Month: December 2020

  • NEWS

    ശിവഗിരി തീർഥാടനത്തിന് ഒരുക്കം തുടങ്ങി; തീർഥാടകരുടെ എണ്ണം കുറയ്ക്കും; കർശന കോവിഡ് മാനദണ്ഡങ്ങൾ

    88-ാമത് ശിവഗിരി തീർഥാടനത്തിനുള്ള ഒരുക്കം തുടങ്ങി. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇക്കുറി തീർഥാടനം. വലിയ തിരക്ക് ഒഴിവാക്കുന്നതിനായി പ്രതിദിനം ആയിരത്തിൽ താഴെ തീർഥാടകർക്കു മാത്രമേ ശിവഗിരിയിലേക്കു പ്രവേശിപ്പിക്കൂ. ഡിസംബർ 30, 31, ജനുവരി ഒന്ന് തീയതികളിൽ വിർച്വൽ തീർഥാടനമായിട്ടാകും ഇത്തവണത്തെ ശിവഗിരി തീർഥാടനം നടത്തുകയെന്ന് ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ മഠം അധികൃതർ അറിയിച്ചു. മുൻകാലങ്ങളിൽ നടന്നിരുന്ന വലിയ സമ്മേളനങ്ങളും പരിപാടികളും ഇത്തവണ ഉണ്ടാകില്ല. പ്രമുഖരുടെ പ്രസംഗങ്ങളും ക്ലാസുകളും ഡിസംബർ 25 മുതൽ ശിവഗിരി ടിവിയിലൂടെ ഓൺലൈനായി സംപ്രേഷണം ചെയ്യും. ശിവഗിരിയിലും പരിസരത്തും തീർഥാടകർ കൂട്ടംകൂടുന്നത് ഒഴിവാക്കാൻ മേളകളും കച്ചവട സ്റ്റാളുകളും അനുവദിക്കില്ല. അന്നദാനവും തീർഥാടകർക്കു ശിവഗിരിയിൽ താമസിക്കാനുള്ള സൗകര്യവും ഉണ്ടാകില്ല. ശിവഗിരിയിലേക്കു വരുന്ന തീർഥാടകർ മുൻകാലങ്ങളിലുള്ളതുപോലെ വലിയ സംഘങ്ങളായി എത്തുന്നത് ഇത്തവണ ഒഴിവാക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് വി.ആർ. വിനോദ് പറഞ്ഞു. ആയിരം പേരിൽ താഴെ ആളുകളെ മാത്രമേ ശിവഗിരിയിലേക്കു പ്രവേശിപ്പിക്കൂ. ആളുകൾ കൂട്ടംകൂടുന്നത്…

    Read More »
  • NEWS

    സംസ്ഥാനത്ത് ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശൂര്‍ 393, കോട്ടയം 346, കൊല്ലം 305, ആലപ്പുഴ 289, തിരുവനന്തപുരം 282, പാലക്കാട് 212, ഇടുക്കി 200, പത്തനംതിട്ട 200, കണ്ണൂര്‍ 186, വയനാട് 114, കാസര്‍ഗോഡ് 110 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.47 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 68,08,399 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 26 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി രഘുനാഥന്‍ പിള്ള (75), ചാല സ്വദേശിനി രാജുള ബീവി (59), പുന്നമുഗള്‍…

    Read More »
  • NEWS

    സംസ്ഥാനത്ത് പുതിയ ജനുസില്‍പ്പെട്ട മലമ്പനി: ആരോഗ്യ വകുപ്പിന്റെ കൃത്യമായ ഇടപെടല്‍, യഥാസമയം കണ്ടെത്തി ചികിത്സിക്കാനായതിനാല്‍ രോഗപ്പകര്‍ച്ച തടയാനായി

    തിരുവനന്തപുരം: സംസ്ഥാനത്ത് കാണപ്പെട്ട പുതിയ ജനുസില്‍പ്പെട്ട മലമ്പനി യഥാസമയം കണ്ടെത്തി ചികിത്സിക്കാനായതിനാല്‍ മറ്റുള്ളവരിലേക്ക് പകരാതെ തടയാനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലമ്പനി രോഗ ലക്ഷണങ്ങളുമായി കണ്ണൂര്‍ ജില്ലാശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ജവാനിലാണ് പ്ലാസ്‌മോഡിയം ഓവേല്‍ ജനുസില്‍പ്പെട്ട മലമ്പനി കണ്ടെത്തിയത്. ഉടന്‍ തന്നെ മാര്‍ഗരേഖ പ്രകാരമുള്ള സമ്പൂര്‍ണ ചികിത്സ ലഭ്യമാക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈര്‍ജിതമാക്കുകയും ചെയ്തതിനാല്‍ രോഗം മറ്റുള്ളവരിലേക്ക് വ്യാപകമാകാതെ തടയുവാന്‍ സാധിച്ചതായും മന്ത്രി വ്യക്തമാക്കി. സാധാരണയായി ആഫ്രിക്കയിലാണ് പ്ലാസ്‌മോഡിയം ഓവേല്‍ രോഗാണു പരത്തുന്ന മലമ്പനി റിപ്പോര്‍ട്ട് ചെയ്ത് വരുന്നത്. സുഡാനില്‍ നിന്ന് കേരളത്തില്‍ എത്തിയ ജവാനിലാണ് ഈ രോഗം സ്ഥിരീകരിച്ചത്. ഫാല്‍സിപ്പാരം മലമ്പനിയുടെ അത്ര മാരകമല്ല ഓവേല്‍ കാരണമാകുന്ന മലമ്പനി. മറ്റ് മലമ്പനി രോഗങ്ങള്‍ക്ക് സമാനമായ ചികിത്സയാണ് ഓവേല്‍ കാരണമാകുന്ന മലമ്പനിക്കും നല്‍കുന്നത്. കേരളത്തില്‍ അപൂര്‍വമാണ് ഇത്തരം ജനുസില്‍പ്പെട്ട മലമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് പൊതുവെ വെവാക്‌സ്, ഫാല്‍സിപ്പാറം എന്നീ രോഗാണുക്കളാണ് മലമ്പനിയ്ക്ക് കാരണമായി കണ്ടുവരുന്നത്. എന്താണ്…

    Read More »
  • LIFE

    കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ദളപതിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

    തമിഴകത്തിന്റെ സ്വന്തം ദളപതി വിജയിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ്. നേരത്തെ എ.ആര്‍.മുരുഗദോസ് ആണ് വിജയിയുടെ 65-ാം ചിത്രം സംവിധാനം ചെയ്യുന്നതെന്ന വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നത്തില്‍ സംവിധായകന്‍ ചിത്രത്തില്‍ നിന്നും പിന്മാറിയെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു. ഇപ്പോഴിത ആശങ്കകള്‍ക്കും കാത്തിരുപ്പുകള്‍ക്കും വിരാമമിട്ട് ദളപതി പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.   നയന്‍താരയെ കേന്ദ്ര കഥാപാത്രമാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത കോലമാവ് കോകില ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമായിരുന്നു. ശിവകാര്‍ത്തികേയനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ഡോക്ടര്‍ എന്ന ചിത്രവും റിലീസ് ചെയ്യാനുണ്ട്. വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ എന്ന ചിത്രം ജനുവരി മാസം തീയേറ്ററിലെത്തുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. 2021 ല്‍ നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

    Read More »
  • NEWS

    നടി വി ജെ ചിത്രയുടേത് ആത്മഹത്യ തന്നെ, ഡിസംബർ 9ന് എന്താണ് സംഭവിച്ചത്?

    നടി വി ജെ ചിത്രയുടേത് ആത്മഹത്യ തന്നെ എന്ന് പ്രാഥമിക മൃതദേഹ പരിശോധന റിപ്പോർട്ട്. മുഖത്ത് കണ്ട മുറിവുകൾ തൂങ്ങുമ്പോൾ ചിത്ര തന്നെ ഉണ്ടാക്കിയത് ആകാനാണ് സാധ്യത എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കിൽപ്പോക്ക് മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റ്മോർട്ടം. കരിയറിനെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് 28 കാരിയായ അഭിനേത്രി ആത്മഹത്യയെ വരിച്ചത്. ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയ്ക്ക് കാരണം എന്തെന്നാണ് ഇപ്പോൾ കുടുംബവും സുഹൃത്തുക്കളും അന്വേഷിക്കുന്നത്. എന്താണ് ഡിസംബർ 9 ന് പുലർച്ചെ സംഭവിച്ചത്? ഷൂട്ട് കഴിഞ്ഞ് പുലർച്ചെ 2 30ഓട് കൂടിയാണ് ചിത്ര ഹോട്ടലിലെത്തിയത്. ഭാവി വരൻ ഹേമന്ദ് മുറിയിലുണ്ടായിരുന്നു. തനിക്ക് കുളിക്കണമെന്ന് ചിത്ര പറഞ്ഞു. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ചിത്ര കുളികഴിഞ്ഞ് മടങ്ങി വന്നില്ല. വാതിൽ തുറക്കാൻ ഹേമന്ദ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നാലെ ഹോട്ടലിലെ സ്റ്റാഫിന് വിളിച്ച് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറക്കുകയായിരുന്നു. ഹോട്ടൽ സ്റ്റാഫ് വിവരം പൊലീസിൽ അറിയിച്ചു. ചിത്രയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.…

    Read More »
  • NEWS

    അഭയ കേസിൽ ഈ മാസം 22 ന് വിധി പറയും

    തിരുവനന്തപുരം:സിസ്റ്റർ അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതിയിൽ പ്രതിഭാഗവും പ്രോസിക്യൂഷൻ വാദവും ഇന്ന് പൂർത്തിയായി.സിബിഐ കോടതി ജഡ്‌ജി കെ.സനൽകുമാർ ഈ മാസം 22 ന് വിധി പറയും.കഴിഞ്ഞ വർഷം ആഗസ്റ്റ് 26 നാണ് അഭയ കേസിന്റെ വിചാരണ സിബിഐ കോടതിയിൽ ആരംഭിച്ചത്.പ്രോസിക്യൂഷൻ സാക്ഷികളായി 49 പേരെയാണ് കോടതിയിൽ വിസ്തരിച്ചത്.പ്രതിഭാഗം സാക്ഷികളായി ഒരാളെ പോലും വിസ്തരിക്കുവാൻ പ്രതികൾക്ക് സാധിച്ചില്ല. 2008 നവംബർ 18 നാണ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്‍തത്.2009 ജൂലൈ 17 നാണ് പ്രതികൾക്കെതിരെ സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.ഫാ.തോമസ് കോട്ടൂർ,സിസ്റ്റർ സെഫി എന്നിവർക്കെതിരെയുള്ള വിചാരണയിലാണ് കോടതി വിധി ഈ മാസം 22 ന്  പറയുന്നത്.രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടിരുന്നതിനെതിരെ സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ ഉടൻ നൽകുമെന്ന് സിബിഐ പ്രോസിക്യൂട്ടർ കോടതിയെ ഇന്ന് അറിയിച്ചു. പ്രോസിക്യൂഷൻ രണ്ടാം സാക്ഷി സഞ്ജു.പി.മാത്യു വിചാരണ വേളയിൽ കൂറുമാറിയതിനെതിരെ ക്രിമിനൽ കേസ് ഉടൻ സിബിഐ കോടതിയിൽ ഫയൽ ചെയ്യുമെന്നും പ്രോസിക്യൂട്ടർ…

    Read More »
  • NEWS

    സ്പീക്കറുടേത് വിടവാങ്ങൽ പ്രസംഗം: ചെന്നിത്തല

    സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജയിലിലുണ്ടായ ഭീഷണിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സ്പീക്കർക്കെതിരെ ഉന്നയിച്ചത് അഴിമതി ആരോപണങ്ങളാണ്. അദ്ദേഹത്തിന്റെ മറുപടി കേട്ടപ്പോൾ വിടവങ്ങൽ പ്രസംഗം പോലെ തോന്നി. വ്യക്തിഹത്യ നടത്തുന്നുവെന്ന സ്പീക്കറുടെ പരാതിക്ക് ഇ.ഡി മറുപടി പറയട്ടെ. സ്പീക്കറുടെ വാർത്താ സമ്മേളനത്തിന് നാളെ വിശദമായി മറുപടി നൽകുമെന്നും ചെന്നിത്തല പറഞ്ഞു. സർക്കാരിൻ്റെ കൊള്ളക്കെതിരെ ജനം പ്രതികരിക്കും. സ്വർണക്കള്ളക്കടത്തിൽ സർക്കാരിൻ്റെ മുഖം വികൃതമായി.സ്വർണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. ഈ തെരഞ്ഞടുപ്പോടെ ഇടതു മുന്നണിയുടെ തകർച്ച പൂർത്തിയാവും. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിന് നിയമനിർമ്മാണം നടത്തുമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

    Read More »
  • NEWS

    ജെ.പി നഡ്ഡയുടെ വാഹനത്തിന് നേരെ ആക്രമണം

    ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ വാഹനത്തിന് നേരെ ആക്രമണം. സൗത്ത് 24 പര്‍ഗാനയിലെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പോകുന്നതിനിടെ ഡയമണ്ട് ഹാര്‍ബറില്‍ വച്ചായിരുന്നു നഡ് ഡയുടെ വാഹത്തിന് നേരെ കല്ലെറിഞ്ഞത്. ആക്രമണത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി കൈലാശ് വിജയവര്‍ഗിക്കും സംസ്ഥാന നേതാവ് മുകള്‍ റോയിക്കും പരിക്കേറ്റു. അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. ബുള്ളറ്റ് പ്രൂഫ് കാറില്‍ സഞ്ചരിച്ചതുകൊണ്ട് മാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും ബംഗാളില്‍ വര്‍ദ്ധിച്ചുവരുന്ന നിയമരാഹിത്യത്തിന്റെയും അസഹിഷ്ണുതയുടെയും ഉദാഹരണമാണ് അക്രമമെന്നും ജെ.പി നഡ്ഡ പ്രതികരിച്ചു. അക്രമികളെ അഴിഞ്ഞാടാന്‍ പൊലീസ് അനുവദിച്ചുവെന്നും, ജെ.പി നഡ്ഡയ്ക്ക് സുരക്ഷ നല്‍കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു.

    Read More »
  • LIFE

    യുപിഎ ചെയർപേഴ്സൺ സ്ഥാനമൊഴിയാൻ സോണിയാഗാന്ധി, അടുത്ത ചെയർപേഴ്സൺ ശരത് പവാറോ?

    മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ മുടിചൂടാമന്നൻ ശരത് പവാർ യുപിഎ ചെയർപേഴ്സൺ അയേക്കും എന്ന് റിപ്പോർട്ട്. സോണിയാഗാന്ധി സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചു എന്നാണ് വിവരം. കുറച്ചുകാലമായി സോണിയ ഗാന്ധി ഇക്കാര്യം അടുപ്പമുള്ളവരോട് പറയുന്നു. കടുത്ത ആരോഗ്യപ്രശ്നമാണ് സോണിയ ഗാന്ധി നേരിടുന്നത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത വർഷം ആദ്യം നടക്കും. കോൺഗ്രസ് അധ്യക്ഷൻ ആകാൻ രാഹുൽ ഗാന്ധി ഇതുവരെ സമ്മതം മൂളിയിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനം രാജിവച്ചപ്പോൾ മനസ്സില്ലാ മനസ്സോടെയാണ് സോണിയ ഗാന്ധി താൽക്കാലിക അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. എന്നാൽ ഇത്തവണ പൂർണ റിട്ടയർമെന്റ് ആണ് സോണിയ ഗാന്ധി ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ യുപിഎ ചെയർപേഴ്സൺ സ്ഥാനവും സോണിയ ഗാന്ധി ഒഴിയുകയാണെന്ന് തന്നെയാണ് വിവരം. മറ്റു പാർട്ടികളുമായി രമ്യത യുള്ള ഒരു മുതിർന്ന നേതാവിനെയാണ് യുപിഎ ചെയർപേഴ്സൺ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി, ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ തുടങ്ങിയവരുമായൊക്കെ ചർച്ച നടത്തേണ്ടി വരുന്ന ഘട്ടത്തിൽ രാഹുൽ…

    Read More »
  • NEWS

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 1451 ഗ്രാം പിടികൂടി

    കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 1451 ഗ്രാം സ്വര്‍ണം പിടികൂടി. സ്പൈസ് ജറ്റ് വിമാനത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ഫൈസല്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ ദുബായില്‍ നിന്ന് എത്തിയ കോഴിക്കോട് കക്കട്ടില്‍ സ്വദേശി ആഷിഫ് എന്നീ യാത്രക്കാരില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജിന്‍സ് വിഭാഗം അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ സംഘം പിടിയിലാവുകയും എന്‍ഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് വീണ്ടും തുടരുകയാണ്.

    Read More »
Back to top button
error: