NEWS

ശബരിമല ദര്‍ശനം; വിര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് വൈകിട്ട് 6 മണി മുതല്‍

ബരിമല ദര്‍ശനത്തിനായുള്ള വിര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് വൈകിട്ട് 6 മണി മുതല്‍ sabarimalaonline.org വെബ്സൈറ്റില്‍ സാധ്യമാകും. 2020 ഡിസംബര്‍ 31 മുതല്‍ 2021 ജനുവരി 7 വരെയുള്ള തീയതികളിലേക്കുള്ള ബുക്കിംഗ് ആണ് ഇന്ന് ഓപ്പണ്‍ ചെയ്യുന്നത്.

തിങ്കള്‍ മുതല്‍ ഞായര്‍ വരെ എല്ലാ ദിവസവും 5000 പേര്‍ക്ക് വീതം പ്രവേശനം ഉണ്ടാകും. 31 മുതല്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കോവിഡ് – 19 ആര്‍ ടി പി സി ആര്‍ / ആര്‍ടി ലാമ്പ് / എക്‌സ്പ്രസ് നാറ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. 48 മണിക്കൂര്‍ ആണ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. കോവിഡ് പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ഭക്തരെയും ശബരിമലയിലേക്ക് കടത്തിവിടുകയില്ല. ഭക്തര്‍ക്ക് നിലയ്ക്കലില്‍ കോവിഡ്- 19 പരിശോധന സംവിധാനം ഉണ്ടാവില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button