ഭരണപക്ഷത്തെ 2 പ്രമുഖർ കർഷകർക്കൊപ്പം ,ചൂട് ചോരാതെ പ്രക്ഷോഭം

കടുത്ത തണുപ്പിനെ അതിജീവിച്ച് കർഷക പ്രക്ഷോഭം മുന്നേറുന്നു .പ്രക്ഷോഭം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് പ്രവേശിച്ചപ്പോൾ ഭരണ പക്ഷത്താണ് അസ്വാരസ്യങ്ങൾ .ഹരിയാനയിൽ നിന്നുള്ള മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഭീരേന്ദർ സിങ് കർഷക പ്രക്ഷോഭത്തോടൊപ്പം ചേർന്നു .എൻഡിഎ സഖ്യകക്ഷി രാഷ്ട്രീയ ലോകതാന്ത്രിക് പാർട്ടി നേതാവ് ഹനുമാൻ ബെനിവാൾ എംപി മൂന്ന് പാർലമെന്ററി സമിതികളിൽ നിന്ന് രാജിവച്ചു .

രാജസ്ഥാനിലെ നാഗോറിൽ നിന്നുള്ള എംപിയാണ് ഹനുമാൻ .ഈ മാസം 26 ന് 2 ലക്ഷം കർഷകരുമായി ഡൽഹിയിലേക്ക് മാർച്ച് നടത്തുമെന്ന് ഹനുമാൻ പ്രഖ്യാപിച്ചു .പ്രക്ഷോഭത്തിനിടെ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഞായറാഴ്ച ഒരു ലക്ഷം ഗ്രാമങ്ങളിൽ ശ്രദ്ധാഞ്ജലി സമരങ്ങൾ നടക്കും .

ഇതിനിടെ കർഷക പ്രക്ഷോഭത്തിനെതിരെ കേന്ദ്ര സർക്കാരും ബിജെപിയും നടത്തുന്ന പ്രാചരണങ്ങൾക്ക് തടയിടാൻ സിപിഐഎം തീരുമാനിച്ചു .കർഷക സമരത്തിന് സമ്പൂർണ പിന്തുണ നല്കാൻ ആണ് സിപിഐഎം പോളിറ്റ് ബ്യൂറോയുടെ തീരുമാനം .

Leave a Reply

Your email address will not be published. Required fields are marked *