Month: December 2020

  • Lead News

    ആര്യക്ക് അഭിനന്ദനവുമായി ശ്രീലങ്കന്‍ യുവജന ക്ഷേമ മന്ത്രി

    ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പ്രായം കുറഞ്ഞ മേയറായി തിരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രന്‌ അഭിനന്ദനവുമായി ശ്രീലങ്കന്‍ യുവജന ക്ഷേമ മന്ത്രി നമള്‍ രാജ്പക്‌സെ. ട്വിറ്ററിലൂടെയാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. ആര്യയുടെ വിജയം കൂടുതല്‍ യുവജനങ്ങള്‍ക്ക് പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് പ്രചോദനമാകുമെന്നും നമള്‍ രാജ്പക്‌സെ ട്വിറ്ററില്‍ കുറിച്ചു. ശ്രീലങ്ക മുന്‍ പ്രസിഡന്റ് മഹീന്ദ രാജ്പക്‌സെയുടെ മകനാണ് നമള്‍ രാജ്പക്‌സെ. 54 വോട്ടുകള്‍ നേടിയാണ് ആര്യ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ ഒരു വോട്ട് അസാധുവായി. ക്വാറനൈറെനിലായതിനാല്‍ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല തിരുവനന്തപുരം നഗരത്തിന്റെ 46-ാമത്തെ മേയറും മൂന്നാമത്തെ വനിതാ മേയറുമാണ് 21 കാരിയായ ആര്യ. മുടവന്‍മുഗള്‍ കൗണ്‍സിലറായ ആര്യ തിരുവനന്തപുരം ഓള്‍സെയിന്റ്സ് കോളേജിലെ രണ്ടാം വര്‍ഷ ബി.എസ്സി. മാത്തമാറ്റിക്സ് വിദ്യാര്‍ഥിനിയാണ്. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം, സിപിഐ എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ആര്യാ. Congratulations…

    Read More »
  • Lead News

    ദമ്പതികള്‍ പൊളളലേറ്റ് മരിച്ച സംഭവം; കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് സര്‍ക്കാര്‍

    തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ ദമ്പതികള്‍ പൊളളലേറ്റ് മരിച്ച സംഭവത്തില്‍ മക്കള്‍ക്ക് വീട് വെച്ച് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര നിര്‍ദേശം നല്‍കി. എത്രയും വേഗം നടപടികള്‍ ചെയ്യാന്‍ ജില്ലാഭരണകൂടത്തിനാണ് നിര്‍ദേശം നല്‍കിയത്. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് അടക്കമുള്ള ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. സംരക്ഷണമടക്കമുള്ളവ ഇനി സര്‍ക്കാര്‍ നോക്കും. മുഖ്യമന്ത്രി ഇതിനുള്ള നിര്‍ദേശവും ജില്ലാഭരണ കൂടത്തിന് നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ സാഹചര്യം സര്‍ക്കാര്‍ പരിശോധിക്കും. പോലീസ് നടപടിയില്‍ വീഴ്ച വന്നിട്ടുണ്ടോ എന്നതടക്കം സര്‍ക്കാര്‍ പരിശോധിക്കും. ദമ്പതികളുടെ മക്കളായ രാഹുലും രഞ്ജിത്തും ഇപ്പോള്‍ തനിച്ചാണ്. രാഹുല്‍ പഠനം നിറുത്തി വര്‍ക്ക്‌ഷോപ്പില്‍ ജോലിക്ക് പോകുകയാണ്. രഞ്ജിത് പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. ഇക്കഴിഞ്ഞ 22നായിരുന്നു സംഭവം. ഒരുവര്‍ഷം മുമ്പ് അയല്‍വാസി തന്റെ മൂന്ന് സെന്റ് പുരയിടം രാജന്‍ കൈയേറിയതായി കാണിച്ച് നെയ്യാറ്റിന്‍കര മുനിസിഫ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. അനുകൂല വിധി ലഭിച്ചതിനെ തുടര്‍ന്ന് വീട് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് ദമ്പതികള്‍ തീകൊളുത്തിയത്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ രാജന്‍ ഭാര്യ…

    Read More »
  • LIFE

    തമിഴ് ചലച്ചിത്രതാരം അരുണ്‍ അലക്‌സാണ്ടര്‍ അന്തരിച്ചു

    തമിഴ് സിനിമയിലെ ശ്രദ്ധേയനായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അഭിനേതാവുമായ അരുണ്‍ അലക്‌സാണ്ടര്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 48 വയസസായിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാനഗരം എന്ന ചിത്രത്തിലൂടെയാണ് അരുണ്‍ സിനിമാ അഭിനയിത്തലേക്ക് പ്രവേശിക്കുന്നത്. പിന്നീട് കോലമാവ് കോകില, കൈതി, ബിഗില്‍, മാസ്റ്റര്‍, ഡോക്ടര്‍ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു. അവഞ്ചേഴ്‌സ് അടക്കമുള്ള മൊഴിമാറ്റ ചിത്രങ്ങളില്‍ പലതിലേയും കേന്ദ്രകഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയത് അരുണാണ്.

    Read More »
  • Lead News

    കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണം: പ്രതിപക്ഷ നേതാവ്‌

    തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികള്‍ പൊളളലേറ്റ് മരിച്ച സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹം പ്രതികരണം അറിയിച്ചത്. മയക്കുമരുന്ന് കേസില്‍ റെയ്ഡ് നടക്കുമ്പോള്‍ പ്രതിയായ ബിനീഷ് കോടിയേരിയുടെ വീട്ടിലേക്ക് ഓടിയെത്തിയ ബാലാവകാശകമ്മീഷന്‍ എന്തുകൊണ്ടാണ് ഈ കുട്ടികളെ മറന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. ജനങ്ങളോട് സര്‍ക്കാരും പ്രതിനിധികളും മനുഷ്യത്വപരമായി ഇടപെടണം. നിയമം സഹാനുഭൂതിയോടെയാണ് നടപ്പാക്കേണ്ടിയിരുന്നത്. കുറച്ച് കരുതലോടെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ മരണം ഒഴിവാക്കാമായിരുന്നു. മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണവും വേണം. കോവിഡ് മൂലവും അല്ലാതെയും ദുരിതജീവിതം നയിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെ പ്രതിനിധിയാണ് മരിച്ച രാജനും അമ്പിളിയെന്നും രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഈ ചൂണ്ടുവിരൽ പിണറായി പൊലീസിന് നേരെയാണ്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ഒഴിപ്പിക്കല്‍ നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി അറിഞ്ഞാണ് പൊലീസ് ഒഴിപ്പിക്കാനായി…

    Read More »
  • NEWS

    24 മണിക്കൂറിനിടെ 16,432 കോവിഡ് കേസുകള്‍

    രാജ്യത്ത് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,432 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 1,02,24,303 ആയി. ഇതില്‍ 2,68,581 പേര്‍ ചികിത്സയില്‍ തുടരുമ്പോള്‍ 98,07,569 പേര്‍ കോവിഡ് മുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 252 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 24,900 പേര്‍ കോവിഡ് മുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് മൂലം രാജ്യത്ത് 1,48,153 പേരാണ് മരണപ്പെട്ടത്.

    Read More »
  • Lead News

    അബ്ദുല്‍ റഹ്‌മാന്‍ ഔഫ് വധക്കേസിലെ പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ ഹര്‍ജി നല്‍കും

    കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുല്‍ റഹ്‌മാന്‍ ഔഫിനെ കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചു. ക്രൈംബ്രാഞ്ച് കണ്ണൂര്‍ യൂണിറ്റ് എസ്.പി കെ.കെ മൊയ്തീന്‍കുട്ടി, അന്വേഷണ ഉദ്യോഗസ്ഥനായ കാസര്‍കോട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ. ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കൊലനടന്ന മുണ്ടത്തോട്-ബാവനഗര്‍ റോഡില്‍ തിങ്കളാഴ്ച വൈകിട്ട് പരിശോധന നടത്തി. നേരത്തെ ഈ കേസ് അന്വേഷിച്ച പ്രത്യേക പൊലീസ് സംഘത്തിലെ ഇന്‍സ്പെക്ടര്‍ എ അനില്‍കുമാര്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കേസ് ഡയറി കൈമാറി. ഇതുവരെയുള്ള അന്വേഷണവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ അന്വേഷണസംഘം പൊലീസിനോട് ചോദിച്ചറിഞ്ഞു. തുടര്‍ന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ഏറ്റെടുത്ത വിവരം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയെ അറിയിക്കുകയും ചെയ്തു. ഔഫ് വധവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാവ് ഇര്‍ഷാദ്, എം.എസ്.എഫ് നേതാവ് ഹസന്‍, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആഷിര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ ഗൂഡാലോചന നടന്നതായി ഔഫിന്റെ ബന്ധുക്കള്‍ ആരോപണുയര്‍ത്തിയ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.…

    Read More »
  • Lead News

    ദമ്പതികള്‍ പൊളളലേറ്റ് മരിച്ച സംഭവം; മക്കള്‍ക്ക് വീടും സ്ഥലവും വാഗ്ദാനം ചെയ്ത് യൂത്ത് കോണ്‍ഗ്രസ്‌

    തിരുവനന്തപുരം: കുടിയൊഴിപ്പിക്കലിനിടെ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ മക്കള്‍ക്ക് സ്ഥലവും വീടും വാഗ്ദാനം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌. ‘അവന്റെ ഉറ്റവര്‍ ജീവനോടെയിരിക്കുമ്പോള്‍ അവരെ സഹായിക്കാന്‍ നമ്മുക്ക് ആര്‍ക്കും സാധിച്ചില്ല.. ആ കുറ്റബോധത്തോടെ തന്നെ ഇവര്‍ക്കൊരു സ്ഥലവും വീടും ഒരു ഉത്തരവാദിത്തം എന്ന നിലക്ക് യൂത്ത് കോണ്‍ഗ്രസ്സ് ഏറ്റെടുക്കുന്നു’- ഷാഫി പറമ്പില്‍ കുറിച്ചു. പൊലീസിന്റെ അമിത താല്‍പ്പര്യം നിറഞ്ഞ നടപടിയോട് ദുര്‍ബലമായ ചെറുത്തു നില്‍പ്പു നടത്തി കീഴടങ്ങുകയായിരുന്നു രാജനും അമ്പിളിയും. ദമ്പതികളുടെ മക്കളായ രാഹുലും രഞ്ജിത്തും ഇപ്പോള്‍ തനിച്ചാണ്. രാഹുല്‍ പഠനം നിറുത്തി വര്‍ക്ക്‌ഷോപ്പില്‍ ജോലിക്ക് പോകുകയാണ്. രഞ്ജിത് പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. ജനുവരി നാലുവെര സ്ഥലം ഒഴിയുന്നതിന് സാവകാശം നല്‍കികൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിന് വിരുദ്ധമായി പോലീസ് പ്രവര്‍ത്തിച്ചു. റവന്യൂ ഉദ്യോഗസ്ഥരാരും തന്നെ പോലീസിനൊപ്പം കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്കായി എത്തിയില്ലെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇക്കഴിഞ്ഞ 22നായിരുന്നു സംഭവം.…

    Read More »
  • Lead News

    റെയില്‍വേ പാളത്തില്‍ ജെഡിഎസ് നേതാവിന്റെ മൃതശരീരം

    ജെഡിഎസ് നേതാവും കര്‍ണാടക നിയമസഭയിലെ കൗണ്‍സില്‍ ഉപാധ്യക്ഷനുമായ എസ്.എല്‍.ധര്‍മഗൗഡയുടെ മൃതശരീരം റെയില്‍വേ പാളത്തില്‍ നിന്നും കണ്ടെത്തി. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യക്കുറിപ്പ് മൃതശരീരത്തിനടുത്ത് നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചിക്കമംഗലൂരുവിലെ റെയില്‍വേ പാളത്തില്‍ പുലര്‍ച്ചെയാണ് മൃതശരീരം കണ്ടത്. ധര്‍മഗൗഡയുടെ മരണം വലിയ ആഘാതമാണ് മറ്റ് നേതാക്കള്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്നത്. അതേ സമയം കൗണ്‍സിലിലെ മറ്റ് അംഗങ്ങള്‍ ധര്‍മഗൗഡയെ സീറ്റില്‍ നിന്നും വലിച്ചിറക്കി മര്‍ദിക്കുന്ന രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നേരത്തെ വൈറലായിരുന്നു. ധര്‍മഗൗഡയുടെ മരണത്തില്‍ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ അനുശോചനം രേഖപ്പെടുത്തി.

    Read More »
  • Lead News

    കോഴിക്കോട് ആക്രിക്കടയില്‍ വന്‍ തീപിടിത്തം; 30 ഫയര്‍യൂണിറ്റ് സ്ഥലത്ത്, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

    കോഴിക്കോട്: ചെറുവണ്ണൂരിലെ ആക്രിക്കടയില്‍ വന്‍ തീപിടിത്തം. കുണ്ടായിത്തോടിന് അടുത്ത് ശാരദ മന്ദിരത്തിന് സമീപത്തെ ആക്രിക്കടക്കാണ് തീപിടിച്ചത്. ഏകദേശം ആറ് മണിയോടെയാണ് സംഭവം. തീ പടര്‍ന്നതെന്ന് എങ്ങനെയാണ് വ്യക്തമല്ല. കാര്‍ ഷോറൂമിനോട് ചേര്‍ന്ന കടയ്ക്കാണ് തീ പിടിച്ചത്. അതിനാല്‍ ഷോറൂമില്‍നിന്ന് കാറുകള്‍ നീക്കുകയാണ്. മീഞ്ചന്ത, ബീച്ച്, വെള്ളിമാട്കുന്ന്, മുക്കം, മലപ്പുറം എന്നിവിടങ്ങളില്‍ നിന്ന് 30 ഫയര്‍ യൂണിറ്റ് എത്തി തീ അണയ്ക്കുന്നതിനുളള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആളപായമില്ല എന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തം നടക്കുന്ന ഗോഡൗണിന് എതിരെ 10 മീറ്റര്‍ വ്യത്യാസത്തില്‍ ഗ്യാസ് ഫില്ലിങ് സ്റ്റേഷന്‍ ഉണ്ട്. കൂടാതെ 50 മീറ്റര്‍ ദൂരത്തു എല്‍പിജി പാചക ഗ്യാസ് ഗോഡൗണും ഉണ്ട്. അതേസമയം, തീ നിയന്ത്രണവിധേയമെന്ന് അധികൃതര്‍ അറിയിച്ചു.

    Read More »
  • Lead News

    ജനതികമാറ്റം വന്ന വൈറസ്‌ ഇന്ത്യയിലും; യു.കെയില്‍ നിന്ന് എത്തിയ 6 പേര്‍ക്ക് സ്ഥിരീകരിച്ചു

    ജനതികമാറ്റം വന്ന അതിവേഗ കൊവിഡ് ഇന്ത്യയിലും സ്ഥിരീകരിച്ചു. യു.കെയില്‍ നിന്ന് ഇന്ത്യയിലെത്തിയ ആറ് പേര്‍ക്കാണ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ബെംഗളുരുവില്‍ മൂന്നും പുനൈയില്‍ രണ്ട് പേര്‍ക്കും ഹൈദരബാദില്‍ ഒരാള്‍ക്കുമാണ് രോഗം . ഇവരുടെ പേരു വിവരങ്ങള്‍ ആരോഗ്യമന്ത്രാലയം ഉടന്‍ പുറത്തുവിടും. രാജ്യത്ത് അതിവേഗ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുല്‍ ജാഗ്രതകളിലേക്ക് കടക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കും. ബ്രിട്ടന് പുറമെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെയും കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും. ബ്രിട്ടനിലേക്കുള്ള വിമാന സര്‍വ്വീസ് ഇന്ത്യ നേരത്തെ നിരോധിച്ചിരുന്നു. യൂറോപ്പിലേക്ക് മുഴുവനായുള്ള യാത്രകള്‍ക്ക് കേന്ദ്രം നിയന്ത്രണമേര്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതുതായി രോഗം സ്ഥിരീകരിച്ചവരെ കനത്ത നിരീക്ഷണത്തിലാണ് താമസിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ വലിയ മെട്രോ നഗരങ്ങളിലാണ് രോഗം സ്ഥിരീകരിച്ചതെന്നത് ആശങ്ക പരത്തുന്നു. ഇവരില്‍ നിന്ന് വൈറസ് വ്യാപനമുണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ടെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് സ്ഥിരീകരിച്ച കൊവിഡ് വൈറസിനേക്കാള്‍ 70 മടങ്ങ് വേഗതയില്‍ പകരുന്ന വൈറസാണ് പുതുതായി സ്ഥിരീകരിച്ചിരിക്കുന്നത്.…

    Read More »
Back to top button
error: