Month: December 2020

  • NEWS

    സ്വപ്‌നയെയും സരിത്തിനെയും ചോദ്യം ചെയ്യാന്‍ ഇഡിക്ക്‌ അനുമതി

    സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുമതി. ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം പാടില്ലെന്ന ഇ ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു. മൂന്ന് ദിവസം ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയത്. രാവിലെ 10 മണി മുതല്‍ വൈകീട്ട് നാല് വരെ ചോദ്യം ചെയ്യാം. ജയില്‍ സൂപ്രണ്ടിന്റെ അസാന്നിധ്യത്തിലും ചോദ്യം ചെയ്യാമെന്നും കോടതി പറഞ്ഞു. പ്രതികളെ മാനസികമായി പീഡിപ്പിക്കരുതെന്നും കോടതി നിര്‍ദേശമുണ്ട്. വിദേശത്തേക്ക് ഡോളർ കടത്തിയ സംഭവത്തിൽ ഉന്നതർക്ക് അടക്കം ബന്ധമുണ്ടെന്ന് സ്വപ്നയും സരിത്തും രഹസ്യമൊഴി നൽകിയതിന് പിന്നാലെയാണ് ഇരുവരെയും മൂന്ന് ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി ഇ ഡി കോടതിയെ സമീപിച്ചത്. ഇ ഡി യു ടെ ആവശ്യം കോടതി അംഗീകരിച്ചു. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ചോദ്യം ചെയ്യലില്‍ അവ്യക്തത തുടരുകയാണ്. ഇപ്പോള്‍ കടുത്ത നടപടിയിലേക്ക് കടക്കേണ്ടെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദേശം.…

    Read More »
  • NEWS

    ജില്ലകളിലാകെ പോളിങ് 40 ശതമാനം കടന്നു

    തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിൽ മികച്ച പോളിങ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാകെ പോളിങ് 40 ശതമാനം കടന്നു. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയാണ്. കോർപ്പറേഷനുകളിലും നഗസഭകളിലും മികച്ച പോളിങ്ങാണ്. 4 ജില്ലകളിലായി 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലായി 22,151 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. 89,74,993 വോട്ടർമാർ. 10,842 പോളിങ് ബൂത്തുകളിൽ 1,105 എണ്ണം പ്രശ്നബാധിതമായതിനാൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയേയും ബൂത്ത് ഏജന്‍റിനേയും സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് പരാതി. പയ്യന്നൂര്‍ മുന്‍സിപാലിറ്റി നാലാം വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ഥി കച്ചേരി രമേശനെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. പരിയാരം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ യു.ഡി.എഫ് ബൂത്ത് ഏജന്‍റിന് മര്‍ദ്ദനമേറ്റതായും പരാതിയുണ്ട്.

    Read More »
  • NEWS

    ഗൂഗിള്‍ നയം വ്യക്താമാക്കുന്നു: സൗജന്യ സ്‌റ്റോറേജ് അവസാനിക്കുമോ.?

    ഗൂഗിള്‍ ഉപഭോക്താക്കളുടെ സൗജന്യ ക്ലൗഡ് സ്‌റ്റോറേജില്‍ മാറ്റം വരുന്നുവെന്നൊരു സന്ദേശം നമ്മുടെയൊക്കെ ഫോണിലേക്ക് കഴിഞ്ഞ ദിവസങ്ങളിലായി വന്നിട്ടുണ്ടാവും. സംഭവം നിസാരമെന്ന് കരുതി മാറ്റി വെക്കാന്‍ വരട്ടെ, ഗൂഗിള്‍ അവരുടെ നയത്തില്‍ മാറ്റം വരുത്തിയ വിവരം ഓരോരുത്തരും അറിയേണ്ടതായിട്ടുണ്ട്. 2021 ജൂണ്‍ 1 മുതല്‍ ഗൂഗിള്‍ തങ്ങളുടെ പുതിയ നയം പ്രാബല്യത്തില്‍ വരുത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഉപയോഗമില്ലാതെ കിടക്കുന്ന ജീമെയില്‍ അക്കൗണ്ട് ഒഴിവാക്കുന്നതും, സൗജന്യ സ്‌റ്റോറേജിന് പരിധി നിശ്ചയിക്കുന്നതും, കൂടുതല്‍ സ്റ്റോറേജ് ആവശ്യമുള്ള ഉപഭോക്താക്കളില്‍ നിന്നും പണം സ്വീകരിക്കുന്നതും പുതിയ നയത്തിന്റെ ഭാഗമായി ഗൂഗിള്‍ നടപ്പാക്കന്‍ സാധ്യതയുള്ള മാറ്റങ്ങളാണ്. ലോക്ഡൗണ്‍ കാലത്ത് ആളുകള്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ച സാഹചര്യത്തില്‍ ക്ലൗഡ് സ്‌റ്റോറേജ് വിപണയില്‍ നിന്നും കൂടുതല്‍ ലാഭം നേടാനാണ് ഗൂഗിള്‍ ശ്രമിക്കുന്നതെന്ന് ആരോപണം ഉയരുമ്പോഴും സ്‌റ്റോറേജ് അലക്ഷ്യമായി ഉപയോഗിക്കാതെ ആവശ്യക്കാര്‍ക്ക് കൃത്യമായി ലഭ്യമാക്കുന്നതിന് വേണ്ടിയുമാണ് പുതിയ നീക്കമെന്നാണ് ഗൂഗിളിന്റെ പക്ഷം മുന്‍പ് ഗൂഗിളില്‍ അക്കൗണ്ട് തുടങ്ങുന്ന ഉപോഭോക്താവിന് 15 ജിബി ക്ലൗഡ് സ്‌റ്റോറേജ്…

    Read More »
  • LIFE

    പ്രശസ്ത കലാസംവിധായകന്‍ പി. കൃഷ്ണമൂർത്തി അന്തരിച്ചു

    ഇന്ത്യൻ സിനിമയിലെ പ്രശസ്ത കലാസംവിധായകനായ പി. കൃഷ്ണമൂർത്തി അന്തരിച്ചു. 77 വയസ്സായിരുന്നു .കലാസംവിധാനത്തിന് മൂന്നും വസ്ത്രാലങ്കാരത്തിനു രണ്ടും ദേശീയപുരസ്‌കാരങ്ങള്‍ നേടിയ കലാകാരനായിരുന്നു. കലാസംവിധാനം, വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈനിങ് എിങ്ങനെ സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ പ്രതിഭ തെളിയിച്ചിട്ടുള്ളയാളാണ് കൃഷ്ണമൂര്‍ത്തി.സ്വാതി തിരുനാൾ ,വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍,രാജശില്പി, വചനം,ഒളിയമ്പുകള്‍,പരിണയം തുടങ്ങി പതിനഞ്ചോളം മലയാള സിനിമകളിലും തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലുമായി 55 സിനിമകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. 1987-ല്‍ മാധവാചാര്യ എന്ന സിനിമയിലെ കലാസംവിധാനത്തിനാണ് ആദ്യ ദേശീയപുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തുന്നത്.

    Read More »
  • NEWS

    തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ സംവരണം; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

    കൊച്ചി: തദ്ദേശ സ്ഥാപനങ്ങളില്‍ അദ്ധ്യക്ഷ പദവിയില്‍ സംവരണത്തിനുള‌ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. സര്‍ക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പുതിയ ഉത്തരവ് പ്രകാരം മൂന്നാംതവണയും അദ്ധ്യക്ഷസ്ഥാനം സംവരണമായാല്‍ പൊതുവിഭാഗമാക്കേണ്ട എന്ന നിലപാടിലാണ്. തുടര്‍ച്ചയായി സംവരണം ചെയ്യപ്പെട്ട അധ്യക്ഷ പദവി പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. മുന്‍ ഉത്തരവ് പഞ്ചായത്ത്,മുനിസിപ്പാലി‌റ്റി ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു കഴിഞ്ഞെന്നും ഇനി ഇതുമായി ബന്ധപ്പെട്ട് മാ‌റ്റങ്ങള്‍ ബുദ്ധിമുട്ടാണെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെ എതിര്‍ത്ത് കോടതിയെ അറിയിച്ചത്. എന്നാല്‍ ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് വന്ന 20 ഹര്‍ജികളിലും കക്ഷിയായിരുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് മൂലം കേരളത്തിലെ 941 ഗ്രാമപഞ്ചായത്തുകളിലെയും അദ്ധ്യക്ഷപദം പുനപരിശോധിക്കേണ്ടിവരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

    Read More »
  • NEWS

    സരിതയുടെ തൊഴില്‍ തട്ടിപ്പില്‍ ഉന്നതര്‍ക്കെതിരെയും മൊഴി

    സരിത എസ് നായരുടെ തൊഴില്‍ തട്ടിപ്പ് കേസില്‍ പുതിയ വഴിത്തിരിവ്. കേസില്‍ ബവ്‌കോ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും മൊഴി. മാനേജര്‍ മീനാകുമാരിക്കാണെന്ന പേരില്‍ പ്രതികള്‍ തന്നോട് പണം വാങ്ങിയെന്നാണ് പരാതിക്കാരനായ അരുണിന്റെ മൊഴി. മീനാകുമാരിയോടും ഇയാള്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. ജോലി നല്‍കാം എന്ന പേരില്‍ പരാതിക്കാരനില്‍ നിന്നും ഒന്നാം പ്രതിയായ രതീഷ് രണ്ട് ലക്ഷത്തോളം രൂപ വാങ്ങിയിരുന്നു. പിന്നീട് ജോലിയെപ്പറ്റിയൊന്നും അറിയാതെ വന്നപ്പോഴാണ് അരുണ്‍ മീനാകുമാരിയെ നേരിട്ട് വിളിക്കുന്നത്. എന്നാല്‍ അത്തരത്തില്‍ യാതൊരുവിധ നിയമനത്തെപ്പറ്റിയും അറിയില്ലെന്നായിരുന്നു മീനാകുമാരിയുടെ മറുപടി. ഇക്കാര്യം അരുണ്‍ പിന്നീട് സരിതയെ വിളിച്ചറിയിക്കുകയായിരുന്നു. അരുണ്‍ നേരിട്ട് മീനാകുമാരിയെ വിളിച്ചതറിഞ്ഞ് സരിത അരുണിനോട് ദേഷ്യപ്പെടുകയും വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് കുറച്ച് സമയങ്ങള്‍ക്ക് ശേഷം മീനാകുമാരി അരുണിനെ വിളിക്കുകയും താന്‍ പറഞ്ഞ കാര്യം എന്തിനാണ് മറ്റുള്ളവരോട് പറയുന്നതെന്ന് ചോദിക്കുകയും ചെയ്തുവെന്ന് പരാതിക്കാരന്‍ മൊഴിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അരുണ്‍ സരിതയെ വിളിച്ച കാര്യം മീനാകുമാരി എങ്ങനെ അറിഞ്ഞു എന്ന…

    Read More »
  • LIFE

    ”ഹാഷ്ടാഗ് അവൾക്കൊപ്പം” ആദ്യ ഗാനം റിലീസ്

    ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു സസ്പെൻസ് ത്രില്ലർ ചിത്രമാണ് ” ഹാഷ്ടാഗ് അവള്‍ക്കൊപ്പം “. എ.യു.ശ്രീജിത്ത് കൃഷ്ണ രചന സംവിധാനം നിർവഹിക്കുന്ന ഹാഷ്ടാഗ് അവൾക്കൊപ്പം ” എന്ന ചിത്രത്തിലെ എ.യു.ശ്രീജിത്ത് കൃഷ്ണ തന്നെ രചിച്ച് ലേഖ നായര്‍ ആലപിച്ച ‘നിഴലായ് നിന്റെ മിഴിയിൽ..’ എന്ന് തുടങ്ങുന്ന ലിറിക്കൽ മോഷൻ ഗാനമാണ് ഗുഡ് വില്‍ എന്റര്‍ടെെയ്മെന്റി ന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ പ്രശസ്ത ചലച്ചിത്രതാരം സുരേഷ്‌ഗോപി റിലീസ് ചെയ്തത്. അരിസ്റ്റോ സുരേഷ്, സേതുലക്ഷ്മി അമ്മ, ഷാജി ഷോഫൈൻ, സജിൻ വർഗീസ്, ഹരിദാസ്, ഷീൻ കിരൺ, വിപിൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരിസ്റ്റോസുരേഷ് ആദ്യമായി ഒരു മുഴുനീള കഥാപാത്രം അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. കന്നട താരം ബൃന്ദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലുടനീളം ബൃന്ദ കൃഷ്ണയുടെ സംഭാഷണങ്ങൾ കന്നട ഭാഷയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു യാത്രയിലെ ത്രില്ലും സസ്പെൻസും നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന “ഹാഷ്ടാഗ് അവൾക്കൊപ്പം” എന്ന ചിത്രത്തിൽ…

    Read More »
  • ആര്‍മി അഭിലാഷം സഫലമാക്കാതെ കൗമാരക്കാരി ആത്മഹത്യ ചെയ്തു

    യുവാക്കളുടെ ശല്യത്തെതുടര്‍ന്ന് കൗമാരകാരി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പണ്ഡാര്‍പൂരിലാണ് ദാരുണമായ സംഭവം. ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ച 17കാരിയാണ് പാണ്ഡാര്‍പൂര്‍ നഗരത്തിലെ വീട്ടില്‍ വച്ച് തൂങ്ങിമരിച്ചത്. മൂന്ന് യുവാക്കള്‍ പെണ്‍കുട്ടിയെ നിരന്തരം കളിയാക്കിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 7നായിരുന്നു പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്‍മി യൂണിഫോമും ട്രൈ-കളര്‍ ബാഡ്ജും ധരിക്കണമെന്ന തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ‘ഭാരത് മാത’ യോടും മാതാപിതാക്കളോടും ക്ഷമ ചോദിച്ച് എഴുതിയ ആത്മഹത്യക്കുറിപ്പും കണ്ടെത്തി.ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് പ്രതികളുടെ പേരും നല്‍കിയിരുന്നു. പെണ്‍കുട്ടി മരിച്ച് മൂന്ന് ദിവസത്തിന് ശേഷം അവളുടെ ഒരു നോട്ട്ബുക്കില്‍ നിന്നാണ് കുടുംബം ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. മൂന്ന് പ്രതികളെ നിരന്തരം കളിയാക്കിയതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ പോകുന്നതിനാല്‍ ആര്‍മി യൂണിഫോമും ട്രൈ-കളര്‍ ബാഡ്ജും ധരിക്കണമെന്ന ആഗ്രഹം സഫലമാകില്ലെന്നും പെണ്‍കുട്ടി എഴുതിയിട്ടുണ്ട്.

    Read More »
  • NEWS

    വോട്ട് ചെയ്ത് തിരിച്ച് പോകുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

    കോഴിക്കോട്: വോട്ട് ചെയ്ത് തിരിച്ച് പോകുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. നമ്പ്യാര്‍ വീട്ടില്‍ നാണുവിന്റെ ഭാര്യ ബേബി (68) ആണ് മരിച്ചത്. ബേപ്പൂര്‍ എല്‍ .പി സ്‌കൂളില്‍ അഞ്ചാം ബൂത്തിലാണ് ഇവര്‍ വോട്ട് രേഖപ്പെടുത്തിയത്. രാവിലെ 9.30 ഓടെ വോട്ട് ചെയ്ത് തിരിച്ച് പോവുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    Read More »
  • NEWS

    ചിത്ര ആത്മഹത്യ ചെയ്യും മുന്‍പ് ഫോണില്‍ വഴക്കിട്ടിരുന്നു, മറുപുറത്തുണ്ടായിരുന്ന ആളെപ്പറ്റി പറയാതെ പോലീസ്

    തമിഴ് സീരിയില്‍ താരം വി ജെ ചിത്രയുടെ മരണത്തില്‍ നിര്‍ണായക വിവരം പുറത്ത്. മരിക്കും മുന്‍പ് ചിത്ര ഫോണില്‍ ആരോടോ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പോലീസ് പറയുന്നു. എന്നാല്‍ അതാരാണെന്നുള്ള വിവരം പുറത്ത് വിട്ടിട്ടില്ല. കേസില്‍ ചിത്രയുടെ പ്രതിശ്രുത വരന്‍ ഹേംനാഥിനെ തുടര്‍ച്ചയായി അഞ്ചാംദിവസവും പോലീസ് ചോദ്യം ചെയ്തു. അമ്മയും ഹേംനാഥും നല്‍കിയ മാനസിക സമ്മര്‍ദ്ദമാണ് ചിത്രയുടെ മരണത്തിന് പിന്നിലെന്ന് നേരെത്ത് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസില്‍ ദുരൂഹതയുണ്ടെന്ന് ചിത്രയെ നേരിട്ടറിയുന്ന സുഹൃത്തുക്കളില്‍ പലരും പറയുന്നു. ചിത്രയുടെ മരണത്തില്‍ ആര്‍ഡിഒ അന്വേഷണം ഇന്ന് പുനരാരംഭിക്കും. കഴിഞ്ഞ ബുധനാഴ്ചയാണ് നസ്രത്ത് പേട്ടിലെ ഹോട്ടല്‍ മുറിയില്‍ ചിത്രയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അകത്ത് നിന്നും പൂട്ടിയിരുന്ന വാതില്‍ തള്ളിത്തുറന്നപ്പോഴാണ് ഹേംനാഥും ഹോട്ടല്‍ ജീവനക്കാരനും ചിത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഹേംനാഥിന് പങ്കുണ്ടെന്ന് ചിത്രയുടെ അമ്മ വിജയ പോലീസിനോട് പറഞ്ഞിരുന്നു. ചിത്ര അഭിനയിക്കുന്ന സീരിയല്‍ സെറ്റില്‍ ഹേംനാഥ് മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയിരുന്നതായി ചിത്രയുടെ സഹപ്രവര്‍ത്തകരില്‍ നിന്നും…

    Read More »
Back to top button
error: