നാടിനെ നടുക്കിയ യുവാവിന്റെ ആസിഡ് ആക്രമണം; ഭാര്യയും മകളും ഗുരുതരാവസ്ഥയില്‍
കൊല്ലം: ഭാര്യയുടേയും മകളുടേയും അയല്‍വാസിയായ കുട്ടികളുടേയും ശരീരത്തില്‍ ആസിഡൊഴിച്ച് യുവാവ്. ഇരവിപുരം വാളത്തുങ്കല്‍ മംഗാരത്ത് കിഴക്കേതില്‍ ജയനാണ് ഭാര്യ രാജി, മകള്‍ ആദിത്യ, സമീപവാസികളായ പ്രവീണ, നിരഞ്ജന എന്നിവര്‍ക്കുനേരേ ആസിഡ് ആക്രമണം നടത്തിയത്.
ഗുരുതരമായി പരുക്കേറ്റ രാജിയും ആദിത്യയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. സംഭവത്തില്‍ ഇരവിപുരം പൊലീസ് കേസെടുത്തു. ജയന് നിരന്തരം മര്‍ദിക്കുന്നെന്നു പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് യുവാവിന്റെ ഈ അതിക്രമം.
നിരന്തരം മദ്യപിക്കാറുളള ജയന് ഭാര്യയേയും മകളേയും പതിവായി മര്‍ദ്ദിക്കുമായിരുന്നു. ഈ മര്‍ദ്ദന വിവരം രാജി പോലീസില്‍ പരാതിപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ജയനെ കസ്റ്റഡിയിലേടുക്കാന്‍ പോലീസ് വന്നെങ്കിലും ജയനെ പിടികൂടാനായില്ല തുടര്‍ന്ന് തിരിച്ചെത്തിയ ജയന് പിന്നീട് മടങ്ങിയെത്തിയ ജയന് ഭാര്യയുടെയും മകളുടെയും അവിടെയുണ്ടായിരുന്ന അയല്പക്കത്തെ കുട്ടികളുടെ ശരീരത്തിലും മുഖത്തും ആസിഡ് ഒഴിക്കുകയായിരുന്നു. ഒളിവില്‍ പോയ ജയനുവേണ്ടി തിരച്ചില്‍ നടക്കുകയാണ്.