കൊടുവള്ളിയിൽ കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അബു ലൈസ് യുഡിഎഫ് ആഹ്ളാദ പ്രകടനത്തിൽ

കാരാട്ട് ഫൈസലിന്റെ വിജയ റാലിയിൽ സിപിഐഎം പതാക ഉപയോഗിച്ചതിന് പിന്നാലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ആഹ്ളാദ പ്രകടനവും വിവാദത്തിൽ .കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി ആഹ്ളാദ പ്രകടനത്തിൽ പങ്കെടുത്തതാണ് വിവാദമായത് .കൊടുവള്ളി മോഡേൺ ബാസാർ ഡിവിഷനിൽ ആണ് കള്ളക്കടത്ത് കേസിലെ പ്രതി യുഡിഎഫ് സ്ഥാനാർത്ഥിക്കൊപ്പം പ്രകടനത്തിൽ പങ്കെടുത്തത് .

യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പി കെ സുബൈറിന്റെ വിജയാഹ്ളാദ പ്രകടനത്തിൽ ആണ് അബു പങ്കെടുത്തത് .വര്ഷങ്ങളോളം വിദേശത്ത് ഒളിവിൽ കഴിഞ്ഞ വ്യക്തിയാണ് അബു ലൈസ് .തൃശ്ശൂരിൽ ഒരു ബന്ധു വീട്ടിൽ വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആണ് ഡി ആർ ഐ സംഘം ഇയാളെ അറസ്റ്റ് ചെയ്തത് .കൊഫെപോസ പ്രകാരം 7 മാസം ഇയാൾ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു .

നഗരസഭയിൽ യുഡിഎഫ് കോൺഗ്രസിന് നൽകിയ 10 സീറ്റുകളിൽ ഒന്നായിരുന്നു മോഡേൺ ബാസാർ ഡിവിഷൻ .ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു .എന്നാൽ പി കെ സുബൈർ വിമത ഭീഷണി ഉയർത്തി .തുടർന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയെ പിൻവലിച്ച് സ്വതന്ത്രന് പിന്തുണ പ്രഖ്യാപിക്കുക ആയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *