NEWS

24 മണിക്കൂറിനിടെ 16,432 കോവിഡ് കേസുകള്‍

രാജ്യത്ത് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,432 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 1,02,24,303 ആയി. ഇതില്‍ 2,68,581 പേര്‍ ചികിത്സയില്‍ തുടരുമ്പോള്‍ 98,07,569 പേര്‍ കോവിഡ് മുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 252 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 24,900 പേര്‍ കോവിഡ് മുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് മൂലം രാജ്യത്ത് 1,48,153 പേരാണ് മരണപ്പെട്ടത്.

Back to top button
error: