പക്ഷിപ്പനിക്ക് പിന്നാലെ ആശങ്ക പടര്‍ത്തി മറ്റൊരു വൈറസ് കൂടി. വളര്‍ത്തു പൂച്ചകളിലാണ് രോഗം കണ്ടു തുടങ്ങിയത്. വീയപുരത്തും മുഹമ്മയിലുമായി 12 പൂച്ചകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ചത്തത്. ചത്തു വീഴുന്നതിന് മുമ്പ് പൂച്ചകളുടെ കണ്ണുകള്‍ ചുവക്കുകയും കണ്പോളകള് വിണ്ടുകീറുകയും ചെയ്തെന്ന് ഉടമകള്‍ പറഞ്ഞു.
അതേസമയം, പൂച്ചകളില്‍ ചില സീസണുകളില്‍ കണ്ടുവരുന്ന ഫെലൈന്‍ പാന്‍ലൂക്കോപീനിയ എന്ന പ്രത്യേക തരം വൈറസാണിതെന്ന് മുഹമ്മയിലെ വെറ്റിനറി സര്ജന് ഡോ. സുരേഷ്.പി. പണിക്കര്‍ പറഞ്ഞു. എന്നാല്‍ ഈ വൈറസ് മനുഷ്യരിലേക്കു പടരില്ലെന്നും വാക്സീന് എടുത്താല്‍ രോഗവ്യാപനം തടയാന്‍ കഴിയുമെന്നും സര്ജന് പറയുന്നു.
കോവിഡും, ഷിഗെല്ലയും, പക്ഷിപ്പനിയും പടര്‍ന്ന് പിടിക്കുന്ന ഈ സാഹചര്യത്തില്‍ ഈ വൈറസും മനുഷ്യനില്‍ ആശങ്കപടര്ത്തിയിരിക്കുകയാണ്.