NEWS

തദ്ദേശ തിരഞ്ഞെടുപ്പ്‌; തിരുവനന്തപുരത്ത്‌ ബിജെപിക്ക്‌ ശു​ഭ പ്ര​തീ​ക്ഷ: സു​രേ​ഷ് ഗോ​പി

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത്‌ ബിജെപിക്ക്‌ ശു​ഭ പ്ര​തീ​ക്ഷ​യാ​ണു​ള്ള​തെ​ന്നു സു​രേ​ഷ് ഗോ​പി എം​പി. ഉച്ചയ്ക്ക് മുമ്പ് എല്ലാവരും വോട്ടുചെയ്യണമെന്നും ഉച്ചയ്ക്ക് ശേഷം കിംവദന്തികള്‍ പരത്താന്‍ ചില ജാരസംഘടനകള്‍ ഇറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശാ​സ്ത​മം​ഗ​ലം സ്കൂ​ളി​ല്‍ വോ​ട്ട് ചെ​യ്ത​ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​ന്‍ ബി​ജെ​പി പി​ടി​ച്ച​ട​ക്ക​ണം. പു​തി​യ ത​യാ​റെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്കു മാ​ത്ര​മേ അ​തി​നു സാ​ധ്യ​ത​യു​ള്ളൂ. വോ​ട്ട​ര്‍​മാ​രാ​ണ് എ​ല്ലാം തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത്ര​യും നാ​ള്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ന്നാ​യി പ​ണി​യെ​ടു​ത്തു. എ​ല്ലാ​ത്തി​ന്‍റെ​യും വി​ല​യി​രു​ത്ത​ലു​ണ്ടാ​കും, വി​ല​യി​രു​ത്ത​ല്‍ പൂ​ര്‍​ണ​വും സ​ത്യ​സ​ന്ധ​വു​മാ​ണെ​ങ്കി​ല്‍ ബി​ജെ​പി​ക്കു ഗം​ഭീ​ര വി​ജ​യ​മു​ണ്ടാ​കും. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ന്‍ ഇ​ങ്ങു വ​ര​ണ​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

Back to top button
error: