എൽഡിഎഫ് ചരിത്ര വിജയം നേടും :എ വിജയരാഘവൻ

രാഷ്ട്രീയ നിരാശ കൊണ്ടാണ് സ്പീക്കറെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തിപരമായി ആക്രമിക്കുന്നത് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ഇത് ജനാധിപത്യത്തിലെ നല്ല പ്രവർത്തന രീതിയല്ല.

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ സംബന്ധിച്ച വിശദീകരണം സ്പീക്കർ തന്നെ നൽകിയതാണ്. സത്യം ഇതായിരിക്കെ ഇപ്പോൾ നടത്തുന്ന ആക്ഷേപങ്ങൾ രാഷ്ട്രീയ മാന്യതക്ക് ചേർന്നതല്ല. സ്പീക്കർ നിയമവിധേയം ആയിട്ടാണ് പ്രവർത്തിക്കുന്നതെന്നും വിജയരാഘവൻ ആവർത്തിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വലിയ വിജയം നേടും. സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ വലിയ ആശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. ക്ഷേമപ്രവർത്തനങ്ങൾ നൽകുന്ന ആശ്വാസവും ആത്മവിശ്വാസവും ആണ് കേരളത്തെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്തതെന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *