NEWS

കോൺഗ്രസ്‌ സംസ്ഥാന തലത്തിൽ ഉടൻ നേതൃമാറ്റം പരിഗണനയിൽ ഇല്ലെന്ന് AICC ജനറൽ സെക്രട്ടറി താരീഖ് അൻവർ, പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്

കോൺഗ്രസ്‌ സംസ്ഥാന തലത്തിൽ ഉടൻ നേതൃമാറ്റം പരിഗണനയിൽ ഇല്ലെന്ന് AICC ജനറൽ സെക്രട്ടറി താരീഖ് അൻവർ.കേരളത്തിന്റെ ചുമതല വഹിക്കുന്ന AICC ജനറൽ സെക്രട്ടറി താരീഖ് അൻവർ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ ആണ് ഇക്കാര്യം പറഞ്ഞത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടനം മോശമായിട്ടില്ല.എന്നാൽ
മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല. പക്ഷെ വോട്ട് ഷെയർ കുറഞ്ഞിട്ടില്ല.

Signature-ad

ജില്ലാ തലം തൊട്ട് താഴെ തട്ടുകളിൽ വരെ മാറ്റങ്ങൾ ഉണ്ടാകും.പുന:സംഘടന സംബന്ധിച്ച് സോണിയ ഗാന്ധിയാണ് തീരുമാനങ്ങൾ എടുക്കുക എന്നും താരീഖ് അൻവർ അറിയിച്ചു.

മാധ്യമങ്ങളിൽ കൂടെയുള്ള പരസ്യ പ്രസ്താവനകൾ നേതാക്കൾ ഒഴിവാക്കണം.ഒറ്റക്കെട്ടായി നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും താരീഖ് അൻവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: