Month: December 2020

  • NEWS

    മക്കള്‍ സേവൈ കക്ഷിയുമായി രജനീകാന്ത്

    തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം വലിയ തോതില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് മറ്റൊരു സൂപ്പര്‍സ്റ്റാര്‍ കൂടി കടന്നു വരുമ്പോള്‍ എന്ത് മാറ്റമാണ് സംസ്ഥാനത്തിനുണ്ടാവാന്‍ പോവുന്നതെന്നറിയാന്‍ ആരാധകരും ജനങ്ങളും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. താരത്തിന്റെ ജന്മദിന ദിവസം രജനീകാന്ത് മത്സരിക്കുന്നത് തിരുവണ്ണമലയില്‍ നിന്നായിരിക്കുമെന്ന് സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഡിസംബര്‍ 31 പാര്‍ട്ടിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുമെന്നാണ് താരം ആദ്യം പറഞ്ഞിരുന്നതെങ്കിലും പിന്നീട് പല ഘട്ടങ്ങളിലായി പാര്‍ട്ടിയെ പറ്റിയുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. താരത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത രജനീകാന്തിന്റെ പാര്‍ട്ടിയുട പേര് മക്കള്‍ സേവൈ കക്ഷി എന്നായിരിക്കുമെന്നാണ്. മക്കള്‍ ശക്തി കഴകം എന്ന പേര് മാറ്റി പുതിയ പേര് രജിസ്റ്റര്‍ ചെയ്തുവെന്നാണ് അറിയാന്‍ കഴിയുന്നത്. ഓട്ടോറിക്ഷയായിരിക്കും പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണക്കാര്‍ക്ക് വേണ്ടിയാവും താനും പാര്‍ട്ടിയുമെന്ന് പുതിയ പേരിലൂടെയും പാര്‍ട്ടി ചിഹ്നത്തിലൂടെയും താരം പ്രഖ്യാപിക്കുകയാണ്‌

    Read More »
  • NEWS

    24 മണിക്കൂറിനിടെ 22,065 കോവിഡ് കേസുകള്‍

    രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,065 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് 99,06,165 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3,39,820 പേര്‍ നിലവില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരാണ്. ഒരു ദിവസത്തിനിടെ 354 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ 1,43,709 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്. ലോകത്ത് യു.എസ്. കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ.

    Read More »
  • NEWS

    ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

    തൊണ്ടി മുതലായി അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച സി സി ടീവീ ദൃശ്യങ്ങൾ അടങ്ങിയ ഡിവിഡിയുടെ പകര്‍പ്പെടുക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ച് ഇന്ന് ബോധിപ്പിക്കണമെന്ന് കോടതി നവംബർ 12ന് ഉത്തരവിട്ടിരുന്നു. തൊണ്ടിമുതലായി പോലീസ് സമര്‍പ്പിച്ച 2 ഡി വി ഡികള്‍   ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം സമര്‍പ്പിച്ച  ഹര്‍ജിയിലാണ് ഡി വി ഡി പകര്‍പ്പ് ഹാജരാക്കാന്‍ കോടതി കോടതി ഉത്തരവിട്ടിരുന്നത്. മാറ്റം വരുത്താതെ വേണം പകര്‍പ്പെടുക്കാനെന്നും തുറന്ന കോടതിയില്‍ വച്ച് ദ്യശ്യങ്ങള്‍ കണ്ട ശേഷം മാത്രമേ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കാനാവൂ എന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. അല്ലാത്തപക്ഷം വിചാരണ വേളയില്‍ ഡി വി ഡി മാറിപ്പോയെന്ന ആരോപണവുമായി പ്രതികള്‍ രംഗത്തെത്തുമെന്നും കോടതി നിരീക്ഷിച്ചിരുന്നു. കേസ് സെഷന്‍സ് കോടതിയിലേക്ക് വിചാരണക്കായി കമ്മിറ്റ് ചെയ്യാനിരിക്കെ നവംബർ 12ന് കേസ് പരിഗണിച്ച വേളയിലാണ് പുതിയ ഹര്‍ജിയുമായി ശ്രീറാമിന്റെ അഭിഭാഷകന്‍ രംഗത്തെത്തിയത്. കമ്മിറ്റ് നടപടി തടസ്സപ്പെടുത്തുന്ന രീതിയില്‍ പ്രതിയുടെ ഭാഗത്ത് നിന്നുള്ള നീക്കത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 9…

    Read More »
  • NEWS

    മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ അപകട മരണത്തിൽ ദുരൂഹത,സമഗ്ര അന്വേഷണം വേണമെന്ന് കെ സുരേന്ദ്രൻ

    മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ അപകട മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഫേസ്ബുക് പോസ്റ്റിലാണ് സമഗ്ര അന്വേഷണം വേണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടത്. കെ. സുരേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ്- ‘ആദരാഞ്ജലികള്‍… ഈ മരണത്തില്‍ ഒരുപാട് ദുരൂഹതകള്‍ ഉയരുന്നുണ്ട്. ഒരേ ദിശയില്‍ വന്ന് ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതെന്തുകൊണ്ട്? ശക്തമായ അന്വേഷണം ആവശ്യമാണ്. അധികാരത്തിന്റെ അന്തപ്പുരരഹസ്യങ്ങള്‍ അറിയാമായിരുന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു പ്രദീപ്. ഇക്കാര്യം അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെ ഏല്‍പ്പിക്കണമെന്ന് ഡി. ജി. പിയോട് ആവശ്യപ്പെടുന്നു.’ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനും രംഗത്തെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് എതിരെ നിരന്തരം വിമര്‍ശനം ഉയര്‍ത്തിയിട്ടുള്ള മാധ്യമ പ്രവര്‍ത്തകനാണ് എസ് വി പ്രദീപ്. പ്രദീപിനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയെന്നാണ് പുറത്തുവരുന്ന വിവരമെന്നും ദുരൂഹമരണം സംബന്ധിച്ച്‌ സമഗ്ര അന്വേഷണം ആവശ്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അധികം കടകളോ സി സി ടി…

    Read More »
  • NEWS

    എസ് വി പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണം: രമേശ് ചെന്നിത്തല

    തിരുവനന്തപുരം:  മാധ്യമ പ്രവര്‍ത്തകന്‍ എസ്  വി പ്രദീപിന്റെ    അപകടമരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന്   പ്രതിപക്ഷ  നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.  അദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ച  വണ്ടി ഏതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടല്ലന്നാണ് അറിയുന്നത്. അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഉന്നത തല അന്വേഷണം നടത്തണമെന്നും   വസ്തുതകള്‍ പുറത്ത് കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

    Read More »
  • NEWS

    മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ മരണം അന്വേഷിക്കാൻ തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള സംഘം. പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താനായില്ല

    ഇന്നലെ വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിനടുത്തുവെച്ചുണ്ടായ വാഹനാപകടത്തിലാണ് പത്രപ്രവർത്തകനായഎസ്. വി പ്രദീപ് കൊല്ലപ്പെട്ടത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ അതേ ദിശയിൽ വന്ന വാഹനമാണ് ഇടിച്ചത്. അപകടത്തിനു ശേഷം വാഹനം നിർത്താതെ പോയെന്ന് പോലീസ് പറഞ്ഞു. അപകട സ്ഥലത്ത് സി.സി.ടി.വി ക്യാമറ ഉണ്ടായിരുന്നില്ല. ആളൊഴിഞ്ഞ സ്ഥലത്ത് പരിക്കേറ്റു കിടക്കുകയായിരുന്ന പ്രദീപിനെ ഏറെ നേരം കഴിഞ്ഞാണ് കണ്ടെത്തിയത്. അപകടമുണ്ടാക്കിയ വാഹനം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

    Read More »
  • NEWS

    ജയിലിൽ നിന്ന്‌ പരോളില്‍ ഇറങ്ങിയ പ്രതി വയോധികയെ കുത്തിക്കൊന്നു, ഭര്‍ത്താവിനും മകനും ഗുരുതരാവസ്ഥയിൽ…

    ചിറ്റാരിക്കാല്‍: കുടുംബ വഴക്കിനിടെ വയോധികയെ സഹോദരപുത്രനായ യുവാവ് കുത്തിക്കൊലപ്പെടുത്തി. ചെറുപുഴ പഞ്ചായത്തിലെ ജോസ്ഗിരി കട്ടപ്പള്ളിയിലെ പൊട്ടക്കല്‍ പൗലോസിന്റെ ഭാര്യ റാഹേല്‍ (72) ആണ് കൊല്ലപ്പെട്ടത്. പൗലോസിനെയും മകന്‍ ഡേവിഡിനെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. പൗലോസിന്റെ സഹോദര പുത്രന്‍ ബിനോയ് (40) ആണ് കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ അടുത്തിടെ ചീമേനി തുറന്ന ജയിലില്‍ നിന്നും പരോളില്‍ ഇറങ്ങി കുറ്റവാളിയാണ്. സംഭവത്തിന് ശേഷം നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചെറുപുഴ പൊലീസ് എത്തിയാണ് കുത്തേറ്റവരെ ആസ്പത്രിയിലേയ്ക്ക് കൊണ്ടുപോയത്. ബിനോയ് ഒളിവില്‍ പോയി. റാഹേലിന്റെ മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

    Read More »
  • NEWS

    സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 441, എറണാകുളം 343, തൃശൂര്‍ 268, കോട്ടയം 252, തിരുവനന്തപുരം 222, ആലപ്പുഴ 220, കോഴിക്കോട് 219, പാലക്കാട് 190, കൊല്ലം 160, കണ്ണൂര്‍ 136, പത്തനംതിട്ട 133, വയനാട് 61, ഇടുക്കി 47, കാസര്‍ഗോഡ് 15 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,893 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 69,99,865 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി സുമ തമ്പി (72), കോട്ടയം ചങ്ങനാശേരി സ്വദേശിനി സൂസമ്മ (68), എറണാകുളം ചിറ്റേറ്റുകര സ്വദേശി കെ.പി. മുഹമ്മദ് (70), വച്ചക്കല്‍ സ്വദേശിനി ട്രീസ…

    Read More »
  • NEWS

    കൊച്ചിയില്‍ ജോലിക്കാരി ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവം; ദുരൂഹത നീക്കണമെന്ന് വനിതാ കമ്മീഷന്‍

    തിരുവനന്തപുരം: കൊട്ടിയില്‍ ഫ്‌ളാറ്റില്‍ നിന്ന് വീട്ടുജോലിക്കാരി മരിച്ച സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി വനിതാ കമ്മീഷന്‍. കുമാരിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കണമെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ ആവശ്യപ്പെട്ടു. കൊച്ചി നഗരമധ്യത്തിലെ ഫ്‌ളാറ്റിലായിരുന്നു കുമാരി ജോലി ചെയ്തിരുന്നത്. കുമാരി ജോലിചെയ്തിരുന്ന ഫ്ളാറ്റിലെ താമസക്കാരുടെ മൊഴി വനിതാ കമ്മീഷന്‍ രേഖപ്പെടുത്തും. കുമാരിയുടെ മരണം ദുരൂഹമാണ്. ഫ്‌ളാറ്റില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കുമാരി മരിച്ചതെന്നു പറയുമ്പോള്‍ അതിന് കൃത്യമായ തെളിവുകള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ കേസില്‍ ഗൗരവമായ അന്വേഷണം വേണം. കേസിന്റെ അന്വേഷണ ചുമതലയുള്ള എറണാകുളം സെന്‍ട്രല്‍ സി.ഐ.യോട് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിത കമ്മിഷന്‍ ഉത്തരവിട്ടിട്ടുണ്ട്. കേസില്‍ പൊലീസിന് ഇതുവരെ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ജോസഫൈന്‍ കുറ്റപ്പെടുത്തി. തമിഴ്‌നാട് സേലം സ്വദേശിനി കുമാരി(രാജകുമാരി-55)ആണ് ഫ്‌ളാറ്റിന്റെ ആറാംനിലയില്‍നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചത്. കൊച്ചി നഗരമധ്യത്തിലെ ഫ്‌ളാറ്റിലായിരുന്നു കുമാരി ജോലി ചെയ്തിരുന്നത്.

    Read More »
  • NEWS

    ഡോ. കല്‍പറ്റ ബാലകൃഷ്ണന്‍ അന്തരിച്ചു

    തൃശ്ശൂർ: അധ്യാപകനും എഴുത്തുകാരനുമായ ഡോ. കല്‍പറ്റ ബാലകൃഷ്ണന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. അസുഖം ബാധിച്ച്‌ ഒരു മാസത്തോളമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1945 ജൂലൈ നാലിന് കൈതള ഉണ്ണി നീലകണ്ഠ​െന്‍റയും കെ. കാര്‍ത്യായനിയുടെയും മകനായാണ്​ ജനിച്ചത്​. മേമുറി എല്‍.പി സ്കൂള്‍, കല്ലറ എന്‍.എസ്.എസ് ഹൈസ്കൂള്‍, തരിയോട് ഗവ ഹൈസ്കൂള്‍, കോഴിക്കോട് ദേവഗിരി കോളജ്, പാലക്കാട് വിക്ടോറിയ, എറണാകുളം മഹാരാജാസ് എന്നിവിടങ്ങളിലായിരുന്നു പഠനം. കേരള സര്‍വകലാശാലയില്‍ നിന്ന്​ മലയാളം എം.എ രണ്ടാം റാങ്കോടെ വിജയിച്ചു. മലയാള സാഹിത്യത്തിലെ ഗാന്ധിയന്‍ സ്വാധീനത്തെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. എസ്.കെ.എം.ജെ ഹൈസ്കൂള്‍ കല്‍പ്പറ്റ, മാര്‍ അത്തനേഷ്യസ് കോളജ്, തൃശൂര്‍ ശ്രീകേരളവര്‍മ കോളജ്, ശ്രീശങ്കരാചാര്യ സംസ്കൃതം സര്‍വകലാശാല തൃശൂര്‍ പ്രാദേശിക കേന്ദ്രം എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. 1999ല്‍ കേരളവര്‍മയില്‍ നിന്നും വകുപ്പ് മേധാവിയായാണ്​ വിരമിച്ചത്​.കലിക്കറ്റ്​ സര്‍വകലാശാല ബി.എ, എം.എ പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍, റിസര്‍ച്ച്‌ ൈഗഡ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. കേരള കലാമണ്ഡലം സെക്രട്ടറിയായിരുന്നു. കേരള സാഹിത്യ…

    Read More »
Back to top button
error: