Month: December 2020
-
NEWS
കണ്ണൂരില്‍ ആറ് ബോംബുകള്‍ പിടികൂടി
കണ്ണൂര്‍: കണ്ണൂരില്‍ ആറ് ബോംബുകള്‍ പിടികൂടി. നെല്യാട്, വട്ടപ്പോയില്‍ മേഖലകളില്‍ നിന്നാണ് ബോബ് കണ്ടെത്തിയത്. ബാഗിലും ബക്കറ്റിലുമായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര സംഭവസ്ഥലത്തേക്ക് തിരിച്ചു. അതിനിടെ, പോളിങ്ങിനിടെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ സംഘര്‍ഷമുണ്ടായി. നാദാപുരം കീയൂരില്‍ സംഘര്‍ഷമുണ്ടാക്കിയവരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. മലപ്പുറം കോടത്തൂരില്‍ എല്‍എഡിഎഫ്- യുഡിഎഫ് തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ യുഡിഎഫ് വനിത സ്ഥാനാര്‍ത്ഥിക്ക് പരിക്കേറ്റു.
Read More » -
NEWS
പി.കൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
പ്രശസ്ത സിനിമ കലാസംവിധായകൻ പി കൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കലാസംവിധാനം, വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈനിങ് എന്നിങ്ങനെ സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ 50-ൽപ്പരം ചിത്രങ്ങൾക്കുവേണ്ടി കലാസംവിധാനവും വസ്ത്രാലങ്കാരവും നിർവഹിച്ച കൃഷ്ണമൂർത്തിയുടെ നിര്യാണം ചലച്ചിത്ര മേഖലയ്ക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read More » -
NEWS
ഫൈസർ വാക്സിന് അനുമതി നൽകി സിംഗപ്പൂര്‍
സിങ്കപ്പൂർ:ഫൈസർ-ബയോൺടെക്കിന്റെ കോവിഡ് വാക്സിന് അനുമതി നൽകി സിംഗപ്പൂര്‍. ഡിസംബർ അവസാനം മുതൽ വാക്സിൻ ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ലീ ഹ്സിയൻ ലൂങ് പറഞ്ഞു. എല്ലാ സിംഗപ്പൂര്‍ സ്വദേശികൾക്കും ദീർഘകാല താമസക്കാർക്കും വാക്സിൻ സൗജന്യമായി ലഭ്യമാക്കും. ആരോഗ്യപ്രവർത്തകർ, മുൻനിര പ്രവർത്തകർ, പ്രായമായവർ, ദുർബലവിഭാഗക്കാർ എന്നിവർക്ക് പുറമേ പ്രധാനമന്ത്രി ഉൾപ്പടെയുളള സർക്കാർ ഉദ്യോഗസ്ഥർക്കും ആദ്യഘട്ടത്തിൽ വാക്സിൻ ലഭിക്കും. 2021-ന്റെ മൂന്നാംപാദമാകുമ്പോഴേക്കും എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാനാണ് ശ്രമം.
Read More » -
NEWS
മദ്രാസ് ഐഐടിയില്‍ 71 പേര്‍ക്ക് കോവിഡ് 19
മദ്രാസ് ഐഐടിയില്‍ 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 66 വിദ്യാര്‍ഥികള്‍ക്കും അഞ്ച് സ്റ്റാഫ് അംഗങ്ങള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ നില തൃപ്തികരമാണ്. ഈ സാഹചര്യത്തില്‍ ഐഐടി ഹോട്ട്‌സ്‌പോട്ടായി. 774 വിദ്യാര്‍ത്ഥികളാണ് ക്യാമ്പസിലുളളത്. കോവിഡ് ബാധിച്ചവരില്‍ ഭൂരിഭാഗവും കൃഷണ-യമുന ഹോസ്റ്റലുകളിലുളളവരാണ്. കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഒരു മെസ് മാത്രം പ്രവര്‍ത്തിപ്പിച്ചാല്‍ മതിയെന്ന അധികൃതരുടെ തീരുമാനമാണ് വൈറസ് വ്യാപനത്തിന് കാരണമായതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. അതേസമയം, കോവിഡ് വ്യാപനം മൂലം എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു. പനി. ചുമ, തൊണ്ടവേദന, രുചി, മണം എന്നിവ അറിയാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉളളവരോട് ആശുപത്രി അധികൃതരുമായി ബന്ധപ്പെടാനും നിര്‍ദേശിച്ചിട്ടുണ്ട്. ബിരുദാനന്തര വിദ്യാര്‍ഥികളോടും ഗവേഷണ വിദ്യാര്‍ഥികളോടും മറ്റുളളവരോടും റൂമില്‍ തന്നെ കഴിയാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇവര്‍ക്കാവശ്യമായ ഭക്ഷണം റൂമിലെത്തിക്കുന്നതിനുളള സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഞായറാഴ്ച മാത്രം 32 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്ന് എല്ലാ വിദ്യാര്‍ഥികളെയും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
Read More » -
NEWS
കണ്ണൂരിൽ കള്ളവോട്ട് ചെയ്യാന്‍ ശ്രമം; യുവാവ് പിടിയില്‍
കണ്ണൂര്‍: കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചയാൾ പിടിയിൽ. ആലക്കാട് സ്വദേശി മുസീദാണ് പോലീസിന്റെ പിടിയിലായത്. കടന്നപ്പള്ളി പാണപ്പുഴയിലെ ആറാം വാർഡായ ആലക്കാടാണ് കള്ളവോട്ടിന് ശ്രമം നടന്നത്. വിദേശത്തുളള സഹോദരന്റെ വോട്ട് രേഖപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഇയാൾ പിടിയിലാവുകയായിരുന്നു.
Read More » -
NEWS
നാദാപുരത്ത് വോട്ടെടുപ്പിനിടെ സംഘര്‍ഷം
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പോളിങ് ബൂത്തിന് മുന്നില്‍ സംഘര്‍ഷം. നാദാപുരം ചിയ്യൂരിലാണ് സംഭവം. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലാണ് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘര്‍ഷം ഉണ്ടായത്. തുടര്‍ന്ന് പോളിങ് കുറച്ചു നേരം തടസപ്പെട്ടു. കൂട്ടം കൂടി നിന്നവരെ ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ പൊലീസിന് നേരെ കയ്യേറ്റമുണ്ടായി. കല്ലേറില്‍ 2 പോലീസ് ജീപ്പുകളുടെ ചില്ലുകള്‍ തകര്‍ന്നു. തുടര്‍ന്ന് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. എസ്‍ഐ ശ്രീജേഷനും മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റു. കണ്ടാലറിയാവുന്ന 50 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്.
Read More » -
NEWS
വീട്ടുജോലിക്കാരി ഫ്ലാറ്റില്‍ നിന്നും വീണു മരിച്ച സംഭവം; ഫ്‌ളാറ്റുടമ ഒളിവില്‍, കേസില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ ശ്രമമെന്ന് കുമാരിയുടെ ഭര്‍ത്താവ്
കൊച്ചിയില്‍ ഫ്‌ളാറ്റില്‍ നിന്ന് വീട്ടുജോലിക്കാരി താഴെ വീണ് മരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ ഫ്‌ളാറ്റുടമ ഒളിവിലെന്ന് പോലീസ്. മരിച്ച കുമാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം അഭിഭാഷകന്‍ ഇംതിയാസിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം. ഇംതിയാസിനെ അന്വേഷിച്ച് രണ്ട് ദിവസം പോലീസ് എത്തിയിട്ടും ഇയാള്‍ ഇവിടെ എത്തിയിട്ടില്ലെന്നാണ് സെക്യൂരിറ്റി നല്‍കുന്ന മറുപടി. പോലീസ് ഫോണില്‍ വിളിച്ചിട്ടും കിട്ടുന്നില്ല. അതേസമയം, അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരങ്ങള്‍ പുറത്തുവന്നു. അതേസമയം, കേസില്‍ ഫ്‌ളാറ്റുടമക്കെതിരെ ഗുരുതര ആരോപണവുമായി കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍ രംഗത്തെത്തി. കേസുമായി മുന്നോട്ട് പോവരുതെന്ന് ഫ്‌ളാറ്റുടമ ആവശ്യപ്പെട്ടതായും പണം തരാമെന്ന് വാഗ്ദാനം ചെയ്തതായും ശ്രീനിവാസന്‍ പറഞ്ഞു. ഉടമയുടെ ബന്ധുക്കള്‍ വെള്ളപ്പേപ്പറില്‍ ഒപ്പുവെപ്പിച്ചതായും ശ്രീനിവാസന്‍ ആരോപിച്ചു. ജോലിക്കാരിയുടെ ഭര്‍ത്താവും കുടുബാംഗങ്ങളുമാണ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. കണ്ണിന് ശരിയായ രീതിയില്‍ കാഴ്ചയില്ലാത്ത ശ്രീനിവാസന്റെ പക്കല്‍ നിന്നും നിര്‍ബന്ധിച്ച് വെള്ളപപ്പറില്‍ ഒപ്പിടുവിക്കുകയായിരുന്നു. ഫ്‌ളാറ്റുടമയുടെ ബന്ധുക്കളും ഡ്രൈവറുമാണ് വന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു. ആശുപത്രിയില്‍ നിന്നും വളരെ…
Read More » -
NEWS
തദ്ദേശ തിരഞ്ഞെടുപ്പ് അവസാനഘട്ടം; ഇതുവരെ പോളിങ് ശതമാനം 60.10
തദ്ദേശ തിരഞ്ഞെടുപ്പ് അവസാനഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിങ്. ഇതുവരെയുളള ജില്ലകള്‍ തിരിച്ചുളള പോളിങ് ശതമാനം ഇങ്ങനെയാണ്. 2.17 PM പോളിംഗ് ശതമാനം സംസ്ഥാനം – 60.10 % ജില്ല തിരിച്ച് മലപ്പുറം – 60.56 കോഴിക്കോട്- 60.02 കണ്ണൂർ – 60.07 കാസർകോഡ്- 58.87 കോർപ്പറേഷൻ: കോഴിക്കോട് – 50.88 കണ്ണൂർ- 48.08
Read More » -
NEWS
ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യ ഹർജി തള്ളി
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രതിയും മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യ ഹർജി തള്ളി ഹൈക്കോടതി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയാൽ വീണ്ടും കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. ഇതുവരെ അന്വേഷണവുമായി സഹകരിച്ചെന്നും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ മികച്ച ചികിത്സ ആവശ്യമാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹർജിക്കാരന്‍റെ വാദം. എന്നാൽ ജാമ്യം അനുവദിക്കരുതെന്നും 4 ദിവസം കൂടി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. അതേസമയം പ്രതിയ്ക്ക് എതിരായ അന്വേഷണ പുരോഗതി അറിയിക്കാൻ നേരത്തെ ഹൈക്കോടതി സർക്കാറിന് നിർദ്ദേശം നൽകിയിരുന്നു.
Read More » -
NEWS
തദ്ദേശ തിരഞ്ഞെടുപ്പ് അവസാനഘട്ടം; ജില്ലകള്‍ തിരിച്ചുളള പോളിങ് ശതമാനം ഇങ്ങനെ
തദ്ദേശ തിരഞ്ഞെടുപ്പ് അവസാനഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിങ്. ഇതുവരെയുളള ജില്ലകള്‍ തിരിച്ചുളള പോളിങ് ശതമാനം ഇങ്ങനെയാണ്. മുനിസിപ്പാലിറ്റി മലപ്പുറം പൊന്നാനി – 43.96 തിരൂര്‍ – 47.25 പെരിന്തല്‍മണ്ണ -50.08 മലപ്പുറം -50.02 മഞ്ചേരി -53.80 കോട്ടയ്ക്കല്‍ -49.44 നിലമ്പൂര്‍ -47.20 താനൂര്‍ -48.45 പരപ്പനങ്ങാടി -48.68 വളാഞ്ചേരി -54.28 തിരൂരങ്ങാടി -49.39 കൊണ്ടോട്ടി -48.81 കോഴിക്കോട് കൊയിലാണ്ടി – 45.13 വടകര – 49.22 പയ്യോളി – 46.00 രാമനാട്ടുകര – 58.11 കൊടുവളളി – 48.23 മുക്കം – 55.42 ഫറോക്ക് – 50.34 കണ്ണൂര്‍ തളിപ്പറമ്പ് – 51.84 കൂത്തുപറമ്പ് – 56.26 തലശ്ശേരി – 42.00 പയ്യന്നൂര്‍ – 53.27 ഇരിട്ടി – 52.33 പാനൂര്‍ -39.96 ശ്രീകണ്ഠപുരം – 54.02 ആന്തൂര്‍ – 66.48 കാസര്‍ഗോഡ് കാഞ്ഞങ്ങാട് – 45.53 കാസര്‍ഗോഡ് – 47.15 നീലേശ്വരം -54.72
Read More »