NEWS

കേരളത്തിലും ബിജെപി വളരുന്നു, വരും വര്‍ഷങ്ങളില്‍ പിടിച്ചെടുക്കും, പൂര്‍ണ വിശ്വാസത്തോടെ മുന്നേറുക: കൃഷ്ണകുമാര്‍

സിനിമകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കൃഷ്ണകുമാറിനെയും കുടുംബത്തിനേയും മലയാളികള്‍ക്ക് പരിചിതമാണ്. ബിജെപിയുടെ ഈ തവണത്തെ താരപ്രചാരകനെന്ന് നമുക്ക് കൃഷ്ണകുമാറിനെ വിശേഷിപ്പിക്കാം. മാത്രമല്ല വിശ്വസിക്കുന്ന പ്രസ്ഥാനവും, ആ പ്രസ്ഥാനത്തിന് വേണ്ടി മത്സരരംഗത്ത് ഇറങ്ങിയ സ്ഥാനാര്‍ത്ഥിയും ഒരിക്കലും തോല്‍വിയെ മുഖാമുഖം കാണരുതെന്ന വാശിയോടെയാണ് ഇലക്ഷന്‍ പ്രചാരകര്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തവണ ആക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ വ്യക്തിയാണ് നടനായ കൃഷ്ണകുമാര്‍. ബിജെപി ക്ക് വേണ്ടി പ്രചാരണരംഗത്ത് സജീവമായി താരം പ്രവര്‍ത്തിച്ചിരുന്നു.

ഈ തവണ കേരളത്തില്‍ താമര വിരിയുമെന്നും തിരുവനന്തപുരത്ത് 51 ലധികം സീറ്റുകള്‍ ബിജെപി നേടുമെന്നുമായിരുന്നു താരം പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഭരണം വീണ്ടും നിലനിര്‍ത്തിയ എല്‍ഡിഎഫിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.

തിരുവനന്തപുരം കോര്‍പറേഷന്‍ ജയിച്ച ഇടതുപക്ഷ മുന്നണ്ണിക്ക് അഭിനന്ദനങള്‍. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നയിച്ച എന്‍ഡിഎ മുന്നണിക്കും അഭിനന്ദനങള്‍. യുഡിഎഫിനേ പറ്റി ഒന്നും പറയാനില്ല. കഴിഞ്ഞ തവണ 34 സീറ്റ് ഉണ്ടായിരുന്ന എന്‍ഡിഎ മികച്ച പ്രകടനത്തിലൂടെ 35 സീറ്റാക്കി ഉയര്‍ത്തി. ഭരണ പ്രതിപക്ഷ മുന്നണികള്‍ തമ്മിലുള്ള ഒത്തുകളിയും, വോട്ടേഴ്സ് ലിസ്റ്റിലെ ക്രമക്കേടുകളെയും മറികടന്നു 35 സീറ്റുകള്‍ നേടുമ്പോള്‍ എന്‍ഡിഎയുടെ പ്രത്യേകിച്ചു ബിജെപി നേതാക്കള്‍, സംഘപ്രവര്‍ത്തകര്‍, ശക്തരായ സ്ഥാനാര്‍ഥികള്‍, പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച അനേകം വ്യക്തികള്‍, മീഡിയ, സോഷ്യല്‍ മീഡിയ സഹോദരങ്ങള്‍, നല്ലവരായ ലക്ഷോപലക്ഷം വോട്ടര്‍മാര്‍ക്കും എല്ലാത്തിനും ഉപരി ദൈവത്തിനും നന്ദി.

ഒരു കാര്യം ഉറപ്പായി ഇന്ത്യയില്‍ മുഴുവനായും കാണുന്നത് പോലെ കേരളത്തിലും ബിജെപി വളരുന്നു. ബിജെപിയുടെ മുന്നേറ്റമാണ് ഇന്നത്തെ പ്രധാന വാര്‍ത്ത. ഇനി വരും ദിനങ്ങളില്‍ കാണാന്‍ പോകുന്നത് എല്‍ഡിഎഫ്+യുഡിഎഫ് മത്സരമായിരിക്കും. ഇന്ന് ജയിച്ചവരും, തോറ്റവരും നാടിന്റെയും, നാട്ടുകാരുടേയും നന്മക്കായി അതിശക്തമായി പ്രവര്‍ത്തിക്കുക, പ്രയത്‌നിക്കുക.

എല്ലാം അവസാനിച്ചു എന്ന് കരുതുന്നിടത്തുന്നാണ് പലതും തുടങ്ങുന്നത്. പാര്‍ലിമെന്റില്‍ 2 സീറ്റില്‍ നിന്നും 300 സീറ്റിലേക്ക് കുതിച്ച ബിജെപി, കേരളവും വരും വര്‍ഷങ്ങളില്‍ പിടിച്ചെടുക്കും. പൂര്‍ണ വിശ്വാസത്തോടെ മുന്നേറുക. നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും ഇതായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം.

അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരം നിലനിർത്തി എൽഡിഎഫ്. കോർപ്പറേഷനിൽ 51 സീറ്റുകളിലാണ് എൽഡിഎഫ് ജയിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബിജെപി 34 സീറ്റുകൾ നേടി. പത്തു സീറ്റുകളിൽ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. മുൻവർഷത്തെ അപേക്ഷിച്ച് 11 സീറ്റുകൾ യുഡിഎഫിന് കൈമോശം വന്നു.മൂന്ന് സ്വതന്ത്രരും കോർപ്പറേഷനിൽ വിജയിച്ചിട്ടുണ്ട്.

സിപിഎം ഉയർത്തിയ രാഷ്ട്രീയത്തിന്റെ ജയമാണിത് എന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എൽഡിഎഫിനും മുഖ്യമന്ത്രിക്കുമെതിരായ ദുഷ്പ്രചരണം ജനം തള്ളി. വിഷലിപ്തമായ അപവാദ പ്രചരണങ്ങൾ ആണ് സിപിഎമ്മിനെതിരെ ഉണ്ടായത്. എന്നാൽ ശരിയായ മൂല്യങ്ങൾക്ക്‌ ഒപ്പം നിൽക്കാനാണ് ജനങ്ങൾ തീരുമാനിച്ചതെന്ന് സിപിഎം വ്യക്തമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker