2021 ലെ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷ വിജ്ഞാപനം പുറപ്പെടുവിച്ചു

2021 മാര്‍ച്ചില്‍ നടക്കുന്ന രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. 2021 മാര്‍ച്ച് 17-ാം തീയതി ആരംഭിച്ച് മാര്‍ച്ച് 30-ാം തീയതി അവസാനിക്കത്തക്ക വിധമാണ് പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളത്. 2021 മാര്‍ച്ചിലെ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷ ആരംഭിക്കുന്നത് രാവിലെ 9.40 ന് ആയിരിക്കും. പ്രായോഗിക പരീക്ഷയുടെ തീയതി പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കും. രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് പിഴ കൂടാതെ ഫീസ് അടക്കാനുള്ള അവസാന തീയതി 04-01-2021. പിഴയോട് കൂടി ഫീസടയ്ക്കാനുള്ള തീയതി 08-01-2021

പരീക്ഷത്തീയതിയും വിഷയവും ചുവടെ നല്‍കിയിരിക്കുന്നതിന് പ്രകാരമാണ്

17-03-2021 (ബുധന്‍)
ബയോളജി, ഇലക്ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃത സാഹിത്യ, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ്

18-03-2021 (വ്യാഴം)
പാര്‍ട്ട് 2 ലാംഗ്വേജസ്, കംപ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കംപ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി

19-03-2020 (വെള്ളി)
കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്റ് കള്‍ച്ചറല്‍, ബിസിനസ്സ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്

22-03-2021 (തിങ്കള്‍)
മാത്തമാറ്റിക്‌സ്, പാര്‍ട്ട് 3 ലാംഗ്വേജസ്, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി

23-03-2021 (ചൊവ്വാ)
ജിയോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്‍ന്‍സി

24-03-2021 (ബുധന്‍)
പാര്‍ട്ട് 1 ഇംഗ്ലീഷ്

25-03-2021 (വ്യാഴം)
ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിക്‌സ്

29-03-2021 (തിങ്കള്‍)
ഫിസിക്‌സ്, ഇക്കണോമിക്‌സ്

30-03-2021 (ചൊവ്വ)
സോഷ്യോളജി, ആന്ത്രോപോളജി, ഇലക്ട്രോണിക് സര്‍വ്വീസ് ടെക്‌നോളജി, ഇലക്ട്രോണിക് സിസ്റ്റംസ്‌

Leave a Reply

Your email address will not be published. Required fields are marked *