TOP 10TRENDING

24 മണിക്കൂറിനിടെ 26,567 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,567 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 3,83,866 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്.

ഇന്നലെ മാത്രം 39,045 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 91,78,946 ആയി ഉയര്‍ന്നു.

അതേസമയം ഇന്നലെ 26,567 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 97,03,770 ആയി ഉയര്‍ന്നു.

ഇന്നലെ മാത്രം കോവിഡ് ബാധിച്ച്‌ 385 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,40,958 ആയി ഉയര്‍ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button