Lead NewsNEWS

മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; 6 പേര്‍ അറസ്റ്റില്‍

മോഷണം ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. സൈജദ് ഖാന്‍(30)നെയാണ് ആറ് പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നത്. മുംബൈ സാന്താക്രൂസ് മേഖലയിലാണ് സംഭവം.

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്ന ശേഷം നിര്‍ത്തിയിട്ട ഓട്ടോയില്‍ ഉപേക്ഷിക്കുകയായിരുന്നു. രാവിലെ സഹോദരന്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികളായ ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

Back to top button
error: