Lead NewsNEWS

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലീസിനെ ഭീഷണിപ്പെടുത്തി കെപിസിസി സെക്രട്ടറി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ജനങ്ങള്‍ മാസ്‌ക് വെയ്ക്കണമെന്ന പ്രസ്താവന പുറത്തിറക്കിയത്. എന്നാല്‍ പലരും ആ പ്രസ്താവനയെ പലപ്പോഴും അവഗണിക്കുകയാണ്.ഇപ്പോഴിതാ മാസ്‌ക് ധരിക്കാതെ റോഡിന് നടുവില്‍ നിന്ന വ്യക്തിയെ ചോദ്യം ചെയ്ത പോലീസിന് ഞാന്‍ ആരാണെന്ന് നിങ്ങളുടെ എസ്.പിയോട് ചോദിക്കൂ എന്ന മഫുപടിയായിരുന്നു ലഭിച്ചത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് പോലീസ് കേസെടുത്തു.

കെപിസിസി സെക്രട്ടറി നാട്ടകം സുരേഷിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം കോട്ടയം ഈരയില്‍ക്കടവ് റോഡിലാണ് സംഭവം. മാസ്‌ക് ധരിക്കാതെ സാമൂഹിക അകലം പാലിക്കാതെ സുഹൃത്തിനൊപ്പം റോഡില്‍ നില്‍ക്കുകയായിരുന്ന ഇവരുടെ അടുത്ത് എത്തിയ വനിത പോലീസ് സംഘം സാമൂഹിക അകലം പാലിച്ച് മാസ്‌ക് ധരിച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വേണം നില്‍ക്കാന്‍ എന്ന് പറഞ്ഞു. തുടര്‍ന്ന് ഇരുവരുടേയും പേരും വിലാസവും ചോദിച്ചു.

പേര് പറഞ്ഞ ശേഷം വിലാസം പറയാന്‍ കെപിസിസി സെക്രട്ടറി തയ്യാറായില്ല. പോലീസ് ഉദ്യേഗസ്ഥന്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ നിങ്ങളുടെ എസ്പിയോട് ചോദിച്ച് മനസ്സിലാക്കാനായിരുന്നു മറുപടി. പോലീസുകാരോട് അപമര്യാദയായി പെരുമാറിയതിനാലും ഇദ്ദേഹത്തിനെതിരെ ഡിവൈഎസ്പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെപിസിസി സെക്രട്ടറിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Back to top button
error: