ജെ.പി നഡ്ഡയുടെ വാഹനത്തിന് നേരെ ആക്രമണം

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ വാഹനത്തിന് നേരെ ആക്രമണം. സൗത്ത് 24 പര്‍ഗാനയിലെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പോകുന്നതിനിടെ ഡയമണ്ട് ഹാര്‍ബറില്‍ വച്ചായിരുന്നു നഡ് ഡയുടെ വാഹത്തിന് നേരെ കല്ലെറിഞ്ഞത്. ആക്രമണത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി കൈലാശ് വിജയവര്‍ഗിക്കും സംസ്ഥാന നേതാവ് മുകള്‍ റോയിക്കും പരിക്കേറ്റു.

അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.

ബുള്ളറ്റ് പ്രൂഫ് കാറില്‍ സഞ്ചരിച്ചതുകൊണ്ട് മാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും ബംഗാളില്‍ വര്‍ദ്ധിച്ചുവരുന്ന നിയമരാഹിത്യത്തിന്റെയും അസഹിഷ്ണുതയുടെയും ഉദാഹരണമാണ് അക്രമമെന്നും ജെ.പി നഡ്ഡ പ്രതികരിച്ചു. അക്രമികളെ അഴിഞ്ഞാടാന്‍ പൊലീസ് അനുവദിച്ചുവെന്നും, ജെ.പി നഡ്ഡയ്ക്ക് സുരക്ഷ നല്‍കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *