Month: December 2020
-
NEWS
ഇന്ന് 4905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
3463 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 65,169; ഇതുവരെ രോഗമുക്തി നേടിയവര്‍ 6,72,196 കഴിഞ്ഞ 24 മണിക്കൂറിനിടെ 46,116 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 4 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 605, കോഴിക്കോട് 579, മലപ്പുറം 517, കോട്ടയം 509, കൊല്ലം 501, പത്തനംതിട്ട 389, തൃശൂര്‍ 384, തിരുവനന്തപുരം 322, കണ്ണൂര്‍ 289, ആലപ്പുഴ 231, വയനാട് 231, പാലക്കാട് 230, ഇടുക്കി 81, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,116 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.64 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ…
Read More » -
Lead News
ഫ്ലാറ്റിൽ തനിക്ക് നേരെ നടന്നത് ഗുണ്ടാ ആക്രമണമെന്ന് നടി മീനു മുനീർ, പോലീസിനെതിരെയും ആരോപണം -വീഡിയോ
തനിക്കെതിരെ നടന്നത് ഗുണ്ടാ ആക്രമണമെന്ന് നടി മീനു മുനീർ. ആലുവ ദേശത്തെ ഫ്ലാറ്റിൽ ആണ് സംഭവം നടന്നത്. കാർ പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മർദ്ധിക്കുക ആയിരുന്നു എന്നാണ് പരാതി. പാർക്കിംഗ് അനധികൃതമായി കെട്ടിയടിച്ചതിനെ താൻ ചോദ്യം ചെയ്തിരുന്നു. ഇതാണ് മർദ്ദനത്തിൽ കലാശിച്ചത് എന്ന് മീനു പറയുന്നു.സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് ഇടപെട്ടില്ലെന്നും മീനു ആരോപിക്കുന്നു. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം നടക്കുക ആണെന്നാണ് പോലീസ് പറയുന്നത്. മീനു മുനീർ തുറന്ന് പറയുന്നു -വീഡിയോ
Read More » -
Lead News
ശാഖാ കുമാരിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി; കൊലപാതകം ആസൂത്രിതമെന്ന് പോലീസ്
കാരക്കോണത്ത് കൊല്ലപ്പെട്ട ശാഖാ കുമാരിയുടെ പോസ്റ്റ്‌മോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായി. കൊലപാതകം ആസൂത്രിതമെന്നും ശ്വാസം മുട്ടിച്ച ശേഷം ഷോക്കടിച്ച് കൊന്നതാണെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. സംഭവത്തില്‍ അരുണിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ശനിയാഴ്ച പുലര്‍ച്ചെയോടെ കൊലപാതകം നടന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. വീട്ടില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറകളും കണ്ടെത്തി. കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പോലീസ് കൂടൂതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് സൂചന. ക്രിസ്മസ് ട്രീയില്‍ ദീപാലങ്കാരത്തിനായി വാങ്ങിയ വയറിനുള്ളില്‍ പെട്ട് ശാഖയ്ക്ക് ഷോക്കേല്‍ക്കുകയായിരുന്നു എന്നാണ് അരുണ്‍ നാട്ടുകാരോട് പറഞ്ഞത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ മൃതദേഹത്തിലെ തെളിവുകളാണ് അരുണിനെ സംശയിക്കാന്‍ ഡോക്ടര്‍മാരെ ഇടയാക്കിയത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ശാഖാ കുമാരിയില്‍ നിന്ന് ധാരാളം പണം അരുണ്‍ കൈപ്പറ്റിയതായി പോലീസിന് വ്യക്തമായിട്ടുണ്ട്. മറ്റു സ്വത്തുക്കള്‍ കൂടി തട്ടിയെടുക്കാന്‍ ആയിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ് വിവരം. രണ്ടു മാസങ്ങള്‍ക്കു മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തില്‍ അരുണിന്റെ ബന്ധുക്കള്‍ പങ്കെടുത്തിരുന്നില്ല.
Read More » -
Lead News
ആരോഗ്യനില തൃപ്തികരം; രജനീകാന്ത് ആശുപത്രി വിട്ടു
തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ആശുപത്രി വിട്ടു. ഭയപ്പെടത്തക്ക ഒന്നുമില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു രജനിയെ ഡിസ്ചാര്‍ജ് ചെയ്തത്. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദം സാധാരണ നിലയില്‍ ആയിട്ടുണ്ടെന്നും സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. രക്തസമ്മര്‍ദത്തിലെ ഏറ്റക്കുറച്ചിലിനെ തുടര്‍ന്ന് ഡിസംബര്‍ 25ന് രാവിലെയാണ് രജനിയെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണ്ണാത്തെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്ത് ദിവസമായി ഹൈദരാബാദിലാണ് രജീനികാന്ത്. ഇതിനിടയിലാണ് ആരോഗ്യനില വഷളായത്.
Read More » -
Lead News
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് രോഗി തൂങ്ങിമരിച്ച നിലയില്‍
കൊച്ചി: കോവിഡ് രോഗി മരിച്ചനിലയില്‍. തൃക്കാക്കര കണ്ണമ്പുഴ പള്ളിപ്പാട്ട് റോഡ് സ്വദേശി ലൂയിസ് തോമസിനെയാണ് (61) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പാണ് കോവിഡ് പോസിറ്റാവ് ആയ ഇയാളെ തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. രാത്രി 12.30 വരെ ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. രാവിലെ ആറുമണിയോടെ ചെന്നപ്പോള്‍ കിടപ്പുമുറിയില്‍ത്തന്നെ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു.
Read More » -
Lead News
വീണ്ടും വാഹനരേഖകളുടെ കാലാവധി നീട്ടി സര്‍ക്കാര്‍
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാഹനരേഖകളുടെ കാലാവധി വീണ്ടും നീട്ടി സര്‍ക്കാര്‍. 2020 ഫെബ്രുവരി ഒന്നിനുശേഷം കാലാവധി തീര്‍ന്ന വാഹന രേഖകളുടെ സാധുത 2021 മാര്‍ച്ച് 31വരെയാണ് നീട്ടിയിരിക്കുന്നത്. ഡ്രൈവിങ് ലൈസന്‍സ്, പെര്‍മിറ്റ്, ഫിറ്റ്‌നസ്, താല്‍കാലിക റജിസ്‌ട്രേഷന്‍ എന്നിവയുടെ കാലാവധിയാണ് നീട്ടുന്നത്. വാഹന രേഖകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ ചരക്കു വാഹനങ്ങളുടെയുടെയും സ്വകാര്യ ബസ്സുകളുടെയും ഉടമകള്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിച്ചു. അതിന്റെകൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തീരുമാനം. നേരത്തെ ഈ ഡിസംബര്‍ വരെയാണ് കാലാവധി നീട്ടിയിരുന്നത്.
Read More » -
Lead News
മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; 6 പേര്‍ അറസ്റ്റില്‍
മോഷണം ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. സൈജദ് ഖാന്‍(30)നെയാണ് ആറ് പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നത്. മുംബൈ സാന്താക്രൂസ് മേഖലയിലാണ് സംഭവം. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്ന ശേഷം നിര്‍ത്തിയിട്ട ഓട്ടോയില്‍ ഉപേക്ഷിക്കുകയായിരുന്നു. രാവിലെ സഹോദരന്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികളായ ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.
Read More » -
Lead News
പ്രതികൾ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ അഭയ ആരോടും ഒന്നും പറയുമായിരുന്നില്ല, പകരം അവർ അവളെ കൊന്നു, അഭയയുടെ സഹോദരൻ ബിജു തോമസ്
തെറ്റായ രീതിയിൽ നിൽക്കുന്ന പുരോഹിതരെയും കന്യാസ്ത്രീയും കണ്ടെങ്കിലും അവർ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിൽ അഭയ ആരോടും അത് പറയുമായിരുന്നില്ലെന്ന് അഭയയുടെ സഹോദരൻ ബിജു തോമസ്. പക്ഷേ അഭയ മിണ്ടരുത് എന്നാണ് അവർ ആഗ്രഹിച്ചത്. അവസാനം സംഭവത്തിൽ ദൈവം ഇടപെട്ടുവെന്നും ബിജു തോമസ് കൂട്ടിച്ചേർത്തു. അഭയ മഠത്തിൽ ചേരുന്നതിനോട് തനിക്ക് യോജിപ്പില്ലായിരുന്നു. എന്നാൽ കന്യാസ്ത്രീ ആകണം എന്നത് അഭയയുടെ നിർബന്ധമായിരുന്നു. തീരുമാനം പുന:പരിശോധിക്കാൻ താൻ ആവശ്യപ്പെട്ടു. എന്നാൽ പാവങ്ങളെ ശുശ്രൂഷിക്കാൻ ഉള്ള ഏറ്റവും നല്ല മാർഗം ഇതാണെന്ന് അഭയ പറഞ്ഞു. മതപഠനം അവസാനിപ്പിക്കാനും വീട്ടിൽ വന്ന് വിവാഹം കഴിക്കാനും താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കന്യാസ്ത്രീ ആയതിനാൽ ഇനി തിരിഞ്ഞുനോട്ടം ഇല്ലെന്നാണ് അഭയ പറഞ്ഞത്. അഭയ മരിക്കുമ്പോൾ താൻ ഗുജറാത്തിൽ ഒരു മാനേജ്മെന്റ് കോഴ്സ് ചെയ്യുകയായിരുന്നു. അഭയയ്ക്ക് നിർഭാഗ്യകരമായ ചിലത് സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് അഭയയുടെ സുഹൃത്തിന് കത്ത് തനിക്ക് വന്നിരുന്നു. മരണവിവരമറിഞ്ഞ് നാട്ടിലെത്തി മോർച്ചറിയിൽ വന്നപ്പോൾ ഒരാൾ വന്ന് അഭയയെ കൊന്നതാണ് എന്നു പറഞ്ഞു-ബിജു…
Read More » -
LIFE
അകലങ്ങളിൽ ഇരുന്ന് അടുപ്പം ഉണ്ടാക്കുന്നതെങ്ങനെ? അകലെ ഇരിക്കുന്നവർക്കുമില്ലേ രസകരമായ പ്രണയം?
അകലങ്ങളിൽ ഇരുന്നുള്ള പ്രണയം ആധുനികകാലത്ത് ചെറുതല്ലാത്ത വെല്ലുവിളിയാണ്. അകന്നിരിക്കുമ്പോൾ ഇരുവരും പ്രണയത്താൽ കെട്ടപ്പെട്ടവർ ആയിരിക്കുന്നത് എങ്ങനെ? വിളിയും ചാറ്റും ഉണ്ടെങ്കിൽ എല്ലാം ആയി എന്ന് കരുതേണ്ടതില്ല. വൈകാരികമായ അടുപ്പം ഉള്ള എന്തെങ്കിലും പരസ്പരം പങ്കിടുന്നത് നന്നാവും. അതൊരു പക്ഷേ ഒരു പെർഫ്യൂം ആകാം, ഒരു ചെറിയ സമ്മാനം ആകാം. നിങ്ങൾ തൊട്ടടുത്തുണ്ട് എന്ന വൈകാരിക അനുഭവം അത് നൽകും. എപ്പോഴും മിണ്ടുക എന്നുള്ളതല്ല എങ്ങനെ മിണ്ടുന്നു എന്നുള്ളതിലാണ് കാര്യം.എത്ര സംസാരിക്കുന്നു എന്നതിലല്ല കാര്യം, എന്ത് സംസാരിക്കുന്നു എന്നതിലാണ്. പരസ്പരം മനസ്സിലാകുന്ന രീതിയിൽ സംസാരിക്കുക. സന്തോഷത്തിന് താക്കോൽ ആശയവിനിമയത്തിൽ ആണ്. വിശ്വാസം ഒരു ബന്ധത്തിന്റെ ആണിക്കല്ലാണ്. അകന്നിരിക്കുന്ന ബന്ധങ്ങളിൽ നെഗറ്റീവ് ചിന്തകൾക്ക് ധാരാളം ഇടമുണ്ട്. ഈ സാഹചര്യത്തിൽ മനസ്സ് തുറന്നു സംസാരിക്കുക എന്നതാണ് സുപ്രധാനമായ കാര്യം. നമ്മൾ നമ്മളെ വിശ്വസിക്കുക എന്നതാണ് ആദ്യത്തെ കടമ. പങ്കാളിയുമായി പഴയ ഓർമ്മകൾ പങ്കു വെക്കുക മാത്രമല്ല പുതിയ ഓർമ്മകൾ ഉണ്ടാക്കുക കൂടി വേണം. ഇപ്പോൾ സിനിമകളൊക്കെ…
Read More » -
LIFE
‘വിക്രം വേദ’ ഹിന്ദി റീമേക്ക്; ഹൃത്വിക്ക് റോഷനും സെയ്ഫ് അലി ഖാനും വരുന്നു
വിജയ് സേതുപതിയും മാധവനും ഒരുമിച്ചഭിനയിച്ച വിക്രം വേദ എന്ന ചിത്രം ആരാധകര്‍ക്കിടയില്‍ ഏറെ സ്വികാര്യത നേടിയിരുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് വരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഷാരുഖ് ഖാന്‍ അടക്കമുള്ള താരങ്ങളാണ് ഹിന്ദി റീമേക്കില്‍ അഭിനയിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോഴിതാ ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനുമായിരിക്കും വിക്രം വേദയിലെ പ്രധാന വേഷത്തിലെത്തുകയെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലെ ട്രെഡ് അനലിസ്റ്റായ രമേശ് ബാലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വിജയ് സേതുപതിയുടെ കഥാപാത്രത്തെയാണ് ഹൃത്വിക് റോഷന്‍ അവതരിപ്പിക്കുക. മാധവന്‍ അവതരിപ്പിച്ച വേഷത്തിലാണ് സെയ്ഫ് അലി ഖാന്‍ എത്തുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരൊക്കെയെന്നത് വ്യക്തമായിട്ടില്ല. പുഷ്കറും ഗായത്രിയും ചേര്‍ന്നായിരുന്നു തമിഴ് ചിത്രം സംവിധാനം ചെയ്തത്. ഹിന്ദി റീമേക്കും ഇവര്‍ തന്നെയാണ് സംവിധാനം ചെയ്യുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് നീരജ് പാണ്ഡെയാണ്.
Read More »