കോവിഡ് വാക്സീന് വിതരണഘട്ടത്തോട് അടുക്കുമ്പോള്‍ നിരവധി നിര്‍ദേശങ്ങളാണ് അധികൃതര്‍ മുന്നോട്ട് വെയ്ക്കുന്നത്. സംസ്ഥാനത്തെ ഗര്‍ഭിണികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്സീന് നല്‍കില്ലയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. മുലയൂട്ടുന്ന അമ്മമാരെയും ഒഴിവാക്കായിട്ടുണ്ട്.
ദിവസവും ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്ക് വീതമാണ് വാക്സീന് നല്‍കുന്നത്. 133 കേന്ദ്രങ്ങളിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സീന് വിതരണം നടത്തുക. എഴുപത് വയസിന് മേല്‍ പ്രായമുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സംരക്ഷണകേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ എന്നിവരാണ് വാക്സിന്റെ പ്രാഥമികവിതരണ പട്ടികയിലുള്ളത്.