Month: December 2020
-
Lead News
മുരളീധര പക്ഷത്തിന് പിടി മുറുകുന്നു, തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഭരിക്കാൻ പോകുന്നവരുടെ വിവരങ്ങൾ ചോദിച്ച് ബിജെപി ദേശീയ നേതൃത്വം
സംസ്ഥാനത്ത് ബിജെപി ഭൂരിപക്ഷം നേടിയ തദ്ദേശഭരണ സ്ഥാപനങ്ങളിൽ അധ്യക്ഷ, ഉപാധ്യക്ഷ പദവികൾ ആർക്കൊക്കെ അധികാരം നൽകുന്നു എന്നത് സംബന്ധിച്ച വിവരങ്ങൾ നൽകാൻ ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇവരുടെ ഔദ്യോഗികമായ വിവരങ്ങളും വ്യക്തി വിവരങ്ങളും നൽകണം. സംസ്ഥാനത്തെ വിഭാഗീയ പ്രശ്നങ്ങളിൽ നേരിട്ടുള്ള ഇടപെടലാണ് ദേശീയ നേതൃത്വം ഇപ്പോൾ നടത്തുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളെയും സഹായിക്കേണ്ട എന്നതാണ് സംഘടനാ തീരുമാനം. എന്നാൽ ബിജെപിക്ക് പ്രധാന സ്ഥാനങ്ങൾ ലഭിക്കുന്ന പക്ഷം ഇതിൽ വിട്ടുവീഴ്ച ആകാമെന്നാണ് നിർദ്ദേശം. 30 തദ്ദേശസ്ഥാപനങ്ങളിൽ ഇത്തവണ ബിജെപി ഭൂരിപക്ഷം നേടി. ഇതിൽ പാലക്കാട്,പന്തളം നഗരസഭകൾ ഉൾപ്പെടുന്നു. കേരളത്തിൽ പാർട്ടി മുന്നേറ്റം നടത്തി എന്ന് തന്നെയാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. ദേശീയ അധ്യക്ഷനും മറ്റ് നേതാക്കളും ഇതുസംബന്ധിച്ചു ട്വീറ്റ് ചെയ്തിരുന്നു. ദേശീയ നേതൃത്വത്തിന്റെ ഈ നീക്കം സംസ്ഥാന നേതൃത്വത്തെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ദേശീയ നേതൃത്വം തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ അധ്യക്ഷ,ഉപാധ്യക്ഷ പദവിയിൽ ഉള്ളവരെ കുറിച്ചുള്ള വിവരങ്ങൾ ആരായിരുന്നത്.…
Read More » -
Lead News
കേരള ബ്ലാസ്റ്റേഴ്സിന്റെ കാത്തിരുന്ന ജയം
ഒടുവിൽ തങ്ങൾക്ക് ജയിക്കാനും അറിയാമെന്ന് ബ്ലാസ്റ്റേഴ്സ് തെളിയിച്ചു. ഹൈദരാബാദിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. മലയാളിതാരം അബ്ദുൽ ഹക്കു, ജോർദൻ മറെ എന്നിവരാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളുകൾ നേടിയത്. ആദ്യപകുതിയുടെ 29 ആം മിനിറ്റിൽ തന്നെ അബ്ദുൽ ഹക്കു കേരളബ്ലാസ്റ്റേഴ്സിന് ലീഡ് നേടിക്കൊടുത്തു.88ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സ് ലീഡ് ഉയർത്തി. ജയത്തോടെ 6 പോയിന്റോടെ കേരളബ്ലാസ്റ്റേഴ്സ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തെത്തി.
Read More » -
NEWS
കാസർകോട് നഗരസഭയിൽ അഡ്വ. വി.എം മുനീർ ചെയർമാനും സംസീദ ഫിറോസ് വൈസ്ചെയർപേഴ്സണുമാകും
കാസർകോട് നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് അഡ്വ.വി.എം മുനീറിനെയും വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് സംസീദ ഫിറോസിനെയും മത്സരിപ്പിക്കാൻ മുസ്ലിം ലീഗ് ജില്ലാപാർലിമെന്ററി ബോർഡ് യോഗം തീരുമാനിച്ചു. മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റായ വി.എം മുനീർ ഇരുപത്തി നാലാം വാർഡായ ഖാസിലെയിനിൽ നിന്നാണ് ഇപ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടത്. മുന്നാം വാർഡായ അഡ്ക്കത്ത്ബയലിൽ നിന്നാണ് സംസീദ തെരഞ്ഞെടുക്കപ്പെട്ടത്. സി.ടി. അഹമ്മദലി, സി.കെ. സുബൈർ, ടി.ഇ. അബ്ദുല്ല, എ. അബ്ദുൽ റഹ്മാൻ, കല്ലട്ര മാഹിൻ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ എന്നിവരടങ്ങിയ പാർലി മെൻ്ററിബോർഡാണ് പ്രഖ്യാപിച്ചത്. അതേ സമയം അവസാന രണ്ടു വർഷം അബ്ബാസ് ബീഗത്തിനെ ചെയർമാനാക്കാനും ധാരണയായതായി ചില ലീഗ് വൃത്തങ്ങൾ സൂചിപ്പിച്ചു.
Read More » -
TRENDING
കോലിയല്ല രഹാനെ ,പക്ഷെ ..ബോക്സിങ് ഡേ ടെസ്റ്റിനെ മുൻനിർത്തി കായിക നിരീക്ഷകൻ ദേവദാസ് തളാപ്പ് വിലയിരുത്തുന്നു
ഓസ്‌ട്രേലിയയുമായുള്ള അവസാന ടെസ്റ്റിൽ നാണക്കേടിന്റെ പാപഭാരം ഏറ്റുവാങ്ങേണ്ടി വന്ന ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്ലി കൂടി അവധിയിലായതോടെ അടുത്ത ടെസ്റ്റിൽ തോറ്റമ്പും എന്ന് പ്രവചിച്ചവരാണ് ഏറെയും .എന്നാൽ ചാരത്തിൽ നിന്ന് ഉയർന്നു വന്ന ഫീനിക്സ് പക്ഷിയെ പോലെ ഇന്ത്യ ഉയർത്തെഴുന്നേറ്റു .അതിനൊരു കാരണമുണ്ട് .ഇന്ത്യൻ ക്യാപ്റ്റൻ ആയി ചുമതല ഏറ്റ അജിൻ കെ രഹാനെ .കായിക നിരീക്ഷകൻ ദേവദാസ് തളാപ്പിൻറെ വിലയിരുത്തൽ .
Read More » -
Lead News
വയനാട് മെഡിക്കല്‍ കോളേജ്: തീരുമാനം ഉടന്‍- മുഖ്യമന്ത്രി
കാരാപ്പുഴ, ബാണാസുര ജലസേചന പദ്ധതികള്‍ 2024 നകം പൂര്‍ത്തിയാക്കും വയനാട് മെഡിക്കല്‍ കോളേജ് സംബന്ധിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ച് വരുന്നതായും ഏതാനും ദിവസങ്ങള്‍ക്കകം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പര്യടനത്തിന്റെ ഭാഗമായി കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഹാളില്‍ സമൂഹത്തിന്റെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായുള്ള കൂടിക്കാഴ്ചയിലാണ് വയനാടിന്റെ ആരോഗ്യ മേഖലയിലെ വിപ്ലവകരമായ മുന്നേറ്റത്തിലേക്ക് മുഖ്യമന്ത്രി സൂചന നല്‍കിയത്. ദുരന്തങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ ജില്ലയില്‍ എയര്‍ സ്ട്രിപ്പ് വേണമെന്ന ആവശ്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലയുടെ രണ്ടു പ്രധാന ജലസേചന പദ്ധതികളായ കാരാപ്പുഴ പദ്ധതി 2023 ലും ബാണാസുര പദ്ധതി 2024 ലും പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മുടങ്ങിക്കിടന്ന രണ്ടു പദ്ധതികള്‍ക്കും ഇപ്പോള്‍ ജീവന്‍വച്ചിട്ടുണ്ട്. ഈ വര്‍ഷം തന്നെ കാരാപ്പുഴ ഡാമിന്റെ സംഭരണ ശേഷി വര്‍ധിപ്പിക്കാനുള്ള നടപടികളാകും. എട്ട് ഏക്കര്‍ വിസ്തൃതി വര്‍ധിക്കുന്നതോടെ സംഭരണ ശേഷി ഇരട്ടിയാകും. ഇതിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക കുടിവെള്ള…
Read More » -
Lead News
ഭരത് ഗോപി ആക്രോശിച്ചു കടക്ക് പുറത്ത്, ആശുപത്രിയിലെ അനുഭവം പങ്കുവെച്ച് ജോൺപോൾ
പൊതുവെ മുരടൻ സ്വഭാവക്കാരൻ എന്നറിയപ്പെടുന്ന ഭരത് ഗോപിയെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് തിരക്കഥാകൃത്ത് ജോൺ പോൾ. തന്റെ ഭാര്യയുടെ അസുഖവുമായി ആയി ബന്ധപ്പെട്ട് ഉണ്ടായ ഒരു നിർണായക സംഭവം ജോൺപോൾ വിവരിക്കുന്നു.
Read More » -
NEWS
പി കെ ശശി സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലേക്ക്
ഷൊർണൂർ എംഎൽഎ പി കെ ശശി പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക്. ശശിയെ തിരിച്ചെടുക്കാൻ ഇന്ന് ചേർന്ന സിപിഐ എം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച ശുപാർശ സംസ്ഥാന സമിതിക്കു നൽകും. ഡിവൈഎഫ്ഐ വനിതാ നേതാവ് പീഡന പരാതി ഉന്നയിച്ചതിനെ തുടർന്നാണ് ഷൊർണൂർ എംഎൽഎ പി കെ ശശിയെ 2018ൽ സസ്പെൻഡ് ചെയ്തത്. പിന്നീട് പി കെ ശശിയെ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. സസ്പെൻഷൻ കാലാവധി പൂർത്തിയായതിനെ തുടർന്നായിരുന്നു ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തത്. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ കെ ബാലൻ,പി കെ ശ്രീമതി എന്നിവർ അന്വേഷണം നടത്തിയിരുന്നു. ഇവരുടെ ശുപാർശപ്രകാരം ആയിരുന്നു പി കെ ശശിയെ സസ്പെൻഡ് ചെയ്തത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്നു പരാതി ഉന്നയിച്ച യുവതി. പിന്നീട് വനിതാ നേതാവ് ഡിവൈഎഫ്ഐ നിന്ന് രാജിവെച്ചിരുന്നു.
Read More » -
NEWS
എം കെ വർഗീസ് തൃശ്ശൂർ കോർപ്പറേഷൻ മേയർ
എം കെ വർഗീസിനെ തൃശ്ശൂർ കോർപ്പറേഷൻ മേയർ ആയി പ്രഖ്യാപിച്ചു. എൽഡിഎഫ് പിന്തുണയോടെയാണ് എം കെ വർഗീസ് മേയർ സംസ്ഥാനത്ത് എത്തുന്നത്. സിപിഐയിലെ രാജശ്രീ ഗോപനാണ് ഡെപ്യൂട്ടി മേയർ. രണ്ടുവർഷം എം കെ വർഗീസ് തൃശൂർ മേയർ ആയി തുടരും. തുടർഭരണം ലക്ഷ്യമിട്ടാണ് എൽഡിഎഫിന്റെ നീക്കം. താൻ സംതൃപ്തനാണെന്ന് എം കെ വർഗീസ് പറഞ്ഞു. സിപിഐഎം കൈവിടില്ലെന്ന് പൂർണ വിശ്വാസമുണ്ടെന്നും എം കെ വർഗ്ഗീസ് കൂട്ടിച്ചേർത്തു.
Read More » -
NEWS
ദാവൂദിൻ്റെ കൂട്ടാളിയായ മലയാളിയെ പിടികൂടി
ദാവൂദ് ഇബ്രാഹിമിൻ്റെ കൂട്ടാളിയായിരുന്ന അബ്ദുൾ മജീദ്കുട്ടി പോലീസ് പിടിയിലായി.24 വർഷമായി ഒളിവിലായിരുന്നു. 1996ൽ അബ്ദുൾ മജീദ് കുട്ടി ഉൾപ്പെടെയുള്ള ദാവൂദിൻ്റെ കൂട്ടാളികളുടെ പക്കൽ നിന്നും 106 തോക്കുകളും, 750 വെടിയുണ്ടകളും, നാല് കിലോ ആർ.ഡി.എക്സും പിടിച്ചെടുത്തിരുന്നു. അന്ന് അറസ്റ്റിനിടെ ഗുജറാത്ത് എ.ടി.എസ് സംഘത്തിൽ നിന്നും ഇയാൾ രക്ഷപ്പെട്ടതാണ്. ഇത് കൂടാതെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജാർഖണ്ഡിൽ നിന്നാണ് പ്രതിയെ ഗുജറാത്ത് ആൻ്റി ടെറിറിസം സ്ക്വാഡ് പ്രതിയെ പിടിച്ചത്.
Read More » -
NEWS
സിപിഐഎം രണ്ടും കൽപ്പിച്ച് തന്നെ, രേഷ്മ മറിയം റോയ് ഇനി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്
ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡണ്ടും സിപിഎമ്മിൽ നിന്ന്.നേരത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെ തെരഞ്ഞെടുത ത്ത് സിപിഎം ചരിത്രം സൃഷ്ടിച്ചിരുന്നു. പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്തിലാണ് രേഷ്മ മറിയം റോയ് പ്രസിഡന്റ് ആകുന്നത്. 21 വയസ്സാണ് രേഷ്മയ്ക്ക് ഉള്ളത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായിരുന്നു രേഷ്മ മറിയം റോയ്. അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിന്നാണ് രേഷ്മ മറിയം റോയ് മത്സരിച്ചത്. യുഡിഎഫിന്റെ വാർഡ് എഴുപത്വോട്ടിന്റെ ഭൂരിപക്ഷത്തിൽ രേഷ്മ പിടിച്ചെടുക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 19 ആയിരുന്നു. നവംബർ 18 നാണ് രേഷ്മയ്ക്ക് 21 തികഞ്ഞത്.
Read More »