NEWS

ആര്‍മി അഭിലാഷം സഫലമാക്കാതെ കൗമാരക്കാരി ആത്മഹത്യ ചെയ്തു

യുവാക്കളുടെ ശല്യത്തെതുടര്‍ന്ന് കൗമാരകാരി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പണ്ഡാര്‍പൂരിലാണ് ദാരുണമായ സംഭവം. ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ച 17കാരിയാണ് പാണ്ഡാര്‍പൂര്‍ നഗരത്തിലെ വീട്ടില്‍ വച്ച് തൂങ്ങിമരിച്ചത്.

മൂന്ന് യുവാക്കള്‍ പെണ്‍കുട്ടിയെ നിരന്തരം കളിയാക്കിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Signature-ad

ഡിസംബര്‍ 7നായിരുന്നു പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആര്‍മി യൂണിഫോമും ട്രൈ-കളര്‍ ബാഡ്ജും ധരിക്കണമെന്ന തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ‘ഭാരത് മാത’ യോടും മാതാപിതാക്കളോടും ക്ഷമ ചോദിച്ച് എഴുതിയ ആത്മഹത്യക്കുറിപ്പും കണ്ടെത്തി.ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് പ്രതികളുടെ പേരും നല്‍കിയിരുന്നു.

പെണ്‍കുട്ടി മരിച്ച് മൂന്ന് ദിവസത്തിന് ശേഷം അവളുടെ ഒരു നോട്ട്ബുക്കില്‍ നിന്നാണ് കുടുംബം ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.

മൂന്ന് പ്രതികളെ നിരന്തരം കളിയാക്കിയതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ പോകുന്നതിനാല്‍ ആര്‍മി യൂണിഫോമും ട്രൈ-കളര്‍ ബാഡ്ജും ധരിക്കണമെന്ന ആഗ്രഹം സഫലമാകില്ലെന്നും പെണ്‍കുട്ടി എഴുതിയിട്ടുണ്ട്.

Back to top button
error: