NEWSTOP 10

ഷോപ്പിങ് മാളിൽ യുവാവിന്റെ നഗ്നതാ പ്രദർശനം; പരാതിയുമായി യുവതി, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ്‌

കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളില്‍ യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയതായി പരാതി. ആലപ്പുഴ സ്വദേശിനിയാണ് തനിക്കുണ്ടായ അപമാനത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ 25 ന് മാളിലെ രണ്ടാം നിലയില്‍ വെച്ച് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു.യുവാവിനെ തിരിച്ചറിയാന്‍ പൊലീസ് നടപടികള്‍ ആരംഭിച്ചു.

സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും മാളിലെ കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പോലീസിന്റെ നീക്കം. അതേസമയം, മാസ്‌ക് ധരിച്ചിട്ടുള്ളതിനാല്‍ പ്രതിയെ തിരിച്ചറിയലും പോലീസിന് വെല്ലുവിളിയാണ്. കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് എത്രയുംവേഗം പ്രതിയെ പിടികൂടാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

ദിവസങ്ങള്‍ക്ക് മുമ്പാണ് മാളില്‍ സിനിമ നടിയെ അപമാനിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തത്. നടി ഇന്‍സ്റ്റഗ്രാമില്‍ ദുരനുഭവം വെളിപ്പെടുത്തിയതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്താന്‍ മണിക്കൂറുകളെടുത്തു. ഒടുവില്‍ കീഴടങ്ങാന്‍ വരുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button