കോഴിക്കോട്: ചെറുവണ്ണൂരിലെ ആക്രിക്കടയില്‍ വന്‍ തീപിടിത്തം. കുണ്ടായിത്തോടിന് അടുത്ത് ശാരദ മന്ദിരത്തിന് സമീപത്തെ ആക്രിക്കടക്കാണ് തീപിടിച്ചത്. ഏകദേശം ആറ് മണിയോടെയാണ് സംഭവം. തീ പടര്‍ന്നതെന്ന് എങ്ങനെയാണ് വ്യക്തമല്ല. കാര്‍ ഷോറൂമിനോട് ചേര്‍ന്ന കടയ്ക്കാണ് തീ പിടിച്ചത്. അതിനാല്‍ ഷോറൂമില്‍നിന്ന് കാറുകള്‍ നീക്കുകയാണ്.
മീഞ്ചന്ത, ബീച്ച്, വെള്ളിമാട്കുന്ന്, മുക്കം, മലപ്പുറം എന്നിവിടങ്ങളില്‍ നിന്ന്
30 ഫയര്‍ യൂണിറ്റ് എത്തി തീ അണയ്ക്കുന്നതിനുളള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആളപായമില്ല എന്നാണ് പ്രാഥമിക നിഗമനം.
തീപിടുത്തം നടക്കുന്ന ഗോഡൗണിന് എതിരെ 10 മീറ്റര്‍ വ്യത്യാസത്തില്‍ ഗ്യാസ് ഫില്ലിങ് സ്റ്റേഷന് ഉണ്ട്. കൂടാതെ 50 മീറ്റര്‍ ദൂരത്തു എല്‍പിജി പാചക ഗ്യാസ് ഗോഡൗണും ഉണ്ട്. അതേസമയം, തീ നിയന്ത്രണവിധേയമെന്ന് അധികൃതര്‍ അറിയിച്ചു.