Month: December 2020

  • Lead News

    ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

    തിരുവനന്തപുരം: കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു. പോലീസിനെതിരെ മക്കളും ബന്ധുക്കളും നാട്ടുകാരും ആരോപണം ഉന്നയിച്ച പശ്ചാത്തലത്തില്‍ ആണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. തിരുവനന്തപുരം റൂറല്‍ എസ് പി ബി അശോകിനാണ് അന്വേഷണ ചുമതല. ജനുവരി നാലുവെര സ്ഥലം ഒഴിയുന്നതിന് സാവകാശം നല്‍കികൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിന് വിരുദ്ധമായി പോലീസ് പ്രവര്‍ത്തിച്ചു. റവന്യൂ ഉദ്യോഗസ്ഥരാരും തന്നെ പോലീസിനൊപ്പം കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്കായി എത്തിയില്ലെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കുടിയൊഴിപ്പാക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്ത് പിടിച്ച് പെട്രോള്‍ ദേഹത്തൊഴിച്ച് ലൈറ്റര്‍ കത്തിക്കുകയായിരുന്നു. ലൈറ്റര്‍ തട്ടി മാറ്റാന്‍ പോലീസ് ശ്രമിക്കുന്നതിനിടെ ഇരുവരുടെയും ദേഹത്ത് തീപടര്‍ന്നു. വളരെ പ്രയാസപ്പെട്ട് തീ കെടുത്തി ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ രാവിലെയോടെ രാജനും വൈകുന്നേരത്തോടെ അമ്പിളിയും മരിച്ചു. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്ഐ അനില്‍കുമാറിനും പൊള്ളലേറ്റു. ഒഴിപ്പിക്കല്‍ സംഭവത്തില്‍ പൊലീസിനെതിരെ…

    Read More »
  • Lead News

    അഞ്ച് കോർപ്പറേഷനുകളിൽ എൽ.ഡി.എഫ് മേയർമാർ

    തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ ഉജ്വല വിജയത്തിന് പിന്നാലെ സംസ്ഥാനത്തെ വിവിധ കോര്‍പറേഷനുകളില്‍ മേയര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആറില്‍ അഞ്ച് കോര്‍പറേഷനുകളില്‍ മിന്നുന്ന വിജയം നേടിയ എല്‍ഡിഎഫ്, യുഡിഎഫ്- ബിജെപി- ലീഗ് കൂട്ടുകെട്ടിനെ അക്ഷരാര്‍ഥത്തില്‍ നിഷ്പ്രഭമാക്കിയാണ്‌ വന്‍ മുന്നേറ്റം കോര്‍പറേഷനുകളില്‍ നടത്തിയത്.തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കൊല്ലം, എന്നീ കോര്‍പറേഷനുകളാണ് എല്‍ഡിഎഫ് മിന്നുന്ന വിജയം നേടിയത്. തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി എല്‍ഡിഎഫിലെ ആര്യാ രാജേന്ദ്രനെ തെരഞ്ഞെടുത്തു. 54 വോട്ടുകള്‍ നേടിയാണ് ആര്യ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ ഒരു വോട്ട് അസാധുവായി. ക്വാറന്റീനില്‍ ആയതിനാല്‍ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല.വോട്ട് നില ഇങ്ങനെ: ആര്യാ രാജേന്ദ്രന്‍ (എല്‍ഡിഎഫ്) – 54, : i സിമി ജ്യോതിഷ് (എന്‍ഡിഎ) – 35,മേരി പുഷ്പം (യുഡിഎഫ്) – 09 ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രന്‍ മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നുമാണ് വിജയിച്ചത്. ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്.എഫ്.ഐ സംസ്ഥാനകമ്മിറ്റിയംഗവുമാണ്. ബി. എസ്സി…

    Read More »
  • LIFE

    പ്രശസ്ത സംഗീത സംവിധായകൻ എ.ആർ റഹ്‌മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു

    പ്രശസ്ത സംഗീത സംവിധായകൻ എ.ആർ റഹ്‌മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. സംഗീതജ്ഞൻ ആർ.കെ ശേഖറിന്റെ ഭാര്യ ആണ് കരീമ ബീഗം. റഹ്മാൻ ‌തന്നെയാണ് ട്വിറ്ററിലൂടെ അമ്മയുടെ മരണവിവരം അറിയിച്ചത്. അമ്മയാണ് സംഗീതത്തിലേക്ക് താൻ എത്താൻ കാരണമെന്ന് റഹ്മാൻ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

    Read More »
  • Lead News

    മാളിലെ നഗ്നതാ പ്രദര്‍ശനം; യുവാവിന്റെ ചിത്രം പുറത്ത് വിട്ട് പോലീസ്‌

    കൊച്ചിയിലെ ഷോപ്പിങ്‌ മാളിൽ യുവാവ് നഗ്നതാ പ്രദർശനം നടത്തിയ യുവാവിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടു. ആലപ്പുഴ സ്വദേശിനിയാണ് തനിക്കുണ്ടായ അപമാനത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ 25 ന് മാളിലെ രണ്ടാം നിലയിൽ വെച്ച് യുവാവ് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു. ഇതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ദിവസങ്ങള്‍ക്ക് മുമ്പാണ് മാളില്‍ സിനിമ നടിയെ അപമാനിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തത്. നടി ഇന്‍സ്റ്റഗ്രാമില്‍ ദുരനുഭവം വെളിപ്പെടുത്തിയതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്താന്‍ മണിക്കൂറുകളെടുത്തു. ഒടുവില്‍ കീഴടങ്ങാന്‍ വരുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.

    Read More »
  • Lead News

    രാഹുൽഗാന്ധി എവിടെപ്പോയി? കോൺഗ്രസിന്റെ വിശദീകരണം ഇങ്ങനെ

    ഈ ഞായറാഴ്ച രാഹുൽഗാന്ധി വിദേശത്തേക്ക് തിരിച്ചു. വ്യക്തിപരമായ യാത്ര എന്നാണ് കോൺഗ്രസ് പറയുന്നത്. എവിടേക്കാണ് രാഹുൽ ഗാന്ധി പോയതെന്ന് കോൺഗ്രസ് വ്യക്തമാക്കുന്നില്ല. രാഹുൽഗാന്ധി കുറച്ചു ദിവസത്തിനു ശേഷം മാത്രമേ തിരിച്ചുവരൂവെന്നാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറയുന്നത്. എവിടേക്കാണ് രാഹുൽ ഗാന്ധി പോയതെന്ന് ചോദ്യമുണ്ടായി. ഈ ചോദ്യത്തിന് സുർജേവാല ഉത്തരം നൽകിയില്ല. ഖത്തർ എയർവെയ്സ് വിമാനത്തിൽ ഇറ്റലിയിലെ മിലനിലേയ്ക്കാണ് രാഹുൽ ഗാന്ധി പോയത് എന്നാണ് ചില കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.രാഹുലിന്റെ മുത്തശ്ശി താമസിക്കുന്നത് ഇറ്റലിയിലെ മിലനിൽ ആണ്. ഇതിനു മുമ്പ് രാഹുൽ അവിടെ പോയിട്ടുമുണ്ട്. കോൺഗ്രസിന്റെ നൂറ്റി മുപ്പത്തിയാറാമത് സ്ഥാപകദിനം ആഘോഷിക്കുന്ന വേളയിലാണ് രാഹുൽഗാന്ധി വിദേശത്തേക്ക് യാത്രതിരിച്ചത്. ഇത് ഏറെ അഭ്യൂഹങ്ങൾക്ക് കാരണമായിരുന്നു.

    Read More »
  • Lead News

    സംസ്ഥാനത്ത്‌ ഇന്ന് 3047 പേര്‍ക്ക് കോവിഡ്-19

    ഇന്ന് 3047 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 4172 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 64,028; ഇതുവരെ രോഗമുക്തി നേടിയവര്‍ 6,76,368 കഴിഞ്ഞ 24 മണിക്കൂറിനിടെ 32,869 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ട്; 2 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3047 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം 174, വയനാട് 160, ഇടുക്കി 119, കണ്ണൂര്‍ 103, പത്തനംതിട്ട 91, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,869 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍…

    Read More »
  • Lead News

    സംഘര്‍ഷം, നാടകീയത; കോര്‍പ്പറേഷന്‍, നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ്‌ പൂര്‍ത്തിയായി

    നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം ഇന്നായിരുന്നു സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലേക്കും നഗരസഭകളിലേക്കും അധ്യക്ഷന്മാരെ തിരഞ്ഞെടുത്തത്. രാവിലെ 11 ന് വിവിധ ജില്ലകളില്‍ തെരഞ്ഞടുപ്പ് ടന്നു. ഉപാധ്യക്ഷന്‍മാരെ ഉച്ചയ്ക്കുശേഷമാണ് തിരഞ്ഞെടുത്തത്. ആറ് കോര്‍പ്പറേഷനുകളിലും കളക്ടര്‍മാരാണ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് മേല്‍നോട്ടംവഹിച്ചത്. 88 മുനിസിപ്പാലിറ്റികളിലേക്കും അധ്യക്ഷ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കാന്‍ വരണാധികാരികളെയാണ് നിയോഗിച്ചത്. തിരുവനന്തപുരത്ത് ഏറ്റവും പ്രായം കുറഞ്ഞ പേരോടെ എല്‍ഡിഎഫിന്റെ ആര്യാ രാജേന്ദ്രന്‍ കോര്‍പ്പറേഷന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 54 വോട്ടുകള്‍ നേടിയാണ് ആര്യ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കെ 99 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ ഒരു വോട്ട് അസാധുവായി. ക്വാറനൈറെനിലായതിനാല്‍ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞുമില്ല. പത്തനംതിട്ട നഗരസഭാ ഭരണം എല്‍ഡിഎഫിന്. യുഡിഎഫ് വിമതരായ 3 സ്വതന്ത്രരുടെ പിന്തുണയോടെ സിപിഎമ്മിലെ ടി.സക്കീര്‍ ഹുസൈന്‍ ചെയര്‍മാനായി. 3 എസ്ഡിപിഐ പ്രതിനിധികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നതോടെ എല്‍ഡിഎഫ് വിജയം ഉറപ്പിക്കുകയായിരുന്നു. അതേസമയം, പല ജില്ലകളിലും സംഘര്‍ഷങ്ങളും അരങ്ങേറി. ആലപ്പുഴയില്‍ യു.ഡി.എഫില്‍ നിന്നും വലിയ ഭൂരിപക്ഷത്തില്‍ നഗരസഭ പിടിച്ചെടുത്ത ഇടതുപക്ഷ…

    Read More »
  • Lead News

    ആലപ്പുഴയില്‍ അധ്യക്ഷയെ തിരഞ്ഞെടുത്ത സംഭവത്തിലെ പ്രതിഷേധം; പാർട്ടി നടപടി തുടങ്ങി

    യു.ഡി.എഫില്‍ നിന്നും വലിയ ഭൂരിപക്ഷത്തില്‍ നഗരസഭ പിടിച്ചെടുത്ത ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്കുള്ളില്‍ അധ്യക്ഷയെ തിരഞ്ഞെടുത്ത പേരില്‍ ആലപ്പുഴയില്‍ സിപിഎം പ്രവര്‍ത്തകരില്‍ ഒരു വിഭാഗം നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പാര്‍ട്ടി നടപടി തുടങ്ങി. മൂന്നു ബ്രാഞ്ച് സെക്രട്ടറിമാരോടും 16 പാര്‍ട്ടി മെമ്പര്‍മാരോടും സിപിഎം ജില്ലാകമ്മിറ്റി വിശദീകരണം ചോദിച്ചു. ഇന്ന് തന്നെ വിശദീകരണം നല്‍കണമെന്ന് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ആവശ്യപ്പെട്ടു. പ്രകടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ വച്ചേക്കുമെന്നും വിവരമുണ്ട്. പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഒരു ശോഭയും കെട്ടിട്ടില്ല. അഴിമതി രഹിത ഭരണം വേണ്ടെന്ന് ആഗ്രഹിക്കുന്നവരാണ് പ്രതിഷേധ പ്രകടനത്തിന് പിന്നില്‍. ജയമ്മയും സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തു. അവരെ കുറിച്ച് പരാമര്‍ശിക്കേണ്ട കാര്യമില്ല. ആര്‍ക്കെതിരെയും മുദ്രാവാക്യം വിളിക്കാനാവും. പാര്‍ട്ടിക്കാരാരും തനിക്കെതിരെ മുദ്രാവാക്യം വിളിക്കില്ല. വികസനമൊക്കെ നടത്തിയത് കൊണ്ടാവും വിളിച്ചത്. വിളിച്ചാലും ഒന്നുമില്ല. പാര്‍ട്ടി പരമായതല്ല അത്. ചരിത്രഭൂരിപക്ഷമാണ്. 52 ല്‍ 35 സീറ്റ് നേടി.…

    Read More »
  • Lead News

    പോലീസിന് വ്യാജസന്ദേശങ്ങള്‍ നല്‍കിയയാള്‍ പിടിയില്‍

    മംഗള എക്സ്പ്രസ് ട്രെയിനില്‍ തീവയ്ക്കാന്‍ പദ്ധതിയിടുന്നുവെന്ന് പോലീസ് ആസ്ഥാനത്തേയ്ക്ക് വ്യാജസന്ദേശം നല്‍കിയ ആള്‍ പോലീസ് പിടിയിലായി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പോലീസ് ആസ്ഥാനത്തെ ഇ.ആര്‍.എസ്.എസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് വ്യാജസന്ദേശം നല്‍കിയ മലപ്പുറം തിരുവാലി പാതിരിക്കോട് സ്വദേശി അബ്ദുള്‍ മുനീറിനെയാണ് വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് എടുത്ത നിരവധി സിംകാര്‍ഡുകളും മൊബൈല്‍ ഫോണും ഇയാളില്‍ നിന്ന് പോലീസ് കണ്ടെടുത്തു. പോലീസ് ആസ്ഥാനത്തിന് പുറമെ ഫയര്‍ഫോഴ്സ്, റെയില്‍വേ പോലീസ് കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളിലേയ്ക്കും ഇയാള്‍ വ്യാജസന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നു പോലീസ് കണ്ടെത്തി. ഇത്തരത്തില്‍ വിവിധ നമ്പരുകളില്‍ നിന്ന് സ്ത്രീകളെ വിളിച്ച് ശല്യപ്പെടുത്തിയതിന് ബാലുശ്ശേരി പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.

    Read More »
  • Lead News

    സഭാതര്‍ക്കത്തില്‍ സുപ്രീംകോടതി വിധിക്ക് പുറത്ത് ഒരു പരിഹാരവും ഇല്ലെന്ന് ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍

    സഭാതര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍. സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിക്ക് പുറത്ത് ഒരു പരിഹാരവും ഇല്ലെന്ന് സഭാ പ്രതിനിധികള്‍ പ്രതികരിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രതികരണം. സഭാ പ്രതിനിധികളുമായി അരമണിക്കൂര്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. വിധിക്ക് പുറത്ത് മറ്റ് വഴി തേടുന്നതും അതിന് വേണ്ടി ആരെയെങ്കിലും നിര്‍ബന്ധിക്കുന്നതും തെറ്റാണെന്നും സഭാ പ്രതിനിധികള്‍ പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കാണമെന്ന സഭ നിലപാട്, പ്രതിനിധികള്‍ പ്രധാനമന്ത്രിക്ക് എഴുതി നല്‍കി. വിവിധ ക്രിസ്ത്യന്‍ സഭകളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയുടെ ഭാഗമായിരുന്നു ഓര്‍ത്തഡോക്‌സ് പ്രതിനിധികളുമായുള്ള ചര്‍ച്ച. ഓര്‍ത്തഡോക്‌സ് – യാക്കോബായ അനുരഞ്ജനത്തിന് മിസോറം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ മധ്യസ്ഥതയില്‍ മോദി സമവായസാധ്യത തേടുകയാണ്. സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ അഭ്യര്‍ത്ഥിച്ചതായി സഭാ പ്രതിനിധികള്‍ പറഞ്ഞു. അയോധ്യ വിധി അംഗീകരിച്ച വഖഫ് ബോര്‍ഡ് ശിലാസ്ഥാപന ചടങ്ങുകള്‍ പങ്കെടുത്തത് സൂചിപ്പിച്ച് സുപ്രീംകോടതി വിധിയെ യാക്കോബായ സഭ മാനിക്കണമെന്നും സഭാ പ്രതിനിധികള്‍ ചര്‍ച്ചക്ക് ശേഷം…

    Read More »
Back to top button
error: