Lead NewsNEWS

പ്രതികൾ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ അഭയ ആരോടും ഒന്നും പറയുമായിരുന്നില്ല, പകരം അവർ അവളെ കൊന്നു, അഭയയുടെ സഹോദരൻ ബിജു തോമസ്

തെറ്റായ രീതിയിൽ നിൽക്കുന്ന പുരോഹിതരെയും കന്യാസ്ത്രീയും കണ്ടെങ്കിലും അവർ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിൽ അഭയ ആരോടും അത് പറയുമായിരുന്നില്ലെന്ന് അഭയയുടെ സഹോദരൻ ബിജു തോമസ്. പക്ഷേ അഭയ മിണ്ടരുത് എന്നാണ് അവർ ആഗ്രഹിച്ചത്. അവസാനം സംഭവത്തിൽ ദൈവം ഇടപെട്ടുവെന്നും ബിജു തോമസ് കൂട്ടിച്ചേർത്തു.

അഭയ മഠത്തിൽ ചേരുന്നതിനോട് തനിക്ക് യോജിപ്പില്ലായിരുന്നു. എന്നാൽ കന്യാസ്ത്രീ ആകണം എന്നത് അഭയയുടെ നിർബന്ധമായിരുന്നു. തീരുമാനം പുന:പരിശോധിക്കാൻ താൻ ആവശ്യപ്പെട്ടു. എന്നാൽ പാവങ്ങളെ ശുശ്രൂഷിക്കാൻ ഉള്ള ഏറ്റവും നല്ല മാർഗം ഇതാണെന്ന് അഭയ പറഞ്ഞു.

മതപഠനം അവസാനിപ്പിക്കാനും വീട്ടിൽ വന്ന് വിവാഹം കഴിക്കാനും താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കന്യാസ്ത്രീ ആയതിനാൽ ഇനി തിരിഞ്ഞുനോട്ടം ഇല്ലെന്നാണ് അഭയ പറഞ്ഞത്.

അഭയ മരിക്കുമ്പോൾ താൻ ഗുജറാത്തിൽ ഒരു മാനേജ്മെന്റ് കോഴ്സ് ചെയ്യുകയായിരുന്നു. അഭയയ്ക്ക് നിർഭാഗ്യകരമായ ചിലത് സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് അഭയയുടെ സുഹൃത്തിന് കത്ത് തനിക്ക് വന്നിരുന്നു. മരണവിവരമറിഞ്ഞ് നാട്ടിലെത്തി മോർച്ചറിയിൽ വന്നപ്പോൾ ഒരാൾ വന്ന് അഭയയെ കൊന്നതാണ് എന്നു പറഞ്ഞു-ബിജു തോമസ് കൂട്ടിച്ചേർത്തു.

Back to top button
error: