ഓക്സ്ഫോർഡ് സർവകലാശാലയും ആസ്ട്രസെനകയും സംയുക്തമായി വികസിപ്പിച്ചെടുത്ത കൊവീഷീൽഡിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് ഉടൻ അനുമതി ലഭിക്കുമെന്ന് സൂചന. അടുത്ത ആഴ്ച തന്നെ അനുമതി ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
വാക്സിന് ബ്രിട്ടനിൽ ഉടൻ അനുമതി ലഭിക്കുമെന്നാണ് വിവരം. ഇതിന് പിന്നാലെ തന്നെ ഇന്ത്യയിലും അനുമതി നൽകിയേക്കും എന്നാണ് റിപ്പോർട്ട്.
ജനുവരി ആദ്യം തന്നെ ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ ആരംഭിക്കുമെന്നാണ് വിവരം. ഫൈസർ, ഇന്ത്യയിലെ പ്രാദേശിക വാക്സിൻ നിർമ്മാതാക്കൾ ബയോടെക് എന്നിവർ അടിയന്തരമായി അനുമതി വേണം എന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടുണ്ട്. എന്നാൽ തദ്ദേശീയ കോവിഡ് വാക്സിൻ കോവാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിലാണ്. അതുകൊണ്ടുതന്നെ അനുമതിക്ക് സമയമെടുത്തേക്കും.