കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ കാരുണ്യ മോഡല്‍ നടപ്പാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സൗജന്യമായി വിതരണം ചെയ്യുന്നതിനൊപ്പം ആവശ്യമുളളവര്‍ക്ക് പണം കൊടുത്ത് എടുക്കാന്‍ സൗകര്യം ഒരുക്കുകയാണ് ഇതുവഴി ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയായിരിക്കും വാക്‌സിന്‍ വിതരണം.
സര്‍ക്കാര്‍ വാങ്ങി ആശുപത്രി അധികൃതര്‍ക്ക് നല്‍കും ഇവര്‍ ആവശ്യക്കാര്‍ക്ക് പണം വാങ്ങി കുത്തിവെയ്പ്പ് നടത്തും. സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയായതിനാല്‍ അമിത വില ഈടാക്കുന്നത് തടയാന്‍ കഴിയുന്നു ഇതാണ് കാരുണ്യ മോഡല്‍.
സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡാണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. ഉല്‍പ്പാദിപ്പിക്കുന്നതില്‍ പകുതി വാക്‌സിന്‍ സര്‍ക്കാരിനും ബാക്കി സ്വകാര്യ മേഖലയ്ക്കും നല്‍കുമെന്നാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ സൗജന്യ വാക്‌സീന്‍ എത്തുമ്പോഴേക്കും മാസങ്ങള്‍ എടുക്കും. എന്നാല്‍ സ്വകാര്യ മേഖല വഴി കൂടി വിതരണം ചെയ്താല്‍ കൂടുതല്‍ പേരിലേക്ക് കാലതാമസം കൂടാതെ എത്തിക്കാന്‍ കഴിയും. ഏകദേശം 1000 രൂപയ്ക്ക് അടുത്തായിരിക്കും വാക്‌സീന്‍ വില.