NEWS

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി വിജയം

തിരുവനന്തപുരം നഗരസഭയിൽ മേയർ കെ.ശ്രീകുമാറിനെ ബിജെപി സ്ഥാനാർഥി ‌ഡി.ജി.കുമാരൻ പരാജയപ്പെടുത്തി. കരിക്കകം വാർഡിലാണ് ശ്രീകുമാർ പരാജയപ്പെട്ടത്.

അതേസമയം, ആന്തൂരിൽ എല്ലാ സീറ്റിലും വിജയിച്ച് എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പുവരുത്തി. പ്രതിപക്ഷമില്ലാതെയാണ് ഇവിടെ എൽഡിഎഫിന്റെ ജയം. തൊടുപുഴയിൽ മൽസരിച്ച ഏഴു വാർഡിൽ അഞ്ചിടത്തും ജോസഫിന്റെ സ്ഥാനാർഥികൾ പരാജയപ്പെട്ടു. ജോസ് വിഭാഗം മൽസരിച്ച നാലു സീറ്റിൽ രണ്ടിടത്ത് വിജയിച്ചു.

Signature-ad

മലപ്പുറം ജില്ലയിലെ നഗരസഭകളിൽ 9 എണ്ണത്തിൽ യുഡിഎഫും 3 എണ്ണത്തിൽ എൽഡിഎഫും ലീഡ് ചെയ്യുന്നു. പെരിന്തൽമണ്ണയിൽ ഭരണമുറപ്പിച്ച എൽഡിഎഫ് പൊന്നാനിയിലും തിരൂരിലും ലീഡ് ചെയ്യുന്നു. ഭരണം അവസാനിക്കുമ്പോഴത്തെ അതേ സ്ഥിതി. കഴിഞ്ഞ തവണ ജനകീയ മുന്നണി ആദ്യം ഭരണം പിടിച്ച കൊണ്ടോട്ടിയിൽ യുഡിഎഫ് മുന്നേറ്റം. ജനകീയ മുന്നണി കാരണം തുടക്കത്തിൽ തൃശങ്കുവിലായിരുന്ന പരപ്പനങ്ങാടിയിലും യുഡിഎഫ് ലീഡ്. മറ്റിടങ്ങളിൽ യുഡിഎഫ് നിലനിർത്തുമെന്ന് സൂചന.

കൊല്ലം കോർപറേഷനിൽ എൽഡിഎഫ് ഭരണം നിലനിർത്തുന്നു. ആകെയുള്ള 55 ഡിവിഷനുകളിൽ ഇതുവരെ 31 ഡിവിഷനുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു. യുഡിഎഫ് 8 ഡിവിഷനുകളിൽ ജയിച്ചു. നിലവിൽ 2 സീറ്റുണ്ടായിരുന്ന ബിജെപിയുടെ സീറ്റുനില 6 ആയി ഉയർന്നു. എസ്ഡിപിഐ ഒരു സീറ്റിലും വിജയിച്ചു.

Back to top button
error: