Month: December 2020
-
NEWS
ഫ്ലാറ്റിൽ നിന്നു വീണ് പരിക്ക് പറ്റിയ തമിഴ്നാട് സ്വദേശിനി മരിച്ചു
കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ നിന്ന് വീണ് പരിക്കേറ്റ വീട്ടുജോലിക്കാരി മരിച്ചു. തമിഴ്നാട് സേലം സ്വദേശി കുമാരി ആണ് മരിച്ചത്.55 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം ഫ്ലാറ്റിൽ പൂട്ടിയതിനെ തുടർന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പരിക്കേറ്റത്. ജോലിക്കാരിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. വീട്ടുടമക്കെതിരെ കുമാരിയുടെ ഭർത്താവ് മൊഴി നൽകിയിരുന്നു. വീട്ടിൽ വരാൻ അനുവദിക്കാതെ കുമാരിയെ പൂട്ടിയിട്ടിരുന്നു എന്നാണ് മൊഴി.
Read More » -
NEWS
തിരുമ്മു ചികിത്സക്കെത്തിയ പ്ലസ്ടു വിദ്യാർഥി വൈദ്യന്റെ വീട്ടിൽ മരിച്ചു
തിരുമ്മു ചികിത്സക്കെത്തിയ പ്ലസ് ടു വിദ്യാർഥി വൈദ്യന്റെ വീട്ടിൽ മരിച്ചു. പതിനാറുകാരനായ മഹേഷ് ആണ് മരിച്ചത്. പൂമാല ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് മഹേഷ്. വൈദ്യൻ തന്നെയാണ് മരണ വിവരം പോലിസിനെ അറിയിച്ചത്. പുലർച്ചെ നാലുമണിയോടെ കൂടിയായിരുന്നു മരണം. മഹേഷിന്റെ അച്ഛനും അമ്മാവനും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. നാലുമാസം മുമ്പ് മഹേഷ് വീടിനുസമീപത്തെ വീണിരുന്നു. അരക്കെട്ടിന് വേദന ഉണ്ടായിരുന്നതിനാൽ ഒരു സ്വകാര്യ ആശുപത്രിയിൽ പോയി. അവിടുത്തെ ഡോക്ടർ എക്സറെ എടുക്കണം എന്ന് പറഞ്ഞെങ്കിലും ബന്ധുക്കൾ അമ്മാവന്റെ പരിചയക്കാരൻ ആയ നാട്ടുവൈദ്യൻ ജെയിംസിനെ വീട്ടിൽ എത്തിക്കുകയായിരുന്നു. തിരുമ്മു ചികിത്സക്കായി വെള്ളിയാഴ്ച ഉച്ചയോടെ മഹേഷും ബന്ധുക്കളും മൂലമറ്റത്ത് എത്തി എത്തി. എന്നാൽ ഇന്നലെ പുലർച്ചയോടെ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം എന്താണെന്നു പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. വൈദ്യൻ പോലീസിന്റെ നിരീക്ഷണത്തിലാണ്.
Read More » -
NEWS
കേന്ദ്രത്തെ ഞെട്ടിക്കാൻ ആത്മഹത്യ ചെയ്ത കർഷകരുടെ വിധവകൾ പ്രക്ഷോഭ രംഗത്തേയ്ക്ക്
കടം പെരുകി ആത്മഹത്യ ചെയ്ത പഞ്ചാബിലെ കർഷകരുടെ വിധവമാർ കർഷകപ്രക്ഷോഭ രംഗത്തേക്ക്. ഡൽഹി അതിർത്തിയായ തിക്രിയിൽ ഡിസംബർ 16ന് ഇവർ ഒത്തുചേരുന്നു. “തെറ്റായ കാർഷിക നയം മൂലം നിരവധി കർഷകരാണ് ആത്മഹത്യചെയ്തത്. ലോകമോ രാജ്യമോ ഈ കർഷകരെ ശ്രദ്ധിക്കുന്നില്ല. ഇപ്പോൾ രാജ്യം മുഴുവൻ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരു കർഷകപ്രക്ഷോഭം നടക്കുകയാണ്. പ്രക്ഷോഭ രംഗത്തേക്ക് വരികയാണ് ആത്മഹത്യ ചെയ്ത കർഷകരുടെ വിധവകൾ” ഭാരതീയ കിസാൻ യൂണിയൻ ഉഗ്രഹാൻ നേതാവ് ജോഗീന്ദർ സിംഗ് ഉഗ്രഹാൻ പറഞ്ഞു. മാറി മാറി വരുന്ന സർക്കാരുകളുടെ തെറ്റായ നയം മൂലം അനുഭവിക്കേണ്ടിവരുന്നത് കർഷകർ ആണെന്നും അദ്ദേഹം പറഞ്ഞു. “പഞ്ചാബിൽ നിരവധി കർഷകർ ആത്മഹത്യ ചെയ്യുന്നുണ്ടെങ്കിലും ഇതൊന്നും രാജ്യം ശ്രദ്ധിക്കുന്നില്ല. വിധവകളുടെ സമരം ഇത് രാജ്യ ശ്രദ്ധയിൽ കൊണ്ടുവരും. “ജോഗീന്ദർ കൂട്ടിച്ചേർത്തു.
Read More » -
TRENDING
സർക്കാർ മേഖലയിൽ പത്ത് വർഷം സേവനം, ഇല്ലെങ്കിൽ ഡോക്ടർമാർക്ക് ഒരു കോടി പിഴ
സംസ്ഥാനത്ത് മെഡിക്കൽ പിജി വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കിയ ശേഷം പത്തു വർഷം സർക്കാർ മേഖലയിൽ ജോലി ചെയ്യണമെന്ന് ഉത്തർപ്രദേശ് സർക്കാരിന്റെ ഉത്തരവ്. സർക്കാർ മെഡിക്കൽ സ്ഥാപനങ്ങളിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കുന്നതിന് ഭാഗമായാണ് സർക്കാർ തീരുമാനം. സർക്കാർ മേഖലയിൽ സേവനം നടത്താൻ തയ്യാറാവാത്തവർക്ക് ഒരുകോടി രൂപയാണ് പിഴ വിധിക്കുക. മാത്രമല്ല മൂന്നുവർഷത്തേക്ക് കോഴ്സ് ചെയ്യുന്നില്ലെന്ന് വിലക്കുകയും ചെയ്യും. ഗ്രാമീണ മേഖലയിൽ ജോലിചെയ്യുന്നവർക്ക് നീറ്റ് പരീക്ഷയിൽ ഇളവുകളും പ്രഖ്യാപിച്ചു. കുറഞ്ഞത് ഒരു വർഷമെങ്കിലും ജോലിചെയ്യുന്ന ഡോക്ടർമാർക്ക് നീറ്റ് പിജി പരീക്ഷയിൽ ഇളവു ലഭിക്കും. രണ്ടു വർഷം ജോലി ചെയ്യുന്നവർക്ക് നീറ്റ് പിജി പരീക്ഷയിൽ 20 പോയിന്റ് ബോണസും മൂന്നുവർഷം ജോലി ചെയ്യുന്നവർക്ക് 30 പോയിന്റ് ബോണസും നൽകും.
Read More » -
TRENDING
ഒരു ലക്ഷം രൂപയുടെ 5ജി ഫോൺ,സാംസങ് ഗാലക്സി നോട്ട് 20 അൾട്രാ -ഗൗരിയുടെ വീഡിയോ റിവ്യൂ
സംസങിന്റെ തുരുപ്പ് ചീട്ട്.ഒരു ലക്ഷം രൂപ വില വരുന്ന 5ജി ഫോണിന്റെ പെട്ടി തുറക്കാം. വിട്ടുവീഴ്ചയില്ലാത്ത പ്രകടനം, 120 ഹെർട്സ് ഡിസ്‌പ്ലേ, ക്യാമറയുടെ വൈവിധ്യം, മൾട്ടി-ഡേ ബാറ്ററി ലൈഫ് ഇതൊക്കെ ഈ സ്മാർട്ട് ഫോണിനെ വേറിട്ട് നിർത്തുന്നു. ഈ ഫോണിന്റെ ഏറ്റവും സവിശേഷമായ പ്രത്യേകത അത്യാധുനിക എസ്-പെൻ ആണ്. ഗൗരിയുടെ വീഡിയോ റിവ്യൂ കാണാം –
Read More » -
NEWS
ബിജെപി- മമതവിഷയത്തിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് തിരിച്ചു വിളിക്കപ്പെട്ട മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥൻമാർ കേന്ദ്ര നിർദ്ദേശം അനുസരിക്കണമോ ? എന്താണ് നിയമം പറയുന്നത്
ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് തൃണമൂൽ -ബിജെപി വാക്ക് പോര് തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മൂന്ന് ഐപിഎസ് ഓഫീസർമാരെ ബംഗാളിൽനിന്ന് കേന്ദ്ര ഡെപ്യൂട്ടേഷനിൽ തിരിച്ചു വിളിക്കാൻ തീരുമാനിച്ചത്. 1954ലെ ഇന്ത്യൻ പോലീസ് സർവീസ് റൂൾസ് പ്രകാരം സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഇക്കാര്യത്തിൽ ഒരു തർക്കം ഉണ്ടായാൽ ഉദ്യോഗസ്ഥർ അനുസരിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ തീരുമാനമാണ്. ഉദ്യോഗസ്ഥർക്ക് വിടുതൽ നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാവുകയും വേണം. ഈ പശ്ചാത്തലത്തിൽ തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന പശ്ചിമബംഗാളിൽ നിന്ന് ഡെപ്യൂട്ടേഷനിൽ കേന്ദ്രസർക്കാർ പറയുന്ന ഇടത്തേക്ക് ഈ ഐപിഎസ് ഓഫീസർമാർ പോകേണ്ടിവരും. ഡയമണ്ട് ഹാർബർ എസ്പി ബോലനാത് പാൻഡെ, പ്രസിഡൻസി റേഞ്ച് ഡി ഐ ജി പ്രവീൺ ത്രിപാഠി, സൗത്ത് ബംഗാൾ എഡിജി രാജീവ് മിശ്ര എന്നിവരെയാണ് കേന്ദ്രം തിരിച്ചു വിളിച്ചത്. ബിജെപി ദേശീയ പ്രസിഡണ്ട് ജെ പി നദ്ദ യുടെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടതിലെ സുരക്ഷാ പാളിച്ച ചൂണ്ടിക്കാട്ടിയാണ്…
Read More » -
NEWS
സിബിഐക്ക് എന്താ കൊമ്പുണ്ടോ? സിബിഐ കസ്റ്റഡിയിൽ നിന്ന് 103 കിലോ സ്വർണം കാണാതായ സംഭവത്തിൽ കോടതി, കേസ് ലോക്കൽ പോലീസ് അന്വേഷിക്കും
45 കോടിയുടെ 103 കിലോ സ്വർണം സിബിഐ കസ്റ്റഡിയിൽ നിന്ന് കാണാതായ സംഭവത്തിൽ ലോക്കൽ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. 2012 ൽ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇറക്കുമതിക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. പിടിക്കുമ്പോൾ 400 കിലോ സ്വർണം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ലോക്കർ പരിശോധിച്ചപ്പോൾ അതിൽ 103 കിലോ സ്വർണം കാണാനില്ല. സംഭവം അന്വേഷിക്കാൻ മദ്രാസ് ഹൈക്കോടതി തമിഴ്നാട് ക്രൈംബ്രാഞ്ച്നോട് ആവശ്യപ്പെട്ടു. എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ആകണം അന്വേഷണം നടത്തേണ്ടത്. ആറു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്. ലോക്കൽ പൊലീസ് കേസ് അന്വേഷിച്ചാൽ സിബിഐയുടെ മാനം പോകുമെന്ന് സിബിഐ കോടതിയിൽ വാദിച്ചു. എന്നാൽ സിബിഐയുടെ ഈ അപേക്ഷ ജസ്റ്റിസ് പി എൻ പ്രകാശ് തള്ളി. സിബിഐക്ക് കൊമ്പും ലോക്കൽ പോലീസിന് വാലും എന്നാണോ ഉദ്യേശിക്കുന്നത് എന്ന് ജസ്റ്റിസ് പ്രകാശ് ചോദിച്ചു. പോലീസിനെ വിശ്വസിക്കുക എന്നത് തന്നെയാണ് ഇപ്പോഴത്തെ മാർഗമെന്നും കോടതി വ്യക്തമാക്കി. ഈ കേസ് സിബിഐക്കുള്ള…
Read More » -
NEWS
കിഴക്കമ്പലത്ത് വോട്ട് ചെയ്യാനെത്തിയ ദമ്പതികളെ മർദ്ദിച്ച കേസിൽ ഒമ്പത് പേർ അറസ്റ്റിൽ
എറണാകുളം കിഴക്കമ്പലം പഞ്ചായത്ത് വോട്ട് ചെയ്യാനെത്തിയ ദമ്പതികളെ മർദ്ദിച്ച സംഭവം വിവാദമായിരുന്നു. വാടകയ്ക്ക് താമസിക്കുന്ന വരെ വോട്ട് ചെയ്യാൻ അനുവദിക്കില്ല എന്ന് പറഞ്ഞായിരുന്നു മർദ്ദനം. കുമ്മനോട് സ്വദേശികളായ അബ്ദുൾ അസീസ്,രഞ്ജിത്ത്, ഫൈസൽ,ജാഫർ, മുഹമ്മദാലി, ശിഹാബ്,സിൻഷാദ്,സുൽഫി, അൻസാരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറി നൽകിയ കാർഡുമായി വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് പ്രശ്നം ഉണ്ടായത്. സംഭവത്തിനുപിന്നിൽ സിപിഎമ്മുകാരാണ് എന്നാണ് പരാതി.ദമ്പതികളെ ഒരു കൂട്ടം ആളുകൾ ക്രൂരമായി തടഞ്ഞുവെച്ച് മർദിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Read More » -
NEWS
ബംഗളുരുവിൽ വിസ്ട്രോൺ ഐ ഫോൺ നിർമാണ ഫാക്ടറി തൊഴിലാളികൾ അടിച്ചു തകർത്തു
ബാംഗ്ലൂരിലെ ഐ ഫോൺ നിർമ്മാണ ഫാക്ടറി കമ്പനിയിലെ തൊഴിലാളികൾ തന്നെ തച്ചുതകർത്തു.തായ്വാൻ കോർപ്പറേറ്റ് ഭീമന്മാരായ വിസ്ട്രോൺ -ന്റേതാണ് ഫാക്ടറി. ഏതാനും മാസങ്ങളായി തൊഴിലാളികൾക്ക് വേതനം നൽകാതെ 12 മണിക്കൂർ പണിയെടുപ്പിക്കുകയാണ് ഈ ഫാക്ടറിയിൽ എന്നാണ് ആരോപണം. എഞ്ചിനീയറിങ്ങ് ബിരുദം നേടിയിറങ്ങി 21,000 രൂപ പാക്കേജിൽ കമ്പനിയിൽ ജോലിക്ക് കയറിയവർക്ക് ഈയടുത്തായി 12,000 രൂപ മാത്രമാണ് നൽകിക്കൊണ്ടിരുന്നത്. പതിനായിരത്തോളം കരാർ തൊഴിലാളികൾക്ക് 8,000 രൂപ പ്രതിമാസം നൽകിയാണ് ഐ ഫോൺ നിർമ്മാണ ഫാക്ടറിയിൽ പണിയെടുപ്പിച്ചത് എന്നാണ് വിവരം. പതിനായിരം തൊഴിലാളികൾക്ക് തൊഴിൽ നൽകാമെന്നും 3,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുമെന്നും പറഞ്ഞ് കർണാടക സർക്കാരിൽ നിന്ന് 43 ഏക്കർ ഭൂമിയാണ് നറസപുര ഇൻ്റസ്ട്രിയൽ മേഖലയിൽ വിസ്ട്രോൺ നേടിയെടുത്തത്. എന്നാൽ ആർക്കും സ്ഥിരം തൊഴിൽ നൽകാതെ കരാർ അടിസ്ഥാനത്തിൽ ജോലി നൽകുക ആയിരുന്നു ഈ അന്താരാഷ്ട്ര കോർപ്പറേറ്റ് ഭീമന്മാർ.വനിതാ തൊഴിലാളികളടക്കം ഉള്ളവരാണ് ഈ ഫാക്ടറി തകർക്കാൻ രംഗത്തിറങ്ങിയത്.
Read More » -
NEWS
ലാലു പ്രസാദ് യാദവിന്റെ നില അതീവ ഗുരുതരം
ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരം.വൃക്കകളുടെ പ്രവർത്തനം തൃപ്തികരം അല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെലാണ് ലാലു ഇപ്പോൾ ഉള്ളത്.25%മാത്രമാണ് വൃക്കകളുടെ പ്രവർത്തന നില. കാലിത്തീറ്റ കുംഭകോണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദിനെ രണ്ടാഴ്ചകള്‍ക്ക് മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2017ലാണ് കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുവിനെ കോടതി ശിക്ഷിച്ചത്.
Read More »