ശ്വാസം പിടിച്ചുവെച്ചാല്‍ കോവിഡ് സാധ്യത വര്‍ധിക്കും

ശ്വാസം പിടിച്ചു നിര്‍ത്തുന്ന അവസ്ഥ കോവിഡ് വര്‍ധിപ്പിക്കാന്‍ സാധ്യതയെന്ന് പുതിയ പഠനം. ശ്വാസകോശത്തിനുള്ളില്‍ വൈറസിനു നിലനില്‍ക്കാനുള്ള സാധ്യത ശ്വാസം പിടിച്ചുവയ്ക്കുന്നതിലൂടെ വര്‍ധിക്കും. ഇതു രോഗം ബാധിക്കാനുള്ള സാഹചര്യം മറ്റുള്ളവരെ അപേക്ഷിച്ച് വര്‍ധിപ്പിക്കുമെന്നാണ് ഐഐടി മദ്രാസിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ നിന്ന് വ്യക്തമാകുന്നത്.
ശ്വസന ആവൃത്തിയുടെ മാതൃക ലബോറട്ടറിയില്‍ തയാറാക്കി നടത്തിയ പഠനത്തിലാണ് ശ്വാസം പിടിച്ചു വയ്ക്കുന്ന ചുറ്റുപാടില്‍ കഴിയേണ്ടി വരുന്ന അവസ്ഥ വൈറസിന്റെ ആക്രമണത്തെ രൂക്ഷമാക്കുമെന്നു തെളിഞ്ഞതെന്നു പഠനം പറയുന്നു.
ശ്വാസം പിടിച്ചു നിര്‍ത്തുമ്പോള്‍ ശ്വാസോച്ഛാസം തടസ്സപ്പെടുന്നതു വഴി വൈറസ് ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന സാഹചര്യം വര്‍ധിക്കുമെന്നാണ് പ്രധാന കണ്ടെത്തല്‍. ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കുള്ള മെച്ചപ്പെട്ട ചികിത്സകളും മരുന്നുകളും വികസിപ്പിക്കുന്നതിനു പഠനം വഴിയൊരുക്കുമെന്നാണ് പഠനത്തില്‍ നിന്ന് വ്യക്തമാകുന്നത്. ചിലര്‍ക്ക് മറ്റുളളവരെ അപേക്ഷിച്ച് പെട്ടെന്ന് ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാകുന്നുവെന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഈ പഠനം ആരംഭിച്ചത്.