പാർട്ടിയിൽ എല്ലാം നല്ല രീതിയിൽ തന്നെ അവസാനിക്കുമെന്നു കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തനിക്കെന്നും കോൺഗ്രസിൽ ശുഭപ്രതീക്ഷയാണുള്ളതെന്നും മുരളീധരൻ പറഞ്ഞു.
പാർട്ടിയിലെ പരാജയ കാര്യങ്ങൾ അടുത്ത രാഷ്ട്രീയ കാര്യ സമിതിയിൽ വിശദമായി ചർച്ച ചെയ്യും. അതിനു ശേഷം ഭാവി പരിപാടികൾ നിശ്ചയിക്കും. രാഷ്ട്രിയകാര്യ സമിതിയിലെ വിമർശനങ്ങൾ സ്വാഭാവികമാണ്.
വിമർശനങ്ങളാണ് പാർട്ടിയെ മുന്നോട്ട് നയിക്കുന്നതെന്നും മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.