സ്പീക്കറുടേത് വിടവാങ്ങൽ പ്രസംഗം: ചെന്നിത്തല

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജയിലിലുണ്ടായ ഭീഷണിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സ്പീക്കർക്കെതിരെ ഉന്നയിച്ചത് അഴിമതി ആരോപണങ്ങളാണ്. അദ്ദേഹത്തിന്റെ മറുപടി കേട്ടപ്പോൾ വിടവങ്ങൽ പ്രസംഗം പോലെ തോന്നി.

വ്യക്തിഹത്യ നടത്തുന്നുവെന്ന സ്പീക്കറുടെ പരാതിക്ക് ഇ.ഡി മറുപടി പറയട്ടെ. സ്പീക്കറുടെ വാർത്താ സമ്മേളനത്തിന് നാളെ വിശദമായി മറുപടി നൽകുമെന്നും ചെന്നിത്തല പറഞ്ഞു.

സർക്കാരിൻ്റെ കൊള്ളക്കെതിരെ ജനം പ്രതികരിക്കും. സ്വർണക്കള്ളക്കടത്തിൽ സർക്കാരിൻ്റെ മുഖം വികൃതമായി.സ്വർണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. ഈ തെരഞ്ഞടുപ്പോടെ ഇടതു മുന്നണിയുടെ തകർച്ച പൂർത്തിയാവും.

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിന് നിയമനിർമ്മാണം നടത്തുമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *