NEWS

എകെജി സെന്റർ സ്ഥിതിചെയ്യുന്ന കോർപറേഷൻ വാർഡിൽ യുഡിഎഫിനു വിജയം

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്റർ സ്ഥിതിചെയ്യുന്ന കുന്നുകുഴി കോർപറേഷൻ വാർഡിൽ യുഡിഎഫിനു വിജയം.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മേരി പുഷ്പം 1254 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒലീനയ്ക്ക് 933 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. എന്‍ഡിഎ സ്ഥാനാര്‍ഥി ബിന്ദു 232 വോട്ടുകള്‍ നേടി.

കഴിഞ്ഞ തവണ റിബല്‍ പ്രശ്‌നം നേരിട്ട എല്‍ഡിഎഫാണ് വിജയിച്ചത്.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്,തൃശൂര്‍ കോര്‍പറേഷനുകളില്‍ എല്‍ഡിഎഫ് മികച്ച മുന്നേറ്റം നടത്തുന്നു. കണ്ണൂരില്‍ യുഡിഎഫ് 2 സീറ്റുകള്‍ക്കു മുന്നില്‍. കൊച്ചിയില്‍ യുഡിഎഫിനാണ് ആധിപത്യം.

Back to top button
error: