വയനാട്ടില്‍ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

വയനാട്: മാനന്തവാടിയില്‍ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശിലേരി വരിനിലം കോളനിയില്‍ ദേവി (54) ആണ് മരിച്ചത്. വോട്ടുചെയ്തശേഷം പുറത്തിറങ്ങിയ ദേവിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ഉടന്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ് പുരോഗമിക്കുകയാണ്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടര്‍മാര്‍ ഇന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കുള്ള വോട്ടെടുപ്പാണു നടക്കുന്നത്. ആകെ 98.57 ലക്ഷം വോട്ടർമാരാണ് ഉള്ളത്.

ജില്ലകളില്‍ പോളിംഗ് ബൂത്തുകളില്‍ നീണ്ട ക്യൂവാണ് നിലവിലുള്ളത്. രാവിലെ മുതല്‍ തന്നെ വോട്ടര്‍മാര്‍ പോളിംഗ് സ്റ്റേഷനിലേക്ക് എത്തിതുടങ്ങിയിരുന്നു. അഞ്ച് ജില്ലകളിലും ഭേദപ്പെട്ട വോട്ടിംഗാണ് ആദ്യ മണിക്കൂറുകളില്‍ രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *