Month: December 2020
-
LIFE
ലൈംഗിക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ദമ്പതികൾക്കിടയിൽ എന്താണ് തടസ്സം?
കോവിഡ് കാലം മറ്റെല്ലാത്തിനും എന്നതുപോലെ ലൈംഗികതയെയും പ്രതികൂലമായി തന്നെ പലപ്പോഴും ബാധിക്കുന്നുണ്ട്. ഒറ്റയ്ക്ക് ആവുന്നതിന്റെ വിരസത ബെഡ്റൂം ജീവിതത്തെയും ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആശയവിനിമയം കൂടി ശക്തം അല്ലെങ്കിലോ? കാലങ്ങളായി ലൈംഗികതയെക്കുറിച്ച് കൂടുതലും സംസാരിക്കുന്നത് പുരുഷന്മാരാണ്. യാഥാസ്ഥിതികത്വത്തിന്റെ മൂടുപടത്തിൽ പലപ്പോഴും സ്ത്രീ മൗനിയായി ഇരിക്കുകയാണ് പതിവ്. ലൈംഗികതയിലെ ഐക്യം ഇല്ലായ്മ പലപ്പോഴും വിവാഹ ജീവിതത്തെ ദുരിതപൂർണം ആക്കുന്നു. പ്രത്യേകിച്ചും രണ്ടുപേർ വീടിനുള്ളിൽ തന്നെ കഴിയുന്ന സാഹചര്യത്തിൽ. ഇത് ഉൽക്കണ്ഠയ്ക്കും ദേഷ്യത്തിനുമൊക്കെ വഴിമാറും. മിക്ക ദമ്പതിമാരും ഇത് സാധാരണം എന്ന മട്ടിൽ വിരസമായി ജീവിക്കും. ലൈംഗികതയിൽ ആശയവിനിമയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആധുനിക മന:ശാസ്ത്രം വളരെ കൃത്യമായി തന്നെ പറഞ്ഞു വയ്ക്കുന്നു. എന്നാൽ ആ ആശയവിനിമയം പലപ്പോഴും ഭൂരിഭാഗം ദമ്പതികളും നിലനിൽക്കുന്നില്ല എന്നതാണ് വാസ്തവം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി ജീവിതം സ്വർഗ്ഗത്തിൽ ആക്കാൻ. എന്തും പങ്കാളിയോട് തുറന്നു പറയുക എന്നത് തന്നെയാണ് ദാമ്പത്യ ജീവിതം മെച്ചപ്പെടുത്താനുള്ള ഏറ്റവും നല്ല വഴി. അർഥപൂർണമായ സംഭാഷണം…
Read More » -
NEWS
ചന്ദ്രനില്‍ മൂന്നേക്കര്‍; ഭാര്യയ്ക്ക് വിവാഹവാര്‍ഷികത്തിന് ഭര്‍ത്താവിന്റെ സര്‍പ്രൈസ്
ആഘോഷങ്ങളും അതിനിടയിലുളള ചെറിയ ചെറിയ സര്‍പ്രൈസുകളും നാം ദിനംപ്രതി കാണാറുണ്ട്. അതിലൊക്കെ പങ്കാളികളാന്‍ താല്‍പ്പര്യമുളളവരാണ് നമ്മളെല്ലാവരും. എന്നാല്‍ ചില സര്‍പ്രൈസുകള്‍ പണിയായും ചിലത് പാരയായും ചിലത് ഈറനണിയിച്ചും ലഭിക്കാറുണ്ട്. എന്നാല്‍ ഇതിനെല്ലാം പുറമെ ഇതുവരെ ആര്‍ക്കും ലഭിക്കാത്ത ഒരു സമ്മാനം ലഭിച്ചാലോ… അത് നമ്മളെ കൂടുതല്‍ സന്തോഷവാന്‍മാരാക്കും എന്നത് തീര്‍ച്ച. ഇപ്പോഴിതാ അത്തരത്തില്‍ ഒരു സമ്മാനം ലഭിച്ചിരിക്കുകയാണ് അജ്മിര്‍ സ്വദേശിയായ സ്വപ്‌ന അനിജയ്ക്ക്. തങ്ങളുടെ എട്ടാം വിവാഹവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഭര്‍ത്താവ് ധര്‍മേന്ദ്ര അനിജ സ്വപ്‌നയ്ക്ക് ഈ വലിയ സമ്മാനം നല്‍കിയത്. അത് എന്താണെന്നല്ല ചന്ദ്രനില്‍ മൂന്നേക്കര്‍ സ്ഥലമാണ് ധര്‍മേന്ദ്ര സ്വപ്‌നയ്ക്ക് സമ്മാനിച്ചത്. ഡിസംബര്‍ 24നായിരുന്നു ഇരുവരുടേയും വിവാഹവാര്‍ഷികം അതിനാല്‍ ഭാര്യയ്ക്ക് ഇതുവരെ ആരും നല്‍കാത്ത ഒരു സമ്മാനം നല്‍കണമെന്ന് ധര്‍മേന്ദ്ര തീരുമാനിക്കുകയായിരുന്നു. എല്ലാവരും സ്വര്‍ണവും വാഹനവുമൊക്കെ നല്‍കുമ്പോള്‍ തന്റെ പ്രിയ പത്‌നിക്ക് അതിലും വലിയ സമ്മാനം കൊടുക്കണമെന്ന ആഗ്രമാണ് ധര്‍മേന്ദ്രനെ ചന്ദ്രനില്‍ കൊണ്ട് ചെന്നെത്തിച്ചത്. ന്യൂയോര്‍ക്ക് സിറ്റിയിലെ ലൂണാ സൊസൈറ്റി ഇന്റര്‍നാഷണല്‍…
Read More » -
Lead News
കൊലപാതകം തന്നെയെന്ന് അരുൺ കുറ്റം സമ്മതിച്ചു, ശാഖാ കുമാരിയെ കൈകൊണ്ട് മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ചു, ദേഹത്തു കൂടെ വൈദ്യുതിയും കടത്തിവിട്ടു
51 കാരിയായ ഭാര്യ ശാഖാ കുമാരിയെ കൊന്നത് 28കാരനായ താൻ തന്നെയെന്ന് ഭർത്താവിന്റെ കുറ്റസമ്മതം. ശാഖാ കുമാരിയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച് ആണെന്ന് പ്രതി അരുൺ പൊലീസിനോട് വെളിപ്പെടുത്തി. പിന്നാലെ വൈദ്യുതി കടത്തിവിട്ട് ഷോക്കടിപ്പിച്ചു. മരണകാരണം ശ്വാസംമുട്ടിച്ചതാണോ ഷോക്ക് അടിപ്പിച്ചതാണോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.ബെഡ്റൂമിലും തറയിലും ബെഡ്ഷീറ്റിലുമെല്ലാം രക്തത്തിന്റെ പാടുകൾ ഫോറൻസിക് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. സ്വത്ത് മോഹിച്ചാണ് ശാഖാ കുമാരിയെ കല്യാണം കഴിച്ചത് എന്ന് അരുൺ മൊഴി നൽകിയിട്ടുണ്ട്. വിവാഹ ഫോട്ടോ പ്രചരിച്ചത് അപമാനത്തിന് ഇടയാക്കി എന്നും പറഞ്ഞു. കൃത്യമായ ആസൂത്രണത്തിലൂടെയാണ് ശാഖാ കുമാരിയെ അരുൺ കൊന്നതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും വന്നതിനുശേഷം ആകും എങ്ങനെയാണ് കൊലപാതകം നടന്നത് എന്ന് കൃത്യമായി സ്ഥിരീകരിക്കുക. ക്രിസ്മസ് ട്രീയിൽ ദീപാലങ്കാരത്തിനായി വാങ്ങിയ വയറിനുള്ളിൽ പെട്ട് ശാഖയ്ക്ക് ഷോക്കേൽക്കുകയായിരുന്നു എന്നാണ് അരുൺ നാട്ടുകാരോട് പറഞ്ഞത്. ആശുപത്രിയിലെത്തിച്ചപ്പോൾ മൃതദേഹത്തിലെ തെളിവുകളാണ് അരുണിനെ സംശയിക്കാൻ ഡോക്ടർമാരെ ഇടയാക്കിയത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.…
Read More » -
Lead News
കര്‍ഷകസമരത്തിന് പിന്തുണ; പഞ്ചാബില്‍ നിന്നെത്തിയ അഭിഭാഷകന്‍ ആത്മഹത്യ ചെയ്തു
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബില്‍ നിന്നെത്തിയ അഭിഭാഷകന്‍ ആത്മഹത്യ ചെയ്തു. അഭിഭാഷകന്‍ അമര്‍ജീത് സിങാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. തിക്രി അതിര്‍ത്തിയിലെ സമരസ്ഥലത്ത് വെച്ചാണ് അമര്‍ജീത്ത് ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രിക്ക് കത്തെഴുതിവെച്ചാണ് അമര്‍ജീത്ത് ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രിയെ കത്തില്‍ ഏകാധിപതിയെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ജനങ്ങള്‍ അവരുടെ ആഹാരത്തിന് വേണ്ടി നടത്തുന്ന സമരത്തെ പ്രധാനമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് താന്‍ ആത്മാഹുതി ചെയ്യുന്നതെന്നും അദ്ദേഹം കത്തില്‍ വിശദീകരിക്കുന്നുണ്ട്. കര്‍ഷക പ്രക്ഷോഭം ആരംഭിച്ച ശേഷമുളള മൂന്നാമത്തെ ആത്മഹത്യയാണ് അമര്‍ജീത്തിന്റേത്. അതേസമയം, പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങുകയാണ് ഓരോ കര്‍ഷ സംഘടനകളും. സമരത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത് കര്‍ഷകര്‍ ബഹിഷ്‌കരിച്ചു. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ കൈയടിച്ചും പാത്രം കൊട്ടിയുമാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ അവസാനത്തെ മന്‍ കീ ബാത്തിന്റെ വേളയില്‍ പാത്രം കൊട്ടി പ്രതിഷേധിക്കാന്‍ കര്‍ഷകരെ പിന്തുണക്കുന്ന എല്ലാവരോടും കര്‍ഷകര്‍ അഭ്യര്‍ഥിച്ചിരുന്നു.…
Read More » -
Lead News
അഭയ കേസ്; അപ്പീല്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പ്രതികള്‍
അഭയകേസില്‍ തിരുവനന്തപുരം സിബിഐ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി പ്രതികള്‍. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം സിസ്റ്റര്‍ സെഫിയുമാണ് അപ്പീല്‍ ഹര്‍ജിയുമായി ഉടന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. വ്യക്തമായ തെളിവുകളുടെ അഭാവത്തിലാണ് ശിക്ഷവിധിച്ചതെന്നും അപ്പീലില്‍ തീരുമാനമാകും വരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നുമാണ് പ്രതികള്‍ ആവശ്യപ്പെടുക. ക്രിസ്തുമസ് അവധിക്ക് ശേഷം ഹൈക്കോടതി അപ്പീല്‍ പരിഗണിക്കും. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കോടതി വിധിയെന്ന് ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സ്റ്റെഫിയും അപ്പീലില്‍ ആരോപിക്കും. സാക്ഷിമൊഴി മാത്രം അടിസ്ഥാനമാക്കിയുള്ള കൊലക്കുറ്റം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് പ്രതികളുടെ വാദം. 28വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് അഭയ കേസില്‍ പ്രതികള്‍ക്ക് കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരണെന്ന് കണ്ടെത്തി ശിക്ഷിക്കുന്നത്. എന്നാല്‍ രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീല്‍ ഹര്‍ജിയില്‍ ചോദ്യം ചെയ്യാനാണ് പ്രതികളുടെ തീരുമാനം.
Read More » -
Lead News
രമേശ് ചെന്നിത്തല കോവിഡ് മുക്തനായി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോവിഡില്‍ നിന്ന് മുക്തി നേടി. ഇന്ന് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. പ്രതിപക്ഷ നേതാവിന്റെ ഭാര്യയുടെയും മകന്റെയും കോവിഡ് പരിശോധനാഫലവും നെഗറ്റീവായി. ഡിസംബര്‍ 23നാണ് ചെന്നിത്തലക്ക് കോവിഡ് സ്ഥിരീകരിച്ചത്. 22ന് രമേശ് ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. പിന്നാലെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
Read More » -
Lead News
മദ്യപിച്ചത് ചോദ്യം ചെയ്തു; അമ്മയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി മകന്‍
മദ്യപിച്ചത് ചോദ്യം ചെയ്ത അമ്മയെ മകന്‍ മര്‍ദ്ദിച്ച് കൊന്നു. അരുവിക്കര കച്ചാണിയില്‍ താമസിക്കുന്ന നന്ദിനി (72)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ഷിബു(48)വിനെ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 24ന് വൈകിട്ട് പതിനൊന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. മാനസികാസ്വാസ്ഥ്യം ഉളള ഷിബു നേരത്തെ പട്ടാളത്തിലായിരുന്നു. ദിവസവും മദ്യപിച്ച് വരുന്നതിനാല്‍ അമ്മ വഴക്ക് പറഞ്ഞിരുന്നു. സംഭവ ദിവസവും മദ്യപിച്ച് വന്നത് ചോദ്യം ചെയ്ത അമ്മയെ ഷിബു മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മ കൊല്ലപ്പെട്ടതോടെ ഷിബു തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയായിരുന്നു. നന്ദിനിയുടെ മുഖത്ത് മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ടിരുന്നു. മാത്രമല്ല പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും മരണം മര്‍ദ്ദനമേറ്റതെന്ന് വ്യക്തമായതോടെ ഷിബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഷിബു കുറ്റം സമ്മതിച്ചു. 14 വര്‍ഷം സൈന്യത്തില്‍ ജോലിചെയ്ത ഷിബു ചില കേസുകള്‍ കാരണം നാട്ടിലേക്ക് വന്നു. ഭാര്യ നേരത്തെ ഉപേക്ഷിച്ചുപോയിരുന്നതിനാല്‍ ഷിബുവും അമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പ്രതിയെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും.
Read More » -
NEWS
ജോസ് കെ മാണിയെ താൻ പോയി കണ്ടു എന്ന വാർത്ത അടിസ്ഥാനരഹിതം, ജോസഫ് ഗ്രൂപ്പ് വിടുന്നു എന്ന വാർത്തയെക്കുറിച്ച് വിക്ടർ ടി തോമസ്
ഗ്രൂപ്പ് മാറ്റം സംബന്ധിച്ച ചർച്ചകൾക്ക് ജോസ് കെ മാണിയെ പാലായിലെ വീട്ടിൽ ചെന്ന് കണ്ടു എന്ന വാർത്ത നിഷേധിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് വിക്ടർ ടി തോമസ്. ജോസ് കെ മാണിയെ കണ്ട് കൂടിക്കാഴ്ച നടത്തിയിട്ടില്ല. കെഎം മാണിയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്.പാർട്ടി പിളരരുത് എന്നതായിരുന്നു തന്റെ ആഗ്രഹം.പിളർന്നാൽ പാർട്ടിയ്ക്ക് ഗുണം ഉണ്ടാകില്ല എന്നതാണ് നിലപാട്.പാർട്ടി യോജിച്ചു പോകണം എന്നും താൻ ആഗ്രഹിച്ചു.അത് ആരെയും കണ്ട് എടുത്ത നിലപാട് അല്ലായിരുന്നു എന്നും വിക്ടർ ടി തോമസ് വ്യക്തമാക്കി.
Read More » -
Lead News
മന്‍ കി ബാത്തില്‍ യുവാക്കളെ പ്രശംസിച്ച് മോദി, കാര്‍ഷികനിയമത്തെക്കുറിച്ച് സംസാരിച്ചില്ല, പാത്രം കൊട്ടി പ്രതിഷേധിച്ച് കര്‍ഷകര്‍
രാജ്യത്തെ യുവാക്കളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ യുവാക്കളെ കാണുമ്പോള്‍ എനിക്ക് സന്തോഷവും ആശ്വാസവും തോന്നുന്നു. എന്റെ രാജ്യത്തെ യുവാക്കള്‍ക്ക് എന്തും ചെയ്യാന്‍ കഴിയുമെന്ന സമീപനമാണുള്ളത്. ഒരു വെല്ലുവിളിയും അവര്‍ക്ക് വളരെ വലുതല്ല. ഒന്നും അവരുടെ പരിധിക്കപ്പുറമല്ലെന്നും മോദി പറഞ്ഞു. പ്രതി മാസം റേഡിയോ പരിപാടിയായ മന്‍ കിബാത്തിലൂടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. 2020 ല്‍ ഉണ്ടായ പ്രതിസന്ധി പാഠം പഠിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. അടുത്തവര്‍ഷം രോഗസൗഖ്യത്തിനാകും പ്രാധാന്യം. രാജ്യം സ്വയം പര്യപ്തതയുടെ പാതയിലാണെന്നും, നമ്മുടെ ഉത്പന്നങ്ങള്‍ പരമാവധി പ്രചരിപ്പിക്കുകയും, ഉപയോഗിക്കുകയും വേണമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, കര്‍ഷകര്‍ പ്രധാനമന്ത്രിയുടെ മന്‍ കീ ബാത് പ്രസംഗം ബഹിഷ്‌കരിച്ചു. സമരത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത് കര്‍ഷകര്‍ ബഹിഷ്‌കരിച്ചത്. പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ കൈയടിച്ചും പാത്രം കൊട്ടിയുമാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ അവസാനത്തെ മന്‍ കീ ബാത്തിന്റെ വേളയില്‍ പാത്രം കൊട്ടി പ്രതിഷേധിക്കാന്‍ കര്‍ഷകരെ പിന്തുണക്കുന്ന…
Read More » -
Lead News
രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരം, ആശങ്കപ്പെടേണ്ടതില്ല
തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുളളറ്റിന്‍. കഴിഞ്ഞ ദിവസം താരത്തിന് വിശദമായ പരിശോധനകള്‍ നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്. താരത്തിന്റെ ഡിസ്ചാര്‍ജ് സംബന്ധിച്ച് തീരുമാനം ഡോക്ടര്‍മാര്‍ അധികം വൈകാതെ തന്നെ പറയുമെന്നും ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. രക്തസമ്മര്‍ദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച രജിനീകാന്തിനെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണ്ണാത്തെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്ത് ദിവസമായി ഹൈദരാബാദിലാണ് രജീനികാന്ത്. ഇതിനിടയിലാണ് ആരോഗ്യനില വഷളായത്.
Read More »