Month: December 2020

  • NEWS

    യുവതിയെ കൊന്ന് ഭാര്യയുടെ പേരിൽ മരണ സർട്ടിഫിക്കറ്റ് ,അഭിഭാഷകനും ഭാര്യക്കും ഇരട്ട ജീവപര്യന്തം

    സിനിമാക്കഥയെ വെല്ലുന്ന കുറ്റകൃത്യം .പോലീസ് ബുദ്ധിയ്ക്ക് മുന്നിൽ വീണു .ഒടുവിൽ ഇരട്ട ജീവപര്യന്തം .കോയമ്പത്തൂർ സ്വദേശിക്കൾക്കാണ് ഒമ്പത് വർഷങ്ങൾക്ക് ശേഷം ശിക്ഷ . അഭിഭാഷകൻ ആയ രാജവേലുവും മനോഹര മോഹനും ആണ് സംഭവത്തിലെ വില്ലനും വില്ലത്തിയും .2013 ൽ ഇരുവരും ഒരു ഭൂമി രജിസ്റ്റർ ചെയ്യാൻ രജിസ്റ്റർ ഓഫീസിൽ എത്തുന്നു .എന്നാൽ മനോഹരയുടെ മരണ സർട്ടിഫിക്കറ്റ് ആരോ രജിസ്ട്രാർക്ക് അയച്ചു നൽകുന്നു .ഇതിനെതിരെ രാജവേലു കോടതിയിൽ പോയി സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യിപ്പിച്ചു . എന്നാൽ പോലീസ് വിവരം അറിഞ്ഞിരുന്നു .റദ്ദാക്കിയ മരണ സർട്ടിഫിക്കറ്റ് ആരുടേത് എന്നായിരുന്നു അന്വേഷണം .ആത്തുപ്പാളയം വൈദ്യൂത ശ്‌മശാനത്തിൽ അങ്ങിനെയൊരു ആളെ സംസ്കരിച്ചിട്ടുണ്ട് എന്നത് പൊലീസിന് വ്യക്തമായി .രജിസ്റ്ററിൽ ഒപ്പിട്ടിരിക്കുന്നത് പളനിസാമിയെന്ന ആളും .പളനിസാമിയെ പിടികൂടിയതോടെ ക്രൂരമായ ഒരു കൊലപാതകത്തിന്റെ ചുരുളഴിയാൻ തുടങ്ങി . മനോഹര ഒഡിഷയിൽ 12 കോടിയുടെ തട്ടിപ്പ് കേസിൽ പ്രതി ആയിരുന്നു .ആ സമയത്താണ് വിവാഹ മോചന ഹർജി തയ്യാർ ആക്കാനായി അമാവാസി എന്ന…

    Read More »
  • LIFE

    ന്യൂനമർദ്ദം ചുഴലിക്കാറ്റായി ,തെക്കൻ കേരളത്തിൽ ജാഗ്രത

    ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂന മർദ്ദം ചുഴലിക്കാറ്റായി മാറി .ചുഴലിക്കാറ്റ് ശ്രീലങ്കയോട് അടുക്കുകയാണ് .നാളെ ലങ്ക കടക്കുന്ന ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് നീങ്ങും .ഇതോടെ കേരളത്തിൽ ശക്തമായ മഴ ഉണ്ടായേക്കും എന്നാണ് പ്രവചനം . വെള്ളിയാഴ്ച പുലർച്ചെയാണ് ചുഴലിക്കാറ്റ് കന്യാകുമാരി തീരത്ത് എത്തുക .തുടർന്നങ്ങോട്ടുള്ള ഗതി കൃത്യമായി നിര്ണയിച്ചിട്ടില്ല .കേരളത്തിൽ തിരുവനന്തപുരം ,കൊല്ലം ജില്ലകളിൽ ആകും എറെ പ്രഭാവം ഉണ്ടാകുക .നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട് .തിരുവനന്തപുരം ,കൊല്ലം ,,പത്തനംതിട്ട ,ഇടുക്കി ജില്ലകളിൽ ആണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത് . നാളെ നാലു ജില്ലകളിൽ റെഡ് അലേർട്ടും മൂന്നു ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് .തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ എന്നീ ജില്ലകളിൽ ആണ് റെഡ് അലേർട്ട് .കോട്ടയം ,ഇടുക്കി ,എറണാംകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത് .

    Read More »
  • NEWS

    കൂടുതൽ റോഡുകൾ ഉപരോധിക്കാൻ കർഷകർ,നാളെയെങ്കിലും മെരുക്കാൻ ആകുമോ എന്ന് നോക്കി കേന്ദ്ര സർക്കാർ

    കേന്ദ്ര സർക്കാരുമായുള്ള ആദ്യഘട്ട ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് കർഷക സംഘടനകൾ .ഡൽഹിയിലേക്കുള്ള കൂടുതൽ റോഡുകൾ തടയാൻ ആണ് കർഷക സംഘടനകളുടെ നീക്കം . കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത കർഷക സംഘടനകളുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു .കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന കർഷകരുടെ ആവശ്യം കേന്ദ്രം തള്ളി .അതേസമയം കർഷകരുടെ പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ വെയ്ക്കാമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം .യോഗത്തിൽ കേന്ദ്രം നൽകിയ ചായ പോലും കുടിയ്ക്കാൻ കർഷകർ തയ്യാറായില്ല . “കാർഷിക നിയമങ്ങൾ സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാൻ അഞ്ച് അംഗ സമിതിയെ രുപീകരിക്കാം എന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞത് .എന്നാൽ കർഷക സംഘടനകൾ അത് തള്ളി .”ഭാരതീയ കിസാൻ യൂണിയൻ അംഗം രൂപ്‌സിങ് സംഹാ പറഞ്ഞു . കഴിഞ്ഞ ദിവസം നടന്ന ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ പുതിയ തന്ത്രങ്ങൾ മെനയാൻ സർക്കാർ വൃത്തങ്ങൾ ഇന്ന് കൂടുതൽ കൂടിയാലോചനകൾ നടത്തും .നാളെ കർഷക…

    Read More »
  • LIFE

    സോളോ യാത്രകൾ – എന്തിന്? എപ്പോൾ? എങ്ങനെ? മിത്ര സതീഷ്

    എനിക്ക് വീട്ടുകാരും, ധാരാളം ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ കൂടെ വരാനുണ്ടല്ലോ.. പിന്നെ ഞാനെന്തിന് സോളോ പോകണം? അയ്യേ.. ഒറ്റക്ക് യാത്ര ചെയ്യാനോ… എന്ത് ബോറഡി ആയിരിക്കും… വഴിയിൽ വല്ല അസുഖവും പിടിപെട്ടാൽ..? അനിഷ്ട സംഭവങ്ങളെന്തെങ്കിലും നേരിടേണ്ടി വന്നാൽ …?സോളോ യാത്രയിൽ റിസ്ക് ഒരുപാടില്ലെ ? സോളോ യാത്രകളെ പുച്ഛിച്ചു തള്ളിയിരുന്ന കാലത്ത് മനസ്സിൽ ഉണ്ടായിരുന്ന ചിന്തകളിൽ ചിലത് മാത്രമാണ് മേൽ പറഞ്ഞത്. ഒന്ന് രണ്ടു സോളോ യാത്രകൾ പോയതോടെ യാത്രകളോടും ജീവിതത്തോടും തന്നെയുള്ള കാഴ്ചപ്പാടുകൾ അടിമുടി മാറി. ഇന്നിപ്പോ സുഹൃത്തുക്കളോട് പറയുക ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ ഒറ്റക്ക് യാത്ര ചെയ്യണം എന്നാണ് ! #തുടക്കം❤️ …………. നവംബർ 2018ലെ ബാലി സന്ദർശന വേളയിൽ ഒരു ട്രക്കിങ്ങ് പോകാൻ ഇടയായി. 10-15 പേരടങ്ങുന്ന ഒരു ഗ്രൂപ്പ് , ഗൈഡിന്റെ സഹായത്തോടെയാണ് അതിരാവിലെ ട്രക്കിങ്ങ് പോകുന്നത്. ഗ്രൂപ്പിൽ കാലിഫോർണിയയിൽ നിന്നുള്ള സ്ത്രീ ഒറ്റക്കായിരുന്നു എന്നുള്ളത് എന്നിൽ കൗതുകം ഉണർത്തി. അവരുടെ അടുത്ത് പോയി നിങ്ങളെന്താണ്…

    Read More »
  • NEWS

    വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ സ്പീക്കറുടെ നടപടി രാഷ്ട്രീയ പ്രേരിതം:  രമേശ് ചെന്നിത്തല

    തിരുവനന്തപുരം:    ബാറുടമ ബിജുരമേശിന്റെ വെളിപ്പെടുത്തലിന്റെ  പേരില്‍ തനിക്കെതിരെ  വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ  സ്പീക്കറുടെ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കര്‍  രാഷ്ട്രീയം കളിക്കാന്‍ നില്‍ക്കുന്ന   പാവ മാത്രമാണ്.  മുഖ്യമന്ത്രി  പറയുന്നത് അനുസരിക്കുക എന്നത് മാത്രമാണ് സ്പീക്കറുടെ  ജോലി, അതില്‍   പ്രത്യേകിച്ച് അത്ഭുതത്തിന്റെ കാര്യമില്ല.  അത് കൊണ്ടാണ് സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം നോട്ടീസ് കൊടുത്തതും.  സ്പീക്കറുടെ ഭാഗത്ത് നിന്ന്  ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലന്നും രമേശ് ചെന്നിത്തല  പറഞ്ഞു. ഇത്  കണ്ട് പകച്ചുപോകുമെന്ന തെറ്റിദ്ധാരണയൊന്നും പിണറായി  വിജയന് വേണ്ടാ.  രണ്ട് തവണ അന്വേഷിച്ച് തള്ളിയ കേസാണിത്.  സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ  പ്രതിപക്ഷം  നടത്തുന്ന പോരാട്ടങ്ങളോടുള്ള    പ്രതികാരമാണ് ഈ അന്വേഷണം.  ഇതിനെ നിയമപരമായു രാഷ്ട്രീയപരമായും തങ്ങള്‍ നേരിടുമെന്നും  രമേശ് ചെന്നിത്തല പറഞ്ഞു. ഒരു ഡസന്‍ യ ു ഡി എഫ് നേതാക്കളുടെ  പേരില്‍  കേസെടുക്കുമെന്നാണല്ലോ ഇടതുമുന്നണി കണ്‍വീനര്‍  പറഞ്ഞിട്ടുള്ളത്. ഏത് യു ഡി എഫ് എം…

    Read More »
  • NEWS

    മറുപടി തെരഞ്ഞെടുപ്പിന് ശേഷം, തോമസ് ഐസക്ക് രണ്ടും കല്പിച്ച്

    കെ എസ് എഫ് ഇ വിവാദവുമായി ബന്ധപ്പെട്ട മറുപടി തെരഞ്ഞെടുപ്പിന് ശേഷമെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്ക്. മറുപടി പാർട്ടിയിൽ പറയും. തെരഞ്ഞെടുപ്പ് കാലത്ത് വിവാദം വേണ്ടെന്ന പാർട്ടി നിലപാട് ശരിയെന്നും തോമസ് ഐസക് പ്രതികരിച്ചു. അതേസമയം, സിപിഐഎം സെക്രട്ടറിയേറ്റിൽ തോമസ് ഐസക്ക് ഒറ്റപ്പെട്ടു. നേരത്തെ പിന്തുണച്ച നേതാക്കൾ പോലും ഐസക്കിനെ പിന്തുണച്ചില്ല. മന്ത്രി എന്ന നിലയിൽ വിജിലൻസ് റെയ്ഡ് തന്നെ അറിയിക്കണമായിരുന്നു എന്ന് യോഗത്തിൽ തോമസ് ഐസക് ആവർത്തിച്ചു. എന്നാൽ യോഗത്തിൽ വേണ്ട പിന്തുണ കിട്ടിയില്ല. സ്വാഭാവിക റെയ്ഡ് എന്ന നിലപാട് തന്നെയാണ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈക്കൊണ്ടത്.എല്ലാ കാര്യങ്ങളും വകുപ്പ് മന്ത്രിയെ അറിയിക്കേണ്ടതില്ലെന്ന നിലപാട് പിണറായി യോഗത്തിൽ ആവർത്തിച്ചു.

    Read More »
  • NEWS

    പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെന്ന് കേന്ദ്ര സർക്കാർ, നിയമം പിൻവലിച്ചാൽ മതിയെന്ന് കർഷകർ

    കാർഷിക നിയമങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിദഗ്ധ സമിതിയെ വെയ്ക്കാമെന്ന കേന്ദ്ര നിർദേശം തള്ളി കർഷകർ. കർഷക സംഘടന പ്രതിനിധികളെ കൂടി ഉൾപ്പെടുത്തിയാവും വിദഗ്ധ സമിതി എന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. എന്നാൽ ഈ നിർദേശം കർഷകർ പാടെ തള്ളി. കാർഷിക നിയമങ്ങൾ പിൻവലിക്കൽ ആണ് തങ്ങളുടെ ആവശ്യം എന്ന് കർഷക സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി.യോഗത്തിനെത്തിയ കർഷക സംഘടനാ പ്രതിനിധികൾ കേന്ദ്ര സർക്കാരിന്റെ ചായ പോലും കുടിച്ചില്ല. അതേസമയം നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകില്ല എന്നാണ് സൂചന.വിളകളുടെ താങ്ങുവില തുടർന്നും നൽകും എന്ന ഉറപ്പ് മാത്രമാണ് സർക്കാർ നൽകുക. എന്നാൽ ഈ ഉറപ്പിന്മേൽ കർഷകർ പ്രക്ഷോഭം നിർത്താൻ സാധ്യത ഇല്ല.

    Read More »
  • NEWS

    കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി: മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

    തിരുവനന്തപുരം: കോവിഡ്-19 കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി (സിപിടി) നല്‍കുന്നതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പുതിയ ശാസ്ത്രീയ പഠനങ്ങളുടെ വെളിച്ചതിലാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയത്. ഇനിമുതല്‍ പ്ലാസ്മ നല്‍കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും ആന്റിബോഡി ഉണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും പ്ലാസ്മ തെറാപ്പി നല്‍കുന്നത്. പ്ലാസ്മ നല്‍കുന്നയാളുടെ രക്തത്തില്‍ മതിയായ ആന്റിബോഡി ഉണ്ടോയെന്ന് ഉറപ്പ് വരുത്തിയായിരിക്കും പ്ലാസ്മ എടുക്കുന്നത്. അതേസമയം തന്നെ സ്വീകരിക്കുന്ന ആള്‍ക്ക് ആന്റിബോഡി ഇല്ലെങ്കില്‍ മാത്രമേ പ്ലാസ്മ ചികിത്സ നല്‍കുകയുള്ളൂ. കോവിഡ് ബാധിച്ച് 10 ദിവസത്തിനുള്ളില്‍ ഓക്‌സിജന്‍ ചികിത്സ ആവശ്യമായി വരുന്ന മിത തീവ്രതയുള്ള രോഗികള്‍ക്കായിരിക്കും ഇനി മുതല്‍ പ്ലാസ്മ തെറാപ്പി നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും പ്രധാന കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും കോവിഡ് കോണ്‍വലസന്റ് പ്ലാസ്മ ഉപയോഗിച്ച് കോവിഡ് രോഗികളെ ചികിത്സിച്ചു വരുന്നുണ്ട്. രോഗം സുഖപ്പെട്ട വ്യക്തികളുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് കോവിഡ് രോഗികളെ ചികിത്സിക്കുന്ന രീതിയാണ്…

    Read More »
  • NEWS

    സിബിഐക്ക് അനുമതി;മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരം:മുല്ലപ്പള്ളി

    പെരിയ ഇരട്ടക്കൊലപാത കേസ് സിബി ഐക്ക് അന്വേഷിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി നടപടി മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.ബി.ഐ എന്നുകേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് മുട്ടിടിക്കുകയും ഉറക്കം നഷ്ടമാവുകയും ചെയ്യുന്നു.സി.പി.എം ക്രിമിനലുകളെ രക്ഷിക്കാന്‍ സാധാരണക്കാരായ നികുതിദായകന്റെ പണമല്ല സര്‍ക്കാര്‍ ചെലവാക്കേണ്ടത്.ധാര്‍മ്മികത തൊട്ടുതീണ്ടാത്ത സര്‍ക്കാരാണ് കേരളത്തിലേത്.പെരിയ ഇരട്ടക്കൊലപാതക കേസ് സത്യസന്ധമായി സി.ബി.ഐ അന്വേഷിച്ചാല്‍ പ്രതിസ്ഥാനത്ത് വരിക സി.പി.എം ഉന്നതരായിരിക്കും.സി.പി.എമ്മിന്റെ പങ്ക് കൃത്യമായി ആരോപിക്കുന്ന ഈ കൊലപാതകം സി.ബി.ഐക്ക് വിടാനുള്ള ആര്‍ജ്ജവമാണ് മുഖ്യമന്ത്രി കാട്ടേണ്ടതായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു. പെരിയ ഇരട്ടക്കൊല കേസ് എങ്ങനെയും അട്ടിമറിക്കനാണ് സി.പി.എമ്മും കേരള സര്‍ക്കാരും തുടക്കം മുതല്‍ ശ്രമിച്ചത്.കേസ് സി.ബി.ഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട കേസ് ഡയറി കൈമാറാന്‍ കേരള പോലീസ് തയ്യാറായില്ല. ഇത് സി.പി.എം നേതാക്കളുടെ ഇടപെടലുകളെ തുടര്‍ന്നാണ്.എന്നും വേട്ടക്കാര്‍ക്ക് ഒപ്പം നിന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്നും മുല്ലപ്പള്ളി പറഞ്ഞു.

    Read More »
  • NEWS

    രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി

    ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സ്പീക്കർ പി ശ്രീരാമകൃഷ്‌ണൻ അനുമതി നൽകി .കെ പി സി സി പ്രസിഡണ്ട് ആയിരിക്കെ രമേശ് ചെന്നിത്തലയ്ക്ക് ബാറുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കോടി രൂപ കൈക്കൂലി നൽകി എന്ന ബാറുടമ ബിജു രമേശിന്റെ പരാമർശത്തിൽ ആണ് കേസ് .ത്വരിതാന്വേഷണം നടത്തി വിജിലൻസ്, അന്വേഷണത്തിന് സർക്കാരിനോട് അനുമതി തേടിയിരുന്നു .എംഎൽഎ ആയ പശ്ചാത്തലത്തിൽ സർക്കാർ സ്പീക്കറുടെ അനുമതി തേടുകയായിരുന്നു . അനധികൃത സ്വത്ത് സമ്പാദന കേസിൽ ലീഗ് എംഎൽഎ കെ എം ഷാജിക്കെതിരെയും വിജിലൻസ് അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകിയിട്ടുണ്ട് .വി ഡി സതീശനെതിരായ പരാതിയിലും സഭയിൽ വെക്കുന്നതിന് മുമ്പ് സി എ ജി റിപ്പോർട്ട് പുറത്ത് വിട്ടു എന്ന ധനമന്ത്രി തോമസ് ഐസക്കിനെതിരെയുള്ള പരാതിയിലും നാളെ സ്പീക്കറുടെ തീരുമാനം ഉണ്ടാകും .

    Read More »
Back to top button
error: