NEWS

സ്വപ്നയുടേയും സരിതിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, ശിവശങ്കരൻ നൽകിയ ജാമ്യാപേക്ഷ ഇന്ന് ഹൈകോടതിയിൽ

കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടേയും സരിതിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞ എട്ടു ദിവസമായി ഇരുവരും കസ്റ്റംസിന്റെ കസ്റ്റഡിയിലായിരുന്നു.ഇതിനിടയിൽ പ്രതികൾ വിദേശത്തേക്കുള്ള ഡോളർ കടത്ത് കേസിൽ മാപ്പ് സാക്ഷികളാക്കുകയും ചെയ്തു.

കേസിൽ ഉൾപ്പെട്ട കൂടുതൽ വമ്പന്മാരെ കുറിച്ച് പ്രതികൾ സൂചന നൽകിയതായാണ് വിവരം. സ്വർണ കള്ളക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ എം ശിവശങ്കറിന്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും.

Signature-ad

അതേസമയം, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കേസില്‍ എം ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈകോടതി ഇന്ന് വാദം തുടരും. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയാണ് ശിവശങ്കറിന് വേണ്ടി ഹാജരാകുന്നത്.

സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ, ലൈഫ് മിഷനില്‍ ശിവശങ്കര്‍ക്കുള്ള കോഴയാണെന്ന് എതിര്‍ സത്യവാങ്മൂലത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആരോപിക്കുന്നത്. കളളക്കടത്തില്‍ ശിവശങ്കര്‍ക്ക് സജീവ പങ്കാളിത്തമുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്‍റിന്‍റെ വാദം.

Back to top button
error: