Month: December 2020

  • LIFE

    ബുറേലി ചുഴലിക്കാറ്റ് കേരളം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

    ബംഗാളിൽ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി കേരളം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം .ഇപ്പോൾ കന്യാകുമാരിയിൽ നിന്ന് 700 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ് .ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊടും . അടുത്ത ദിവസം ബുറേലിയുടെ സഞ്ചാര പദത്തിൽ തിരുവനന്തപുരം നെയ്യാറ്റിൻകര മേഖല കൂടി ഉൾപ്പെടാം എന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ് .ചുഴലിക്കാറ്റ് നെയ്യാറ്റിൻകര വഴി അറബിക്കടലിൽ പ്രവേശിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം വിലയിരുത്തുന്നു .ഈ പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ മുന്നറിയിപ്പുണ്ട് . .നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട് .തിരുവനന്തപുരം ,കൊല്ലം ,,പത്തനംതിട്ട ,ഇടുക്കി ജില്ലകളിൽ ആണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത് . നാളെ നാലു ജില്ലകളിൽ റെഡ് അലേർട്ടും മൂന്നു ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് .തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ എന്നീ ജില്ലകളിൽ ആണ് റെഡ് അലേർട്ട് .കോട്ടയം ,ഇടുക്കി ,എറണാംകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത് .

    Read More »
  • TRENDING

    സിംഗപ്പൂരില്‍ ലാബ് മാംസം വില്‍ക്കാന്‍ അനുമതി

    അറവുശാലകളില്‍ നിന്നും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ലഭിച്ചിരുന്ന മാംസം ഇനി ലാബില്‍ നിന്നും ലഭിക്കുന്നു. സിംഗപ്പൂരിലാണ് ഈ വിചിത്ര സംഭവം. ലാബില്‍ സൃഷ്ടിച്ചെടുക്കുന്ന ചിക്കന്‍ മാംസം വില്‍ക്കുന്നതിന് യുഎസ് സ്റ്റാര്‍ട്ട് അപ്പായ ഈറ്റ് ജസ്റ്റ് ഗ്രീന്‍ലൈറ്റിനാണ് സിംഗപ്പൂര്‍ അനുമതി നല്‍കിയിരിക്കുന്നത്. ലോകത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ലാബ് മാംസത്തിന് റെഗുലേറ്ററി അംഗീകാരം ലഭിക്കുന്നത്. ആരോഗ്യം, മൃഗസംരക്ഷണം, പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം സാധാരണ മാംസത്തിന് പകരമുള്ള ഉപഭോക്തൃ ആവശ്യങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ലാബ് മാംസം പുറത്ത് വരുന്നത്. അതേ സമയം ശുദ്ധമായ മാംസം എന്നും സംസ്‌കരിച്ച മാംസം എന്നും വിളിക്കപ്പെടുന്ന ലാബില്‍ മൃഗങ്ങളുടെ കോശങ്ങളില്‍ നിന്ന് വളര്‍ത്തിയെടുക്കുന്ന ഇതിന് നിലവില്‍ ഉത്പാദന ചെലവ് വളരെ കൂടുതലാണ്. 50 ഡോളറാണ് ഇതിന്റെ വിലയായി നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാധാരണ ചിക്കന് തുല്യമായ വിലക്ക് ഇത് നല്‍കാനാകുമെന്ന് ഈറ്റ് ജസ്റ്റിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ ജോഷ് ടെട്രിക് പറഞ്ഞു. 2021-അവസാനിക്കുന്നതിന് മുമ്പായി പൊതുജനങ്ങള്‍ക്ക് മുമ്പില്‍ എത്തിച്ച് സംരംഭം ലാഭകരമാക്കാനാണ് കമ്പനി…

    Read More »
  • LIFE

    റോക്കി ഭായി താടിവടിച്ചു; വൈറലായി വീഡിയോ

    ‘കെ ജി എഫ്’ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് കന്നഡ നടന്‍ യഷിനെ ഇന്ത്യയൊട്ടാകെയുളള സിനിമാപ്രേമികള്‍ അറിയാന്‍ തുടങ്ങിയത്. റോക്കി ഭായിയായി വന്ന യഷിന്റെ കരിയറില്‍ മികച്ച ബ്രേക്ക് നല്‍കിയ ചിത്രം കൂടിയായിരുന്നു അത്. കോലന്‍ മുടിയും നീണ്ടതാടിയുമായിരുന്നു യഷിന്റെ ഹൈലേറ്റ്. ഇപ്പോഴിതാ താരം താടി വടിച്ചു എന്ന വാര്‍ത്തയാണ് തരംഗമാവുന്നത്. കെജിഎഫ് 2 ചിത്രീകരണം പൂര്‍ത്തിയായതോടെയാണ് താരം താടിവടിച്ചത്. ഇതിനോടകം തന്നെ പ്രേക്ഷകര്‍ താടി വടിക്കുന്ന വീഡിയോയും ചിത്രങ്ങളും ഏറ്റെടുത്തുകഴിഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ ഷൂട്ട് നിര്‍ത്തിയതിനു ശേഷം ഓഗസ്റ്റ് 26നാണ് സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചത്. 90 ശതമാനം ചിത്രീകരണവും കോവിഡ് എത്തുന്നതിനു മുന്‍പേ സംവിധായകന്‍ പ്രശാന്ത് നീല്‍ പൂര്‍ത്തിയാക്കിയിരുന്നു. വിജയ് കിരഗണ്ടൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സഞ്ജയ് ദത്ത് ആണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തെ കൂടാതെ ശ്രീനിധി ഷെട്ടി, രവീണ ടണ്ടണ്‍ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. https://www.youtube.com/watch?v=qPcfkPv6TG4&feature=emb_logo

    Read More »
  • NEWS

    നാടിനെ നടുക്കിയ യുവാവിന്റെ ആസിഡ് ആക്രമണം; ഭാര്യയും മകളും ഗുരുതരാവസ്ഥയില്‍

    കൊല്ലം: ഭാര്യയുടേയും മകളുടേയും അയല്‍വാസിയായ കുട്ടികളുടേയും ശരീരത്തില്‍ ആസിഡൊഴിച്ച് യുവാവ്. ഇരവിപുരം വാളത്തുങ്കല്‍ മംഗാരത്ത് കിഴക്കേതില്‍ ജയനാണ് ഭാര്യ രാജി, മകള്‍ ആദിത്യ, സമീപവാസികളായ പ്രവീണ, നിരഞ്ജന എന്നിവര്‍ക്കുനേരേ ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ രാജിയും ആദിത്യയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. സംഭവത്തില്‍ ഇരവിപുരം പൊലീസ് കേസെടുത്തു. ജയന്‍ നിരന്തരം മര്‍ദിക്കുന്നെന്നു പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് യുവാവിന്റെ ഈ അതിക്രമം. നിരന്തരം മദ്യപിക്കാറുളള ജയന്‍ ഭാര്യയേയും മകളേയും പതിവായി മര്‍ദ്ദിക്കുമായിരുന്നു. ഈ മര്‍ദ്ദന വിവരം രാജി പോലീസില്‍ പരാതിപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ജയനെ കസ്റ്റഡിയിലേടുക്കാന്‍ പോലീസ് വന്നെങ്കിലും ജയനെ പിടികൂടാനായില്ല തുടര്‍ന്ന് തിരിച്ചെത്തിയ ജയന്‍ പിന്നീട് മടങ്ങിയെത്തിയ ജയന്‍ ഭാര്യയുടെയും മകളുടെയും അവിടെയുണ്ടായിരുന്ന അയല്‍പക്കത്തെ കുട്ടികളുടെ ശരീരത്തിലും മുഖത്തും ആസിഡ് ഒഴിക്കുകയായിരുന്നു. ഒളിവില്‍ പോയ ജയനുവേണ്ടി തിരച്ചില്‍ നടക്കുകയാണ്.

    Read More »
  • NEWS

    24 മണിക്കൂറനിടെ 36,604 കോവിഡ് കേസുകള്‍

    രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറനിടെ 36,604 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 94,99,414 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 501 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,38,122 ആയി. നിലവില്‍ 4,28,644 സജീവകേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,062 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 89,32,647 ആയി. രാജ്യത്ത് ഡിസംബര്‍ ഒന്നുവരെ 14,24,45,949 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 10,96,651 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി. രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്.

    Read More »
  • NEWS

    ഇന്ത്യയിലെ ഏക തുരുത്തിനെ രക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത് ദേശീയ നേതൃത്വം തന്നെ ,വിഷയത്തിൽ കൈകോർത്ത് കാരാട്ടും യെച്ചൂരിയും ,മുഖ്യമന്ത്രി “ഫസ്റ്റ് എമങ് ഈക്വല്സ് “ആണെന്ന് തോമസ് ഐസക് സെക്രട്ടറിയേറ്റിൽ പറയാൻ കാരണം യെച്ചൂരിയുടെ ഫോൺ കാൾ

    കെ എസ് എഫ് ഇ വിഷയം പാർട്ടിയിൽ വിഭാഗീയതയ്ക്ക് കാരണമാവരുതെന്ന നിലപാട് എടുത്തത് സിപിഐഎം ദേശീയ നേതുത്വം .മുഖ്യമന്ത്രിയും ധനമന്ത്രിയും നേരിട്ടുള്ള ഏറ്റുമുട്ടലിലേയ്ക്ക് നീങ്ങരുത് എന്ന് തോമസ് ഐസക്കിന് മുന്നറിയിപ്പ് നൽകിയതും ദേശീയ നേതൃത്വം . കെ എസ് എഫ് ഇയിൽ വിജിലൻസ് നടത്തിയ പരിശോധനയെ ചോദ്യം ചെയ്ത ധനമന്ത്രി തോമസ് ഐസക്കിന് ആദ്യം താക്കീത് നൽകിയത് ദേശീയ നേതൃത്വം തന്നെ .അനാവശ്യ വിവാദങ്ങൾ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ പാർട്ടിയെ നാശത്തിലേക്ക് മാത്രമേ നയിക്കൂ എന്ന് ദേശീയ നേതുത്വം ഐസക്കിനോട് വ്യക്തമാക്കി . കാരാട്ടും യെച്ചൂരിയും കൂടിയാലോചിച്ച് യെച്ചുരിയാണ് ദേശീയ നേതൃത്വത്തിന്റെ വികാരം ടെലിഫോണിലൂടെ ഐസക്കിനെ അറിയിച്ചത് .അതിനു ശേഷം അടിയന്തിര സെക്രട്ടേറിയറ്റ് യോഗം കൂടാൻ നിർദേശം നൽകിയതും യെച്ചൂരി തന്നെയാണ് . സെക്രട്ടറിയേറ്റിന് മുമ്പുള്ള വാർത്താ സമ്മേളനങ്ങളിൽ കണ്ട ഐസക്ക് അല്ലായിരുന്നു യോഗത്തിൽ കണ്ടത് .വിജിലൻസിൽ റെയ്ഡിൽ ആശങ്ക അറിയിച്ചെങ്കിലും “ഫസ്റ്റ് എമംഗ് ഈക്വല്സ് “എന്നാണ് ഐസക്ക് മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്തത്…

    Read More »
  • NEWS

    ശിവശങ്കറിനെ ഡോളര്‍ക്കടത്ത് കേസിലും പ്രതിചേര്‍ത്തു

    കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഡോളര്‍ക്കടത്ത് കേസിലും പ്രതിചേര്‍ത്തു. പ്രതി സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുളളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിചേര്‍ത്തത്. ശിവശങ്കറിനോടൊപ്പം നാലുതവണ യാത്രചെയ്തപ്പോള്‍ ഡോളര്‍ കടത്തിയിട്ടുണ്ടെന്നായിരുന്നു സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികള്‍ മൊഴി നല്‍കിയത്. ഡോളര്‍ കടത്തുന്ന കാര്യം ശിവശങ്കരന് അറിയാമായിരുന്നു എന്നും പണം വിദേശത്ത് നിക്ഷേപിക്കാന്‍ ആണെന്ന് ശിവശങ്കറിനോട് പറഞ്ഞതായും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, സ്വപ്നയുടെ മൊഴികള്‍ ശിവശങ്കര്‍ നിഷേധിക്കുകയാണ്. ഡോളര്‍ക്കടത്തിലും തനിക്ക് പങ്കില്ലെന്നാണ് ശിവശങ്കറിന്റെ നിലപാട്. അതേസമയം, ഇന്ത്യന്‍ കറന്‍സി ഡോളറാക്കി മാറ്റാന്‍ ശിവശങ്കറിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. ശിവശങ്കറിനെതിരെയുള്ള കസ്റ്റംസിന്റെ രണ്ടാമത്തെ കേസാണിത്. സ്വര്‍ണക്കടത്ത് കേസില്‍ 23ആം പ്രതിയാണ് ശിവശങ്കര്‍.

    Read More »
  • NEWS

    യുഎസ് ക്രിക്കറ്റില്‍ നിക്ഷേപത്തിനൊരുങ്ങി ഷാരൂഖ്‌ ഖാന്റെ ടീം

    യുഎസ് ക്രിക്കറ്റില്‍ നിക്ഷേപത്തിനൊരുങ്ങി നൈറ്റ് റൈഡേഴ്‌സ് ഗ്രൂപ്പ്. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ്‌ ഖാന്റെ ഉടമസ്ഥതയിലുള്ള ടീം ഉടന്‍ വരാന്‍ പോകുന്ന യുഎസിലെ മേജര്‍ ലീഗ് ക്രിക്കറ്റ് ട്വന്റി20 ടൂര്‍ണമെന്റില്‍ ഇറങ്ങും. അമേരിക്കന്‍ ക്രിക്കറ്റ് എന്റര്‍പ്രൈസുമായി (എയ്‌സ്) സഹകരിച്ചാകും നൈറ്റ് റൈഡേഴ്‌സിന്റെ യുഎസ് ക്രിക്കറ്റ് പ്രവേശമെന്നാണ് റിപ്പോര്‍ട്ട്. യുഎസില്‍ ക്രിക്കറ്റിനു പ്രചാരം കുറവാണെങ്കിലും ഐപിഎല്‍ മാതൃകയിലുള്ള ടൂര്‍ണമെന്റുകളിലൂടെ ഏഷ്യന്‍ വംശജരുടെയും മറ്റും ശ്രദ്ധയാകര്‍ഷിക്കാമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. നടി ജൂഹി ചൗള, ഭര്‍ത്താവ് ജയ് മേത്ത എന്നിവര്‍ക്കും നൈറ്റ് റൈഡേഴ്‌സ് ഗ്രൂപ്പില്‍ ഓഹരി പങ്കാളിത്തമുണ്ട്.

    Read More »
  • LIFE

    തോമസ് ഐസക്കിന്റെ ലക്‌ഷ്യം പാർട്ടിയിൽ ഗ്രൂപ്പോ ?തെരഞ്ഞെടുപ്പിന് ശേഷം കെ എസ് എഫ് ഇ വിഷയം പാർട്ടിയിൽ ഉയർത്തുമെന്ന ഐസക്കിൻറെ പ്രസ്താവനയെ സംശയത്തോടെ വീക്ഷിച്ച് സിപിഐഎം

    അടഞ്ഞ അധ്യായം എന്ന് പാർട്ടി പറഞ്ഞിട്ടും കെ എസ് എഫ് ഇ വിഷയം തെരഞ്ഞെടുപ്പിന് ശേഷം ഉന്നയിക്കുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയെ സംശയത്തോടെ വീക്ഷിച്ച് സിപിഐഎം .കെ എസ് എഫ് ഇ വിഷയത്തിൽ ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിൽ നിർത്തിയ തോമസ് ഐസക്കിനെതിരെ പരോക്ഷ വിമർശനം ഉന്നയിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പ് ഇറക്കിയതിന് ശേഷമാണ് ഐസക്കിന്റെ പ്രസ്താവന . പാർട്ടി നിലപാടിന് ശേഷം ഐസക്ക് നടത്തിയ പരാമർശങ്ങൾ തല്ക്കാലം പാർട്ടി പരിശോധിക്കില്ല .എന്നാൽ ഈ വിഷയം ഇനിയും പാർട്ടിയിൽ ഉന്നയിക്കാൻ ഐസക്കിനെ അനുവദിക്കില്ല .പാർട്ടിയിൽ ഒരു പുതിയ ഗ്രൂപ്പിനായി ഐസക്ക് ശ്രമിക്കുക ആണോ എന്ന സംശയം ചില നേതാക്കൾക്കുണ്ട് . എന്നാൽ സ്വന്തം ജില്ലയിൽ പോലും അനുയായികൾ ഇല്ലാത്ത ഐസക്കിൽ നിന്ന് വലിയൊരു കലാപം പാർട്ടി പ്രതീക്ഷിക്കുന്നില്ല .എങ്കിൽ പോലും സമാന മനസ്കരെ ഒരു കുടക്കീഴിൽ അണിനിരത്താൻ ഐസക് ശ്രമിക്കുമോ എന്ന കാര്യം പാർട്ടി നിരീക്ഷിക്കും . പാർട്ടിയിൽ ഒരു…

    Read More »
  • NEWS

    കോവിഡ് വാക്സിൻ നിർബന്ധിച്ച് എടുപ്പിക്കില്ല ,ആന്റിബോഡി ഉണ്ടായവർക്ക് വേണോ എന്നതും ചർച്ച ,കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ചർച്ചകൾ സംബന്ധിച്ച ദേശീയ മാധ്യമത്തിന്റെ വാർത്ത ഇങ്ങനെ

    കോവിഡ് വാക്സിൻ നിർബന്ധിതമാക്കില്ലെന്നു സൂചന. കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തത് ആണ് ഇക്കാര്യം ഇക്കാര്യം . “ഇത് ജനാധിപത്യമാണ് .നിങ്ങൾ രോഗം വരാൻ സാധ്യത ഉള്ള ആളാണെങ്കിൽ പോലും വാക്സിൻ എടുക്കാൻ നിർബന്ധം ഉണ്ടാകില്ല .”ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി . 130 കോടി ജനതയെ ഒന്നാകെ കുത്തിവെയ്പ്പിക്കാൻ അല്ല സർക്കാർ പദ്ധതി .മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാത്ത മുതിർന്നവർ മറ്റേതൊരു മരുന്ന് പോലെയും വാങ്ങി കുത്തിവെയ്‌ക്കേണ്ടി വരും . “മൊത്തം ജനതയ്ക്കും സർക്കാർ വാക്സിൻ വാഗ്ദാനം ചെയ്തിട്ടില്ല .ഓരോ സാധ്യതയും പരിശോധിക്കുകയാണ് .”ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു . കോവിഡ് ബാധിച്ച് ആന്റ്റിബോഡി ഉണ്ടായവർക്ക് ഇനി കുത്തിവെപ്പ് വേണോ എന്ന കാര്യത്തിലും ചർച്ച നടക്കുക ആണ് .”ദേശീയ വിദഗ്ദ്ധ സമിതി ഇതുസംബന്ധിച്ച ചർച്ചകൾ നടത്തുകയാണ് .ഇക്കാര്യത്തിൽ ഒരു തീരുമാനം ഇതുവരെ എടുത്തിട്ടില്ല .”ഭൂഷൺ വ്യക്തമാക്കി .

    Read More »
Back to top button
error: