Month: December 2020
-
NEWS
കോളം മാറി വോട്ട് ചെയ്ത് ലീഗ് വനിതാ കൗൺസിലർമാർ, അസാധു വോട്ട് ചെയ്ത് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അടക്കമുള്ളവർ, ബിജെപി നേതാവിന്റെ ഭാര്യ ബാലറ്റ് വാങ്ങിയില്ല, കാഞ്ഞങ്ങാട് നഗരസഭയിൽ ട്വിസ്റ്റോട് ട്വിസ്റ്റ്
കാസർകോട് കാഞ്ഞങ്ങാട് നഗരസഭയിൽ എൽഡിഎഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥി സുജാത ടീച്ചർക്ക് രണ്ട് വോട്ട് അധികം ലഭിച്ചത് ലീഗിൽ നിന്ന്. ലീഗ് വനിതാ കൗൺസിലർമാർ കോളം മാറി വോട്ട് ചെയ്യുകയായിരുന്നു. 24 വോട്ട് ലഭിക്കേണ്ട എൽഡിഎഫ് ചെയർപേഴ്സൺ സ്ഥാനാർഥി കെ വി സുജാത ടീച്ചർക്ക് 26 വോട്ട് കിട്ടി. സുജാത ടീച്ചർ ചെയർപേഴ്സൺ ആവുകയും ചെയ്തു. ലീഗ് കൗൺസിലർമാരായ അസ്മാ മങ്കോൽ, ഹസീന റസാക്ക് എന്നിവരാണ് കോളം മാറി എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തത്.മറ്റൊരു ലീഗ് കൗൺസിലറായ എച്ച് സുബൈദയുടെ വോട്ട് ആകട്ടെ അസാധുവായി. 13 വോട്ട് ലഭിക്കേണ്ടതിന് പകരം യുഡിഎഫിന്റെ ചെയർപേഴ്സൺ സ്ഥാനാർത്ഥി മുസ്ലിംലീഗിലെ സികെ സുമയ്യയ്ക്ക് ലഭിച്ചത് 10 വോട്ട് മാത്രം. 6 വോട്ട് ലഭിക്കേണ്ടിയിരുന്ന ബിജെപി ചെയർപേഴ്സൺ സ്ഥാനാർത്ഥി കുന്നുമ്മ ഹെഗ്ഡെയ്ക്ക് ലഭിച്ചത് 3 വോട്ട് മാത്രം. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ബൽരാജ്, കെ അശോക് കുമാർ എന്നിവരുടെ വോട്ട് അസാധുവായി ബാൽരാജിന്റെ ഭാര്യ വന്ദന ബാലറ്റ്…
Read More » -
NEWS
കോൺഗ്രസ് സംസ്ഥാന തലത്തിൽ ഉടൻ നേതൃമാറ്റം പരിഗണനയിൽ ഇല്ലെന്ന് AICC ജനറൽ സെക്രട്ടറി താരീഖ് അൻവർ, പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്
കോൺഗ്രസ് സംസ്ഥാന തലത്തിൽ ഉടൻ നേതൃമാറ്റം പരിഗണനയിൽ ഇല്ലെന്ന് AICC ജനറൽ സെക്രട്ടറി താരീഖ് അൻവർ.കേരളത്തിന്റെ ചുമതല വഹിക്കുന്ന AICC ജനറൽ സെക്രട്ടറി താരീഖ് അൻവർ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ ആണ് ഇക്കാര്യം പറഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടനം മോശമായിട്ടില്ല.എന്നാൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല. പക്ഷെ വോട്ട് ഷെയർ കുറഞ്ഞിട്ടില്ല. ജില്ലാ തലം തൊട്ട് താഴെ തട്ടുകളിൽ വരെ മാറ്റങ്ങൾ ഉണ്ടാകും.പുന:സംഘടന സംബന്ധിച്ച് സോണിയ ഗാന്ധിയാണ് തീരുമാനങ്ങൾ എടുക്കുക എന്നും താരീഖ് അൻവർ അറിയിച്ചു. മാധ്യമങ്ങളിൽ കൂടെയുള്ള പരസ്യ പ്രസ്താവനകൾ നേതാക്കൾ ഒഴിവാക്കണം.ഒറ്റക്കെട്ടായി നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും താരീഖ് അൻവർ പറഞ്ഞു.
Read More » -
Lead News
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമമായി കുറഞ്ഞ് 2.77 ലക്ഷമായി
രാജ്യത്ത് കോവിഡ് 19 ചികിത്സയിലുള്ളവരുടെ എണ്ണം ക്രമമായി കുറയുന്ന പ്രവണത തുടരുന്നു. നിലവില്‍ ചികിത്സയിലുള്ളത് 2,77,301 പേരാണ്. ആകെ രോഗബാധിതരുടെ 2.72% മാത്രമാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 1,389 പേരുടെ കുറവു രേഖപ്പെടുത്തി. ഒരു മാസത്തിലേറെയായി പ്രതിദിന രോഗമുക്തര്‍ ദിവസേനയുള്ള പുതിയ രോഗബാധിതരേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20,021 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21,131 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 98 ലക്ഷത്തോട് അടുക്കുന്നു (97,82,669). രോഗമുക്തി നിരക്ക് 95.83 ശതമാനമായി ഉയര്‍ന്നു. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ച് 95 ലക്ഷം പിന്നിട്ടു (95,05,368). ആഗോളതലത്തിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ദശലക്ഷം ജനസംഖ്യയില്‍ രോഗബാധിതരുടെ എണ്ണം ഇന്ത്യയില്‍ ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് (7,397). 10,149 ആണ് ആഗോള ശരാശരി. റഷ്യ, യുകെ, ഇറ്റലി, ബ്രസീല്‍, ഫ്രാന്‍സ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില്‍ ദശലക്ഷം ജനസംഖ്യയില്‍ ഇതിലുമേറെയാണ് രോഗബാധിതര്‍. പുതുതായി രോഗബാധിതരായവരുടെ 72.99%…
Read More » -
Lead News
കളളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി
കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. അറസ്റ്റ് ചെയ്ത് 60 ദിവസം പൂര്‍ത്തിയാകാനിരിക്കെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കള്ളപ്പണ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഇതുവരെ കണ്ടെത്തിയ വിവരങ്ങളും തെളിവുകളും ഉള്‍പ്പെടുത്തിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം തയാറാക്കിയത്. 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയില്ലെങ്കില്‍ സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് ഒഴിവാക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ബിനീഷിന്റെ ജാമ്യാപേക്ഷ ബംഗളുരു സിറ്റി സെഷന്‍സ് കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷയുമായി കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ബിനീഷ്. അതിനിടയിലാണ് ഇ.ഡി നിര്‍ണായക നീക്കം നടത്തുന്നത്. ഒക്ടോബര്‍ 29നാണ് ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ബിനീഷ് നല്‍കിയ മറ്റൊരു ഹര്‍ജി കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. നിലവില്‍ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കഴിയുന്നത്.
Read More » -
Lead News
അമ്മയ്ക്കും പട്ടിക്കും ഒന്നിച്ച് സ്മരണാഞ്ജലി നൽകി പത്രപരസ്യം കൊടുത്ത് മക്കളും മരുമക്കളും ചെറുമക്കളും കുടുംബാംഗങ്ങളും
ഒരു പ്രമുഖ മലയാള പത്രത്തിന്റെ തിരുവന്തപുരം എഡിഷനിലാണ് ഇന്ന് കൗതുകകരവും അമ്പരപ്പിക്കുന്നതും ആയ ഒരു സ്മരണാഞ്ജലി പ്രത്യക്ഷപ്പെട്ടത്. അത് ഇങ്ങനെ പറയുന്നു. ” പ്രിയപ്പെട്ടവരെ ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഞങ്ങളുടെ അമ്മയും ഞങ്ങളുടെ പ്ലൂട്ടോ ബേബിയും അടുത്തടുത്ത ദിവസങ്ങളിൽ ഞങ്ങളെ വിട്ട് സ്വർഗ്ഗം പ്രാപിച്ച വിവരം വ്യസനസമേതം എല്ലാവരെയും അറിയിക്കുന്നു. സ്വർഗ്ഗവാതിൽ ഏകാദശി ദിനത്തിൽ ദിവംഗതയായ അമ്മയുടെ മരണാനന്തരചടങ്ങുകളും പൂജയും ക്രിയകളും നാളെ ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് അമ്മയെയും പ്ലൂട്ടോ ബേബിയെയും അടുത്തടുത്ത് ദഹിപ്പിച്ച സ്ഥലത്ത് വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ അമ്മയെ അടുത്തറിയുവാനും അമ്മയുടെ സ്നേഹവും വാത്സല്യവും മഹാമനസ്കതയും അനുഭവിക്കാനും ഭാഗ്യം ഉണ്ടായിട്ടുള്ള ഓരോരുത്തരെയും ഞങ്ങൾ മനസ്സിൽ സ്മരിച്ചു കൊള്ളുന്നു. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഈ അവസരത്തിൽ അങ്ങേയറ്റം ആഗ്രഹിക്കുന്നു. എന്ന് ദുഃഖിതരായ മക്കൾ മരുമക്കൾ ചെറുമക്കൾ മറ്റു കുടുംബാംഗങ്ങൾ.”
Read More » -
Lead News
കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫ്-യുഡിഎഫ് കൈയാങ്കളി
കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിനിടെ എൽഡിഎഫ്-യുഡിഎഫ് അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. നോട്ടീസ് നൽകിയ പ്രകാരം ഉച്ചയ്ക്ക് 2 മണിക്ക് എൽഡിഎഫ് അംഗങ്ങളും കലക്ടറും ഹാളിലെത്തിയില്ല എന്നാരോപിച്ച് യുഡിഎഫ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെയാണ് കയ്യാങ്കളി. വൈകി എത്തിയവരെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നും വൈകിവന്നവരെ ഒഴിവാക്കി വോട്ടെടുപ്പ് നടത്തണമെന്നും യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. രജിസ്റ്റർ ഒപ്പിടാൻ നൽകാതെ യുഡിഎഫ് അംഗങ്ങൾ പിടിച്ചു വച്ചു. എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തി വോട്ടെടുപ്പ് നടത്തും എന്ന് കളക്ടർ അറിയിച്ചു. കളക്ടർ എൽഡിഎഫുമായി ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് യുഡിഎഫ് കൗൺസിലർമാർ രംഗത്തിറങ്ങി.
Read More » -
LIFE
”മാസ്റ്റര്‍” റിലീസിംഗ് ഡേറ്റ് നാളെ പ്രഖ്യാപിക്കും
തമിഴകത്തിന്റെ ദളപതി വിജയ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം മാസ്റ്ററിന്റെ റിലീസിംഗ് തീയതി നാളെ ഉച്ചയ്ക്ക് 12.30 ക്ക് പ്രഖ്യാപിക്കും. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തന്നെയാണ് ചിത്രവുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റ് പുറത്ത് വിട്ടിരിക്കുന്നത്. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ വരുന്നതിന് പിന്നാലെയാണ് ഇത്തരത്തിലൊരു വാര്‍ത്ത ഔദ്യോഗികമായി പുറത്ത് വന്നിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് കൊറോണ പ്രതിസന്ധി രാജ്യത്താകെ പിടിമുറുക്കിയത്. ഇതോടെ ചിത്രത്തിന്റെ റിലിസിംഗും അനിശ്ചിതത്വത്തിലാവുകയായിരുന്നു. ചിത്രം പൊങ്കലിന് തന്നെ തീയേറ്ററുകളിലെത്തുമെന്ന് നേരത്തെ തന്നെ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Read More » -
LIFE
തീയറ്ററുകൾ തുറന്നാലുടൻ “വെള്ളം” റിലീസ് ചെയ്യാൻ തങ്ങൾ തയ്യാറെന്നു നിർമാതാക്കൾ
ജയസൂര്യ, പ്രജേഷ് സെൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന “വെള്ളം “റിലീസിന് തയ്യാറായി. ചിത്രത്തിന്റെ സെൻസറിങ്ങും പൂർത്തിയായി.ക്ളീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. സിനിമ വ്യവസായ രംഗത്തെ കോവിഡ് കാല പ്രതിസന്ധികളിൽ നിന്നും തിരികെ കൊണ്ട് വരാനായി ഏതു റിസ്ക്കും ഏറ്റെടുക്കാൻ തങ്ങൾ തയ്യാറാണെന്നും ആശങ്കകളില്ലാതെ ചിത്രം തീയറ്ററുകളിൽ എത്തിക്കാൻ ഒരുക്കമാണെന്നും നിർമാതക്കളിൽ ഒരാളായ ജോസ് ക്കുട്ടി മഠത്തിൽ പറഞ്ഞു. തീയറ്ററുകളിൽ ഭയപ്പാടില്ലാതെ പ്രേക്ഷകർ എത്തുമെന്ന പ്രതീക്ഷയിലാണ്. കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം പറയുന്നത്. പൂർണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ചിത്രമാണ് ‘വെള്ളം’. ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി യദുകൃഷ്ണ, രഞ്ജിത്ത് മണബ്ര മഠത്തിൽ ക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജയസൂര്യയുടെ നായികമാരായി സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവർ എത്തുന്നു. സിദ്ധിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി…
Read More » -
Lead News
ഷോപ്പിങ് മാളിൽ യുവാവിന്റെ നഗ്നതാ പ്രദർശനം; പരാതിയുമായി യുവതി, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ്
കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളില്‍ യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയതായി പരാതി. ആലപ്പുഴ സ്വദേശിനിയാണ് തനിക്കുണ്ടായ അപമാനത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ 25 ന് മാളിലെ രണ്ടാം നിലയില്‍ വെച്ച് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു.യുവാവിനെ തിരിച്ചറിയാന്‍ പൊലീസ് നടപടികള്‍ ആരംഭിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും മാളിലെ കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പോലീസിന്റെ നീക്കം. അതേസമയം, മാസ്‌ക് ധരിച്ചിട്ടുള്ളതിനാല്‍ പ്രതിയെ തിരിച്ചറിയലും പോലീസിന് വെല്ലുവിളിയാണ്. കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് എത്രയുംവേഗം പ്രതിയെ പിടികൂടാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ദിവസങ്ങള്‍ക്ക് മുമ്പാണ് മാളില്‍ സിനിമ നടിയെ അപമാനിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തത്. നടി ഇന്‍സ്റ്റഗ്രാമില്‍ ദുരനുഭവം വെളിപ്പെടുത്തിയതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്താന്‍ മണിക്കൂറുകളെടുത്തു. ഒടുവില്‍ കീഴടങ്ങാന്‍ വരുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.
Read More »