NEWS

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കമായി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് കാസർകോട് കുമ്പളയിൽ തുടക്കമായി രമേശ് ചെന്നിത്തലയ്ക്ക് പതാക കൈമാറി ഉമ്മൻചാണ്ടി ജാഥ ഉദ്ഘാടനം ചെയ്തു.

രമേശ് ചെന്നിത്തല നിയമസഭയിൽ സർക്കാരിനെതിരെ പറഞ്ഞ കാര്യങ്ങൾ ഇന്ന് കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ ഉണ്ട്. ഒരു വിജയി ആയിട്ടാണ് ചെന്നിത്തല കാസർകോട് നിന്ന് ജാഥ ആരംഭിക്കുന്നത് എന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

Signature-ad

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലമായിരുന്നു ഇടതുപക്ഷ ഗവൺമെന്റിന്റെ കാലം. സർക്കാർ ജനങ്ങളോട് നീതിപുലർത്തിയില്ലെന്ന് ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. കേരളത്തിലെ ജനങ്ങൾ ഒറ്റ മനസ്സോടെ കൊലപാതക രാഷ്ട്രീയത്തെ തള്ളിക്കളയും എന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

ജോലി ഇല്ലാത്ത ചെറുപ്പക്കാർ വലിയ വേദനയിലാണ്. സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം കൊടുക്കുന്ന ജോലി സുതാര്യമായിരിക്കണം. പിൻവാതിൽ നിയമനത്തെ ഒരു തരത്തിലും അനുവദിക്കില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

Back to top button
error: