫിയോക് പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍ പറയുന്നു. കുടിശ്ശികയിനത്തില്‍ വന്‍തുക വിതരണക്കാര്‍ക്ക് തിയേറ്ററുകളില്‍ നിന്ന് ലഭിക്കാനുണ്ട്. വലിയ പ്രതിസന്ധിയിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നത്. സര്‍ക്കാറില്‍ നിന്ന് ഇളവുകള്‍ ലഭിച്ചാല്‍ മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ. അതിനുവേണ്ടി കാത്തിരിക്കുകയാണ്. തീയേറ്ററുകള്‍ ഇപ്പോള്‍ തുറക്കുന്നില്ല എന്നതാണ് തീരുമാനം. തിങ്കളാഴ്ച ഇതെക്കുറിച്ച് സംസാരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ആനുകൂല്യം കിട്ടിയില്ലെങ്കില്‍ മാസ്റ്റര്‍ പ്രദര്‍ശിപ്പിക്കില്ല. ഒരു സിനിമയെ മാത്രം മുന്നില്‍ കണ്ട് തീയേറ്ററുകള്‍ അങ്ങനെ തുറക്കാന്‍ പറ്റില്ല. ഒരു സിനിമയ്ക്കുവേണ്ടി മാത്രം തീയേറ്ററുകള്‍ അങ്ങനെ തുറന്ന്, അടയ്ക്കാന്‍ സാധിക്കില്ലല്ലോ- ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. തമിഴ്‌നാട് കഴിഞ്ഞാല്‍ തമിഴ്ചിത്രങ്ങളുടെ ഏറ്റവും വലിയ വിപണി കേരളമാണ്. അതുകൊണ്ട് മാസ്റ്ററിന്റെ നിര്‍മാതാക്കള്‍ ആശങ്കയിലാണ്. മാത്രവുമല്ല, 100% സീറ്റുകളിലും…
Read More » -
Lead News
ഏഷ്യാനെറ്റിൽ മുന്‍ഷിയായി വേഷമിട്ട കെ.പി.എസ് കുറുപ്പ് അന്തരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ ആക്ഷേപ ഹാസ്യപരിപാടി ‘മുന്‍ഷി’ യിൽ ആദ്യമായി ‘മുന്‍ഷി’യെ അവതരിപ്പിച്ച പരവൂർ കുറുമണ്ടൽ അശ്വതിയിൽ കെ.ശിവശങ്കരക്കുറുപ്പ് എന്ന കെ.പി.എസ് കുറുപ്പ് അന്തരിച്ചു. 93 വയസ്സായിരുന്നു. മുന്‍ഷിയില്‍ ആദ്യത്തെ പത്ത് വര്‍ഷം ഈ കേന്ദ്രകഥാപാത്രത്തെ ഇദ്ദേഹമായിരുന്നു അവതരിപ്പിച്ചത്. കൊല്ലം പരവൂര്‍ സ്വദേശിയാണ്. കെ.പി.എ.സി.യുടെ ഇരുമ്പുമറയെന്ന നാടകത്തിലൂടെ അഭിനയരംഗത്ത് ചുവടുറപ്പിച്ചു. ആൾ ഇന്ത്യാ റേഡിയോ തിരുവനന്തപുരം സ്റ്റേഷനിലെ റേഡിയോ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കുഞ്ചാക്കോ സംവിധാനം ചെയ്ത ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിൽ ഇന്ദ്രനായി അഭിനയിച്ചു . തുടർന്ന് അടൂർ ഗോപാലകൃഷ്ണൻ, കെ.പി.കുമാരൻ, ലെനിൻ രാജേന്ദ്രൻ എന്നിവരുടെ ചിത്രങ്ങളിൽ അഭിനയിച്ചു. കൊടിയേറ്റം, സ്വയംവരം, മതിലുകള്‍ എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെയും വേട്ട, മാണിക്യം എന്നീ സീരിയലുകളിലും അഭിനയിച്ചു. ‘മുന്‍ഷി’ യില്‍ ആദ്യത്തെ 10 വര്‍ഷം തുടര്‍ച്ചയായി ‘മുന്‍ഷി’യെന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പി ച്ചിരുന്നത് കെ പി ശിവശങ്കര കുറുപ്പാണ്. പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതോ ടെ ഈ കഥാപാത്രത്തില്‍ നിന്ന് മാറുകയായിരുന്നു. സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ്…
Read More » -
Lead News
പള്‍സ് പോളിയോ: തുള്ളിമരുന്ന് വിതരണം മാറ്റിവച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്ന തീയതി മാറ്റിവച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി 17നാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വാക്‌സിന്‍ വിതരണം നടക്കുന്നതിനാല്‍ പോളിയോ വാക്‌സിന്‍ വിതരണം മാറ്റിവയ്ക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുകയായിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
Read More »


